ദക്ഷിണ കന്നഡയില്‍ 17 മുതല്‍ സ്കൂളുകള്‍ തുറക്കും
ബെംഗളൂരു: പ്രതിദിന കോവിഡ് സ്ഥിരീകരണ നിരക്കില്‍ കുറവ് വന്നതോടെ ദക്ഷിണ കന്നഡ ജില്ലയിലെ സ്കൂളുകള്‍ തുറക്കുമെന്ന് ജില്ലാ ഡെപ്യൂട്ടി കമീഷണര്‍ ഡോ. കെ.വി. രാജേന്ദ്ര പറഞ്ഞു. സ്കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് നടത്തിയ യോഗത്തിന് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സെപ്തംബര്‍ 17 ന് 8, 9, 10 ക്ലാസുകളും സെപ്തംബര്‍ 20 ന് 6, 7 ക്ലാസുകളും പുനരാരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കും സ്കൂളുകള്‍ തുറക്കുന്നത്. സ്കൂളുകളില്‍ കുട്ടികളെ ഹാജരാക്കുന്നതിന് രക്ഷിതാക്കളുടെ സമ്മതപത്രം നിര്‍ബന്ധമാണെന്നും സ്കൂള്‍ അധികാരികള്‍ സ്കൂളുകളിലെ ശുചിമുറി അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പ് വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിന്നും വരുന്ന വിദ്യാര്‍ഥികളെ ഹോസ്റ്റലില്‍ താമസിപ്പിക്കുകയോ അവര്‍ക്കായി ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുകയോ വേണമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ അഡീഷണല്‍ ഡെപ്യൂട്ടി കമീഷണര്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, സ്കൂള്‍ അസോസിയേഷന് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.