Follow the News Bengaluru channel on WhatsApp

സര്‍വ്വം സഹ

ഡയാസ്പൊറ 

കഥ -കവിത
പ്രത്യേക പതിപ്പ് 
കഥ : സര്‍വ്വം സഹ

കീര്‍ത്തി പ്രഭ

 

‘അതിനെന്തിനാ അവള് ? നിനക്ക് ജോലി കളഞ്ഞിട്ട് പൊയ്ക്കൂടെ ‘എന്റെ മുഖത്ത് നോക്കിയുള്ള ആ ചോദ്യത്തില്‍ ആദ്യം ഉമേഷ് ഒന്നു പതറി. പിന്നീട് ജാള്യത മറക്കാനുള്ള കാട്ടിക്കൂട്ടലുകളായിരുന്നു.
ദേഷ്യപ്പെട്ട് പല്ലുകടിച്ച് അവന്‍ എന്റെ നേരെ ഒരു വേട്ടപ്പട്ടിയെപ്പോലെ കുരച്ചു. ചെറുപ്പം മുതലേ ഉറ്റ സുഹൃത്തുക്കളായിരുന്ന എനിക്കും ഉമേഷിനുമിടയില്‍ അന്നാദ്യമായി വലിയൊരു വിള്ളല്‍ വീണു. ഉമേഷിനും ഭാര്യയ്ക്കുമിടയില്‍ പുകഞ്ഞുകൊണ്ടിരുന്ന ഒരു പ്രശ്‌നത്തിന് പരിഹാരം കാണാന്‍ പോയതാണ് ഞാന്‍. പക്ഷെ സംഭവം കൂടുതല്‍ ആളിക്കത്തി. ഉമേഷ് തന്നെയാണ് പരിഹാരം നിര്‍ദേശിക്കാന്‍ വിളിച്ചത്. എന്നാല്‍ ഉമേഷ് പ്രതീക്ഷിച്ച പരിഹാരം എന്നത് പൂര്‍ണമായും അവന്റെ ഭാഗത്ത് നിന്നുകൊണ്ട് അവന് ഏറ്റവുമധികം ആശ്വാസദായകമായ ഒരു ഒത്തുതീര്‍പ്പ് ആയിരുന്നു. അത് നടപ്പിലാക്കാന്‍ എന്റെയുള്ളിലെ നീതിയും മനുഷ്യത്വവും അനുവദിച്ചില്ല.

ഉമേഷിന്റെ വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷം ആവുന്നതേയുള്ളൂ. രണ്ടു വര്‍ഷത്തെ പ്രണയത്തിനു ശേഷം സംഭവിച്ച ഒരു പ്രേമവിവാഹത്തിന്റെ പൊട്ടലും ചീറ്റലുകളും അവസാനിച്ച് ഉമേഷും നിമിഷയും ജീവിച്ചു തുടങ്ങുന്നതേയുള്ളൂ. അവിടെയാണ് ഇപ്പോള്‍ പ്രശ്‌നങ്ങള്‍ തല പൊക്കാന്‍ തുടങ്ങിയത്.

