സംസ്ഥാനത്തെ ഐടിഐ കേന്ദ്രങ്ങളില്‍ ആറ് പുതിയ കോഴ്സുകള്‍ കൂടി ആരംഭിക്കും

ബെംഗളൂരു: കര്‍ണാടകയിലെ ഐടിഐ കേന്ദ്രങ്ങളില്‍ ആറ് തൊഴില്‍ പരിശീലന കോഴ്സുകള്‍ ആരംഭിക്കുന്നതിന് സംസ്ഥാന കൗണ്‍സില്‍ (എസ്.വി.സി.ടി) അംഗീകാരം നല്‍കി. രണ്ടു വര്‍ഷത്തേക്കുള്ള ബാറ്ററി ഇല്ക്ട്രിക്ക് വെഹിക്കിള്‍, ബേസിക്‌സ് ഓഫ് ഡിസൈന്‍ ആന്റ് വെര്‍ച്ച്വല്‍ വെരിഫിക്കേഷന്‍ എന്നീ കോഴ്‌സുകളും അഡ്വാന്‍സ് മാനുഫാക്ചറിംഗ്, ആര്‍ടിസാന്‍ യൂസിംഗ് അഡ്വാന്‍സ്ഡ് ടൂള്‍സ്, ഇന്‍ഡസ്ട്രിയല്‍ റോബോട്ടിക്‌സ്, ഡിജിറ്റല്‍ മാനുഫാക്ചറിംഗ് പ്രോസസ് കണ്‍ട്രോള്‍ ഓട്ടോമേഷന്‍ എന്നീ ഒരു വര്‍ഷം നീളുന്ന കോഴ്‌സുകളുമാണ് പുതുതായി ആരംഭിക്കുന്നത്.

പുതിയ കോഴ്‌സുകള്‍ക്കുള്ള പ്രവേശനം ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. അശ്വത് നാരായണ്‍ അറിയിച്ചു. നൈപുണ്യ വികസന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍മാരുമായി നടത്തിയ യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ടാറ്റാ കമ്പനിയുമായി സഹകരിച്ച് സംസ്ഥാനത്ത് 150 ഐ.ടി.ഐ കള്‍ നവീകരിക്കുന്നതിനുള്ള പ്രത്യേക പദ്ധതിക്ക് കീഴിലാണ് പുതിയ കോഴ്‌സുകള്‍ ആരംഭിക്കുന്നത്. ഇതിന് പുറമെ 23 ഹ്രസ്വകാല സര്‍ട്ടിഫൈഡ് കോഴ്‌സുകള്‍ കൂടി ആരംഭിക്കുന്നതിന് കൗണ്‍സില്‍ അംഗീകാരം നല്‍കിയതായും മന്ത്രി പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Get real time updates directly on you device, subscribe now.

Leave A Reply

Your email address will not be published.