Follow the News Bengaluru channel on WhatsApp

ബിരുദ വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധ കന്നഡ പഠനം; മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇളവുകള്‍ നല്‍കിയേക്കും

ബെംഗളൂരു: സംസ്ഥാനത്ത് ബിരുദ പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ ആദ്യ നാലു സെമസ്റ്ററുകളില്‍ കന്നഡ നിര്‍ബന്ധമായും പഠിക്കണമെന്ന നിര്‍ദേശത്തിന് ഇളവു നല്‍കുമെന്ന് സൂചന. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കും സ്‌കൂളില്‍ കന്നഡ പഠിക്കാത്ത കുട്ടികള്‍ക്കും ആദ്യ രണ്ടു സെമസ്റ്ററുകളിലായി കന്നഡ പഠിച്ചാല്‍ മതിയെന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ കൊണ്ടുവരുന്നത്. രണ്ട് സെമസ്റ്ററുകള്‍ക്ക് ശേഷം ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കാനുള്ള സൗകര്യവും അനുവദിക്കും. ഇതു സംബന്ധിച്ചുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. അതേ സമയം കന്നഡ മീഡിയത്തിലുള്ള വിദ്യാര്‍ഥികള്‍ നാലു സെമസ്റ്ററുകളിലും കന്നഡ പഠിക്കണം.

കന്നഡ വികസന അതോറിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 2021-22 അധ്യയന വര്‍ഷം മുതല്‍ ബിരുദതലത്തില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും കന്നഡ പഠനം നിര്‍ബന്ധമാക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ബിരുദ പഠനത്തിനായി എത്തുന്നവരെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന് കാണിച്ച് സംസ്ഥാനത്തെ സ്വകാര്യ കോളേജുകള്‍ സര്‍ക്കാറിനെ സമീപിച്ചിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.