ഞാന്‍ ജോലി ചെയ്യുന്ന അതേ കമ്പനിയിലാണ് ഉമേഷും നിമിഷയും ജോലി ചെയ്യുന്നത്. എന്റെയും ഉമേഷിന്റെയും പരിചയം നാട്ടില്‍ ഞങ്ങളുടെ വീടുകളെ വേര്‍തിരിക്കുന്ന മണ്‍തിട്ടമേല്‍ മണ്ണപ്പം ചുട്ടു കളിച്ച ഓര്‍മ്മകള്‍ മുതല്‍ ഇങ്ങോട്ട് പടര്‍ന്ന് പന്തലിച്ചതാണ്. മന്‍സിയ എന്ന എന്റെ പേര് ചുരുക്കി ‘മന്‍ചീ’ എന്ന് താഴെയും മുകളിലുമുള്ള മുന്‍നിരയിലെ പല്ലുകളുരസി വിളിക്കുന്നത് അന്നെന്നെ ഏറ്റവും ശുണ്ഠി പിടിപ്പിക്കുന്ന അവന്റെ വികൃതികളിലൊന്നായിരുന്നു. ഞാനവനെ ‘ഊച്ചീ’ എന്ന് വിളിക്കാന്‍ തുടങ്ങിയതോടെ അവന്‍ ‘മന്‍ചീ’ വിളി നിര്‍ത്തുകയായിരുന്നില്ല സംഭവിച്ചത്. ഞങ്ങളെ രണ്ടു പേരെയും ഏറ്റവും സ്‌നേഹത്തോടെ എല്ലാവരും വിളിക്കുന്ന വിളിപ്പേരുകളായി ‘മന്‍ചി’യും ‘ഊച്ചി’യും മാറി. എന്‍ജിനീയറിങ്ങിനു ചേര്‍ന്നതും ബോംബെയിലെ ഒരു ഐടി കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചതും എല്ലാം ഒരുമിച്ച്. പക്ഷെ ഞങ്ങളുടെ താല്‍പര്യങ്ങളും ജീവിതത്തോടുള്ള കാഴ്ചപ്പാടുകളും തീര്‍ത്തും വ്യത്യസ്തമായിരുന്നു. എന്നാല്‍ ചിന്താഗതികള്‍ പരസ്പരം അടിച്ചേല്‍പിക്കാന്‍ ശ്രമിക്കാതിരുന്നതു കൊണ്ട് തന്നെ ഞങ്ങളുടെ സൗഹൃദത്തിന്റെ സൗന്ദര്യം വര്‍ധിച്ചു കൊണ്ടേയിരുന്നു.

