Follow the News Bengaluru channel on WhatsApp

വര്‍ക്ക് ഫ്രം ഹോം ബെംഗളൂരുവിലെ തൊഴിലവസരങ്ങള്‍ കുറച്ചതായി മന്ത്രി

ബെംഗളൂരു: കോവിഡ് മഹാമാരിയെ തുടര്‍ന്ന് നഗരത്തിലെ ഐ.ടി. കമ്പനികള്‍ ഏര്‍പ്പെടുത്തിയ വര്‍ക്ക് ഫ്രം ഹോം സംവിധാനം തുടരുന്നത് ബെംഗളൂരുവിലെ തൊഴിലവസരങ്ങള്‍ കുറച്ചതായി ഐ.ടി – ബി.ടി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. അശ്വത് നാരായണ്‍. നിയമസഭയിലെ ചോദ്യോത്തരവേളയില്‍ കോണ്‍ഗ്രസ് എം.എല്‍.സി. ബി.കെ. ഹരിപ്രസാദിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി. വര്‍ക്കം ഫ്രം ഹോം സംവിധാനം ഇപ്പോഴും തുടരുന്നതിനാല്‍ ഇവയെ ആശ്രയിച്ചുള്ള ചെറുകിട സ്ഥാപനങ്ങളിലെ തൊഴില്‍ അവസരങ്ങള്‍ വന്‍തോതില്‍ കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

പൂനെ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളില്‍ തൊഴിലവസരങ്ങള്‍ 10 മുതല്‍ 13 ശതമാനം വരെ വര്‍ധിച്ചതായും അതേ സമയം ബെംഗളൂരുവിലെ വര്‍ധന നാലു ശതമാനമാണെന്നും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നും ബി.കെ. ഹരിപ്രസാദ് ചൂണ്ടിക്കാട്ടി. എന്നാല്‍ ബെംഗളൂരുവില്‍ തൊഴിലവസരങ്ങളെക്കാള്‍ ഏറെ തൊഴില്‍ നൈപുണ്യ വികസനത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് മന്ത്രി മറുപടി നല്‍കി.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.