Follow the News Bengaluru channel on WhatsApp

എട്ട് പുതിയ ഫീച്ചറുകളുമായി ഇൻസ്റ്റഗ്രാം

ന്യൂഡൽഹി: പുതിയ ഫീച്ചറുകളുമായി ഇൻസ്റ്റഗ്രാം. എട്ട് ഫീച്ചറുകളാണ് കമ്പനി ഉപയോക്താക്കൾക്കായി നൽകാനൊരുങ്ങുന്നത്. സ്റ്റോറികൾ ഇനി മുതൽ ലൈക് ചെയ്യാൻ സാധിക്കും. നിലവിൽ ഇൻസ്റ്റഗ്രാം സ്റ്റോറികൾക്ക് റിയാക്ഷനുകൾ നൽകാൻ സാധിക്കുമെങ്കിലും ലൈക് ചെയ്യാനുള്ള ഓപ്ഷൻ ഉപയോക്താക്കൾക്കുണ്ടായിരുന്നില്ല. എന്നാൽ പുതിയ അപ്ഡേഷൻ വരുന്നതോടെ പോസ്റ്റുകൾ ലൈക് ചെയ്യുന്നതുപോലെ സ്റ്റോറികളും ലൈക് ചെയ്യാൻ കഴിയും.

കൂടാതെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന പോസ്റ്റുകൾക്ക് സംഗീതം നൽകി കൂടുതൽ ആകർഷകമാക്കാൻ കഴിയും. ഇൻസ്റ്റഗ്രാം ഫാൻ ക്ലബ് ട്വിറ്ററിലെ സൂപ്പർ ഫോളോവേഴ്സിന് സമാനമായി ഇൻസ്റ്റഗ്രാമിൽ ഫാൻ ക്ലബ് വരികയാണെന്നതും ആകർഷകമാണ്. കണ്ടൻ്റ് ക്രിയേറ്ററുമാർക്ക് അവരുടെ പേരിൽ സബ്സ്ക്രിപ്ഷൻ അടിസ്ഥാനത്തിൽ ഫാൻ ക്ലബുകൾ ഉണ്ടാക്കാം. ക്ലബ് സബ്സ്ക്രൈബ് ചെയ്യുന്നവർക്ക് മാത്രമായി പോസ്റ്റുകൾ ഷെയർ ചെയ്യാം. ഇതിലൂടെ നിശ്ചിത വരുമാനം നേടാൻ കണ്ടൻ്റ് ക്രിയേറ്റേഴ്സിന് കഴിയും.

പോസ്റ്റ് ചെയ്ത പോസ്റ്റുകളുടെ വിവരങ്ങൾ, ലൈക് ചെയ്ത പോസ്റ്റുകൾ എന്നിവയെ കൂടാതെ പോസ്റ്റുകളുടെ അവലോകനവും ഹെൽത്ത് റിപ്പോർട്ടിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും. മെസേജ് തിരയൽ നിലവിൽ സുഹൃത്തുക്കളുടെ പേരുകൾ മെസേജിങ്ങ് ഓപ്ഷനിൽ തിരയാമെങ്കിലും മുമ്പ് അയച്ച മെസേജുകൾ തിരയാൻ സാധിക്കില്ല. എന്നാൽ വാട്സ് ആപ്പിന് സമാനമായി മെസേജുകളും തിരയാനുള്ള ഓപ്ഷൻ ഇൻസ്റ്റഗ്രാം അവതരിപ്പിക്കുകയാണ്.

സാധനങ്ങളുടെ ഫോട്ടോകൾ, വീഡിയോകൾ എന്നിവ പോസ്റ്റ് ചെയ്ത് വിൽക്കാനുള്ള ഓപ്ഷനും ഇൻസ്റ്റഗ്രാം കൊണ്ടുവരികയാണ്. നിലവിൽ ഫേയ്സ് ബുക്കിൽ ഈ ഓപ്ഷനുണ്ട്. ഉപയോക്താക്കൾക്ക് നേരിട്ടുള്ള ആശയവിനിമയത്തിലൂടെ സാധനങ്ങൾ വാങ്ങാനും വിൽക്കാനും കഴിയും.

താൽപ്പര്യത്തിനനുസരിച്ചുള്ള തിരച്ചിൽ നടത്താനുള്ള പ്രത്യേക ഓപ്ഷൻ കൊണ്ട് വരുമെന്നാണ് റിപ്പോർട്ട്. അതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. സ്റ്റോറികൾക്ക് സമയപരിധി നിശ്ചയിക്കാം. സ്റ്റോറികളുടെ സമയപരിധി 24 മണിക്കൂറാണെങ്കിലും പുതിയ അപ്ഡേഷൻ പ്രകാരം ഉപയോക്താക്കൾക്ക് തൻ്റെ ഫോളോവേഴ്സിനായി താൽക്കാലികമായ സമയപരിധിയിൽ സ്റ്റോറികൾ സെറ്റ് ചെയ്യാം. പിന്നിട് ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യപ്പെടുകയും ചെയ്യും. എന്നാൽ പരമാവധി സമയപരിധി 24 മണിക്കൂർ തന്നെയായിരിക്കും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.