വിവാഹം എന്ന ഏര്‍പ്പാടിനോടുള്ള എന്റെ കാഴ്ചപ്പാടുകള്‍ അല്ലായിരുന്നു ഊച്ചിക്ക്. എനിക്ക് ഒട്ടും താല്‍പര്യമില്ലാത്തൊരു വിഷയമാണത്. പ്രത്യേകിച്ച് പെണ്ണിനെ സ്വര്‍ണവും പട്ടും കൊണ്ട് മൂടി വില്‍പനച്ചരക്കാക്കി ‘മറ്റൊരു വീട്ടിലേക്ക് പറഞ്ഞു വിടുന്നു’ എന്ന ഏറ്റവും നീതികേട് കാണിക്കുന്ന, പിന്നീട് എവിടെ പോവണമെങ്കിലും എന്തു ചെയ്യണമെങ്കിലും അനുവാദം ചോദിച്ച് സമ്മതം കിട്ടാന്‍ കാത്തിരിക്കേണ്ട ഗതികേട് പെണ്ണിന് മാത്രം ഉണ്ടാക്കിക്കൊടുക്കുന്ന, പെണ്ണിനെ ആണിന്റെ സുഖത്തിനും സൗകര്യത്തിനും തളച്ചിടാന്‍ പുരുഷാധിപത്യം ഒരുക്കുന്ന കെണിയാണ് എന്റെ കണ്ണില്‍ വിവാഹം. അത് എന്റെ വീട്ടില്‍ ഞാന്‍ തുറന്നു പറഞ്ഞിട്ടുണ്ട്. അച്ഛനും അമ്മയും അതിനെ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്റെ ജീവിതം എങ്ങനെ ആയിരിക്കണം എന്ന് തീരുമാനിക്കാനുള്ള പൂര്‍ണസ്വാതന്ത്ര്യം എനിക്ക് കിട്ടിയിട്ടുണ്ട്. അത്രയും ആനന്ദത്തില്‍ ജീവിക്കാനാഗ്രഹിക്കുന്ന ഞാന്‍ എന്റെ ജീവിതം ഒരു രീതിയിലും നശിപ്പിച്ചു കളയില്ല എന്ന ബോധ്യവും അവര്‍ക്ക് ഉണ്ടായിരുന്നിരിക്കണം. ഈ ഒരു കാര്യത്തില്‍ എന്റെ അച്ഛനും അമ്മയും കേള്‍ക്കാത്ത പഴികളില്ല. ബന്ധുക്കളും നാട്ടുകാരും വളഞ്ഞിട്ട് ആക്രമിക്കുകയാണ് അവരെ. മുപ്പതു കഴിഞ്ഞ പെണ്ണിനെ തന്നിഷ്ടത്തിന് ജോലി ചെയ്യാന്‍ വിട്ട് ബോംബെയില്‍ അഴിഞ്ഞാടാന്‍ അനുവദിച്ച കൂട്ടിക്കൊടുപ്പുകാര്‍ എന്നു വരെ ചിലര്‍ അടക്കം പറഞ്ഞതായും നാട്ടിലെമ്പാടും പറഞ്ഞു നടക്കുന്നതായും ഞാനറിഞ്ഞു. അതുവരെ ഞാന്‍ ഒന്നിനോടും പ്രതികരിച്ചിരുന്നില്ല. അറിയാഞ്ഞിട്ടല്ല. പക്ഷെ അത്തരക്കാരെ യാഥാര്‍ത്ഥ്യം പറഞ്ഞ് ബോധ്യപ്പെടുത്തിയിട്ട് യാതൊരു കാര്യവുമില്ലെന്ന് മനസിലാക്കിയതു കൊണ്ടും വിവരമില്ലാത്തവരോട് തര്‍ക്കിച്ച് എന്റെ വിലപ്പെട്ട സമയവും ഊര്‍ജവും കളയാന്‍ താല്‍പര്യം ഇല്ലാത്തതിനാലും കൂടിയായിരുന്നു അങ്ങനെ ഒരു തീരുമാനം. പക്ഷെ ആ തീരുമാനം ഒരിക്കല്‍ മാറ്റേണ്ടി വന്നു. ഞാന്‍ ഒരു സ്ലീവ് ലെസ്സ് ഉടുപ്പ് ധരിച്ച് നില്‍ക്കുന്ന ഒരു ഫോട്ടോ ഫേസ്ബുക്കില്‍ ഇട്ടതിന് നാട്ടിലെ ഒരു ‘നല്ലവനായ ഉണ്ണി’ തേവിടിശ്ശി എന്ന് കമന്റ് ഇട്ടു. സംഭവം കഴിഞ്ഞ് ഒരു തവണ നാട്ടില്‍ പോയപ്പോള്‍ ‘ഉണ്ണിയുടെ’ വീട്ടില്‍ പോയി പുള്ളിയെ ഞാന്‍ ഒന്ന് വളരെ കാര്യമായി ഉപദേശിച്ചു. ഉപദേശത്തിന്റെ ഭാഷ കുറച്ച് അതിരു കടന്നതു കൊണ്ട് അവനും വീട്ടുകാരും തേവിടിശ്ശി എന്ന വിശേഷണം കുറച്ചു കൂടി എരിവും പുളിയും ചേര്‍ത്ത് നാട്ടിലെമ്പാടും വിളമ്പി. അച്ഛനും അമ്മയും ആയിരുന്നു അപ്പൊഴൊക്കെ എന്റെ ധൈര്യം. അവരെപ്പൊഴും എന്നോടു കൂടി ഉണ്ട് എന്നുള്ള ആത്മവിശ്വാസം എന്നെ ഒരിക്കലും തളര്‍ത്തിയില്ല.

മിക്കപ്പൊഴും ഉമേഷും ഞാനും ഒരുമിച്ചാണ് ട്രെയിനില്‍ ബോംബെയില്‍ നിന്നും നാട്ടിലേക്ക് പോകാറ്. അതും നാട്ടിലെ പല കുലസ്ത്രീപുരുഷന്‍മാര്‍ക്കും ചൊറിച്ചിലുണ്ടാക്കിയിരുന്നു.
ഞങ്ങള്‍ ജോലിക്ക് കയറി രണ്ട് വര്‍ഷം കഴിഞ്ഞപ്പൊഴാണ് നിമിഷ ഞങ്ങളുടെ കമ്പനിയില്‍ വന്നത്. മറ്റൊരു കമ്പനിയില്‍ ജോലി ചെയ്ത് ഞങ്ങളേക്കാള്‍ എക്‌സ്പീരിയന്‍സ് ഉണ്ടായിരുന്നു അവള്‍ക്ക്. പ്രായം ഞങ്ങളുടേത് തന്നെ. ഒരേ ഡിപ്പാര്‍ട്ട്മെന്റില്‍ ആയതുകൊണ്ട് ഞങ്ങള്‍ മൂന്നു പേരും വളരെ പെട്ടെന്ന് സൃഹൃത്തുക്കളായി. പിന്നീടെപ്പൊഴാണ് അവര്‍ക്കിടയില്‍ പ്രണയം മുളച്ചു തുടങ്ങിയതെന്ന് എനിക്ക് കൃത്യമായി ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. പക്ഷെ ഇരുവരും പ്രണയം തുറന്നു പറഞ്ഞ അന്ന് ഞങ്ങള്‍ മൂന്നു പേരും ഒരു റിസോര്‍ട്ടില്‍ ആയിരുന്നു.
അവിടെ അവരുടെ പ്രണയം പടരുന്നതും ദൃഢമാകുന്നതും ഞാനറിഞ്ഞു.
ഇരുവരും അവരുടെ വീടുകളില്‍ വിഷയം അവതരിപ്പിച്ചു. ആദ്യം കുറച്ചു പൊട്ടലും ചീറ്റലും ഒക്കെ ഉണ്ടായി. നിമിഷയുടെ വീട്ടുകാര്‍ക്ക് ആ വിവാഹത്തോട് എതിര്‍പ്പുണ്ടായിരുന്നെങ്കിലും അവസാനം നാട്ടുനടപ്പ് പ്രകാരം വിവാഹം നടത്തിക്കൊടുത്തു.
അവരുടെ വിവാഹശേഷം ഞങ്ങള്‍ താമസസ്ഥലം മാറി. ഓഫീസിനടുത്തു തന്നെ ഒരേ അപ്പാര്‍ട്ട്മെന്റില്‍ നാലാം നിലയിലുള്ള രണ്ട് ഫ്‌ലാറ്റുകള്‍ ഞങ്ങള്‍ കണ്ടുപിടിച്ചു. ഒന്നില്‍ ഞാന്‍ തനിച്ചും മറ്റേതില്‍ നിമിഷയും ഉമേഷും. നിമിഷയും ഞാനും വളരെ നല്ല സൃഹൃത്തുക്കളായിരുന്നു. ആ സൗഹൃദം വളര്‍ന്ന് എന്തും എന്നോട് തുറന്ന് പറയുന്ന ഒരു ഘട്ടം വരെയെത്തി. ഞാനും ഉമേഷും തമ്മിലുള്ള ഫ്രന്റ്ഷിപ് നിമിഷയ്ക്ക് വളരെ സ്വഭാവികമായ ഒന്നായിരുന്നു. നാട്ടിലെയും കുടുംബത്തിലെയും ഇനിയും നേരം വെളുക്കാത്ത പിന്തിപ്പന്‍മാരെ പോലെ അവളൊരിക്കലും ഞങ്ങളുടെ ബന്ധത്തെ കണ്ടിരുന്നില്ല.

ഉമേഷിനും നിമിഷയ്ക്കുമിടയില്‍ വിവാഹത്തിന് മുമ്പുണ്ടായിരുന്ന പ്രണയം എപ്പൊഴോ നഷ്ടപ്പെടാന്‍ തുടങ്ങി. അവര്‍ക്കിടയില്‍ വളരെ പെട്ടെന്ന് തന്നെ അഭിപ്രായവ്യത്യാസങ്ങളും കലഹങ്ങളും ഉണ്ടാവാന്‍ തുടങ്ങി. അതിന് നിമിഷയാണ് കാരണം എന്ന് ഞാന്‍ ഒരിക്കലും പറയില്ല. പലരും അങ്ങനെ ആക്കിത്തീര്‍ക്കാനാണ് ശ്രമിക്കുന്നതെങ്കിലും. നിമിഷ ബോംബെയിലെ ജോലി കളഞ്ഞ് നാട്ടില്‍ ഉമേഷിന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ അവരെ പരിചരിച്ച് നില്‍ക്കണം എന്നായിരുന്നു അവന്റെ അച്ഛന്റെയും അമ്മയുടെയും ആഗ്രഹം. തുറന്നു പറയാറില്ലെങ്കിലും അവനും അതു തന്നെയാണ് ഇഷ്ടം എന്നെനിക്ക് മനസിലായി. അച്ഛനും അമ്മയും ഇക്കാര്യം നേരിട്ട് അവതരിപ്പിക്കാറില്ല.ഉമേഷിനെ ഫോണ്‍ ചെയ്യുമ്പൊഴൊക്കെ ഇല്ലാത്ത രോഗത്തിന്റെയും വയ്യായ്കയുടെയും കാരണങ്ങള്‍ അവര്‍ നിരത്തി. സങ്കടങ്ങള്‍ പറഞ്ഞ് അവര്‍ പലപ്പൊഴായി നിമിഷയെ നാട്ടിലേക്ക് വരുത്തിച്ചിട്ടുണ്ട്. ഇടയ്ക്കിടെ അവള്‍ക്ക് ഓഫീസില്‍ ലീവെടുക്കേണ്ടതായും വന്നു. അതിനിടയ്ക്ക് അവള്‍ക്ക് ഒരു മാസത്തോളം തുടര്‍ച്ചയായി ലീവ് എടുക്കേണ്ടിയും വന്നു.
ഒരിക്കല്‍ ഞാന്‍ അവനോട് ചോദിക്കുകയും ചെയ്തിരുന്നു എന്തിനാണ് നിമിഷയെ ഇങ്ങനെയിട്ട് ബുദ്ധിമുട്ടിപ്പിക്കുന്നതെന്ന്.

‘അത് അവളുടെ കടമയല്ലേടീന്നാ അവന്റെ മറുപടി. പ്രായമായ അച്ഛനെയും അമ്മയെയും നോക്കേണ്ടത് അവളാണല്ലോന്ന്.
‘നിന്നെക്കാള്‍ കൂടുതല്‍ നിന്റെ അച്ഛനെയും അമ്മയെയും നോക്കേണ്ട കടമ എങ്ങനെയാടാ അവള്‍ക്ക് ഉണ്ടായത്’ എന്ന എന്റെ ചോദ്യത്തിന് അവന്‍ ഉത്തരം പറഞ്ഞില്ല. പകരം ദേഷ്യം വന്ന് തറയില്‍ രണ്ട് ചവിട്ടും ചവിട്ടി ഒരു പോക്കായിരുന്നു.
പിന്നീടൊരിക്കല്‍ അച്ഛനെയും അമ്മയെയും ബോംബെയിലെ ഫ്‌ലാറ്റിലേക്ക് കൊണ്ടുവന്നു. സഹായത്തിന് ഒരു മെയ്ഡിനെ നിര്‍ത്തിക്കൂടേന്ന് ഞാന്‍ ചോദിച്ചതും അവനത് തീരെ ഇഷ്ടായില്യ. അതിനുശേഷം ഉമേഷിന്റെ അച്ഛന്‍ മരണപ്പെട്ടു. രണ്ടു മാസത്തോളം അവര്‍നാട്ടിലായിരുന്നു. അമ്മയുടെ അടുത്ത് അവരുടെ സഹോദരങ്ങള്‍ ഉണ്ടായിരുന്നതു കൊണ്ട് രണ്ടു മാസം കഴിഞ്ഞ് ഊച്ചിയും നിമിഷയും ബോംബെയില്‍ തിരിച്ചെത്തി വീണ്ടും ജോലിയില്‍ കയറി.

അതുകഴിഞ്ഞ് അമ്മയുടെ സഹോദരങ്ങള്‍ക്കൊക്കെ അവരവരുടെ വീടുകളില്‍ തിരിച്ചു പോകണം എന്ന സാഹചര്യത്തില്‍ ുമേഷ് നിമിഷയോട് ജോലി വേണ്ടെന്ന് വച്ച് നാട്ടില്‍ അമ്മയുടെ അടുത്ത് പോയി നില്‍ക്കണം എന്ന് പറഞ്ഞു കൊണ്ടേയിരിക്കാന്‍ തുടങ്ങി. നിമിഷ ആ പ്രതിസന്ധിക്ക് ഒരു പരിഹാരത്തിനായി എന്റടുത്തേക്ക് വന്നു. അമ്മയെ ഇങ്ങോട്ട് കൊണ്ട് വരണം എന്ന തീരുമാനം നടപ്പിലാകില്ല എന്നെനിക്ക് നന്നായി അറിയാമായിരുന്നു. കാരണം ആ സ്ത്രീക്ക് നിമിഷ ജോലിയും കളഞ്ഞ് അവരെയും പരിചരിച്ച് നാട്ടിലെ വീട്ടില്‍ താമസിക്കണം എന്നാണ് ആഗ്രഹമെന്നെനിക്ക് മനസ്സിലായിരുന്നു. ഉമേഷിന്റെ ഉള്ളിലും അതേ ആഗ്രഹത്തിന്റെ വിത്തുകള്‍ തന്നെ അമ്മ പാകിയിട്ടുണ്ടെന്നും. അതിനു വേണ്ടി അവരെന്ത് വൈകാരിക പ്രകടനങ്ങള്‍ വേണമെങ്കിലും നടത്തും. ഇതേ പ്രശ്‌നത്തില്‍ പരിഹാരം കാണാനാണ് അവനും എന്നെ വിളിച്ചത്.

നിമിഷ ജോലി കളഞ്ഞ് നാട്ടിലേക്ക് പോകണം എന്നാണ് എന്റെ വായില്‍ നിന്നും വീഴേണ്ട ഉത്തരം എന്ന് ഉമേഷ് ആദ്യമേ തീരുമാനിച്ചുറച്ചിരുന്നത്. അങ്ത്തങിനെയൊരുത്തരം കിട്ടാന്‍ വേണ്ടി അവന്‍ എന്റെ മുന്നില്‍ കിടന്ന് നാടകം കളിക്കുന്നതെല്ലാം അറിഞ്ഞു കൊണ്ട് തന്നെ ഞാന്‍ ആസ്വദിച്ചു.

‘അതിനെന്തിനാ അവള്? നിനക്ക് ജോലി കളഞ്ഞിട്ട് പൊയ്ക്കൂടെ’ഇത് എന്നില്‍ നിന്നും ഒരിക്കലും അവന്‍ പ്രതീക്ഷിക്കാത്ത ചോദ്യമായിരുന്നു. സ്വന്തം അച്ഛനമ്മമാരെ പരിചരിക്കേണ്ട ഉത്തരവാദിത്തം എത്ര നൈസായിട്ടാണ് പുരുഷകേസരികള്‍ പെണ്ണിന്റെ തലയിലേക്കിടുന്നത്. പെണ്ണതിന് തയ്യാറല്ലെങ്കില്‍ അവള്‍ അഹങ്കാരിയായി. ആദ്യമേ അതിനു തയ്യാറാകാതെ സ്വന്തം അച്ഛനമ്മമാരുടെ പരിചരണം പെണ്ണിനെ ഏല്‍പിക്കാന്‍ ഒരുങ്ങിയ ആണ് ‘അയ്യോ പാവം’. ആ ഷോവനിസത്തോട് യോജിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.

അതോടെ ഉമേഷ് എന്നോട് മിണ്ടാതെയായി. ഞാന്‍ അവനോട് ചോദിച്ച ചോദ്യം ചോദിക്കാന്‍ നിമിഷയ്ക്ക് കഴിഞ്ഞതുമില്ല. അവള്‍ ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതയായി. ഓഫീസില്‍ റെസിഗ്‌നേഷന്‍ ലെറ്ററും കൊടുത്ത് തലയും താഴ്ത്തി നടന്നു പോകുന്ന നിമിഷയെ കണ്ടപ്പോള്‍ സത്യം പറഞ്ഞാല്‍ എനിക്ക് ദേഷ്യമാണ് വന്നത്.

‘നിനക്ക് നാവില്ലേ? ഇത്ര സഹിച്ച് അവനോടൊപ്പം ജീവിക്കുന്നതെന്തിന്? അവനോടുള്ള സ്‌നേഹത്തിന്റെ പേരിലോ? അവന് നിന്നോട് ഒരു തരിമ്പു പോലും സ്‌നേഹം ഇല്ലെന്ന് ഇപ്പൊ മനസ്സിലായില്ലേ? ഇനി അഥവാ അവന് നിന്നോട് തോന്നുന്ന വികാരത്തെ സ്‌നേഹം എന്നാണ് അവന്‍ വിളിക്കുന്നതെങ്കില്‍ പോയി പണി നോക്കാന്‍ പറ. ഇത്രയും നല്ല ജോലി ഉപേക്ഷിച്ചാല്‍ നഷ്ടം നിനക്ക് മാത്രമാണ്’. ഇതൊക്കെ അവളോട് ചെന്ന് പറയണം എന്ന് കരുതിയതാണ്. പക്ഷെ ഇരുന്നിടത്തു നിന്നും എഴുന്നേല്‍ക്കാന്‍ ദേഷ്യം എന്നെ അനുവദിച്ചില്ല. അതിന്റെ പിറ്റേ ദിവസം നിമിഷ നാട്ടിലേക്ക് പോയി.

പിന്നീട് ഉമേഷ് എന്നോടധികം മിണ്ടാറില്ല. കണ്ടാലും കാണാത്തതു പോലെ നില്‍ക്കും. എനിക്ക് മിണ്ടണമെന്നുണ്ടായിരുന്നു. പക്ഷെ അവന്റെ മുഖത്തെ താല്‍പര്യമില്ലായ്മയെ മാനിച്ച് ഞാനും ഒന്നും സംസാരിക്കാറില്ല.
നിമിഷ നാട്ടില്‍ പോയി ഒരു മാസം കഴിഞ്ഞ സമയം. പതിവില്ലാതെ വാട്‌സാപ്പില്‍ അവന്റെ മെസേജിന്റെ നോട്ടിഫിക്കേഷന്‍ കണ്ട് ഞാന്‍ ആകാംക്ഷയോടെ മെസേജ് തുറന്നു.
‘Nimisha is Pregnant’

ഇതു മാത്രമായിരുന്നു മെസേജ്. അത് വായിച്ചിട്ട് സന്തോഷത്തേക്കാളേറെ എനിക്ക് സങ്കടമാണുണ്ടായത്. നിമിഷയെ ഞാന്‍ വിളിക്കുകയും സംസാരിക്കുകയും മെസേജ് അയക്കുകയും ഒക്കെ ചെയ്യാറുണ്ടായിരുന്നു. പഴയ ഉന്മേഷമൊന്നും ഇല്ലാത്ത അവളുടെ സംസാരത്തില്‍ നിന്ന് തന്നെ അവളൊരു മുഴുവന്‍ സമയ വീട്ടുജോലിക്കാരിയായി മാറി എന്നെനിക്ക് മനസിലായിരുന്നു. ഇതിനിടയിലൊന്നും ഈ വിശേഷത്തിന്റെ ഒരു സൂചന പോലും അവള്‍ തന്നിരുന്നില്ല. അവന്റെ മെസേജ് കിട്ടിയ ഉടനെ ഞാന്‍ നിമിഷയെ വിളിച്ചു. അവള്‍ അവളുടെ വീട്ടിലായിരുന്നു അപ്പോള്‍.
‘ബെഡ് റെസ്റ്റ് പറഞ്ഞിട്ടുണ്ട്, അതുകൊണ്ട് എന്റെ വീട്ടിലേക്ക് പോന്നു.’

‘പണിയെടുക്കാന്‍ വയ്യാത്ത നിന്നെ ആര്‍ക്കും വേണ്ട അല്ലേ, ഇനി വീണ്ടും എണീറ്റ് നടക്കാറാവുമ്പോള്‍ അവര്‍ വിളിക്കും. നീ അവരുടെ താളത്തിനൊത്ത് തുള്ളിക്കോ’ഞാന്‍ ദേഷ്യപ്പെട്ട് ഫോണ്‍ വച്ചു. മനുഷ്യരെന്താ ഇങ്ങനെ. വിവാഹം എന്ന ഏര്‍പ്പാടിന് ഒരിക്കലും തല വച്ചു കൊടുക്കില്ലെന്ന് ഞാന്‍ ഒന്നുകൂടി ഉറപ്പിച്ചു.

പിന്നീട് അവളെന്നെ വിളിച്ചതേയില്ല. മൂന്നു മാസത്തിനുശേഷം അവള്‍ വീണ്ടും ഭര്‍തൃഗൃഹത്തിലേക്കുതന്നെ വന്നു എന്ന് ഒരിക്കല്‍ ഞാന്‍ വാട്‌സാപ്പിലൂടെ അവള്‍ പറഞ്ഞു. പിന്നെയൊരിക്കല്‍ അവളോടു സംസാരിച്ചപ്പോള്‍ ഡിപ്രഷനിലേക്ക് പോവുമോ അവള്‍ എന്ന് ഞാന്‍ ഭയപ്പെട്ടു. അത്രമേല്‍ തളര്‍ന്ന സംസാരം. നാട്ടില്‍ പോയി ഒന്നവളെ കണ്ടാലോ എന്ന് വരെ തോന്നി. പക്ഷെ അവളെ വഴിതെറ്റിക്കുന്നതും അവരുടെ കുടുംബം നശിപ്പിക്കുന്നതിനും പിന്നില്‍ ഞാനാണെന്ന ആരോപണം എന്റെ തലയില്‍ വച്ചു കെട്ടി തന്നതു കൊണ്ട് ഞാന്‍ പോയി സംസാരിക്കുന്നത് അവള്‍ക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ബോധ്യം ഉള്ളതുകൊണ്ട് പോയില്ല. പക്ഷെ ഞാന്‍ അവളോട് ചെയ്ത ഏറ്റവും വലിയ അപരാധം ആയിരുന്നു ആ തീരുമാനം എന്ന് ഒരു ഞെട്ടലോടെ ഞാന്‍ മനസിലാക്കിയത് ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ച് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയി വന്നതിന്റെ പിറ്റേ ദിവസം നിമിഷയുടെ മരണ വാര്‍ത്ത കേട്ടപ്പൊഴാണ്. മനസിന്റെ തരിപ്പ് മാറുന്നേയില്ല. നിമിഷയുടെ മരണം ഒരു ആത്മഹത്യ എന്നതിലുപരി ഒരു കൊലപാതകം ആണ് എന്നുള്ളത് ഏറ്റവും നന്നായി അറിയുന്നത് എനിക്കാണ്. പ്രസവാനന്തര ഡിപ്രഷന്‍ ആണ് ആത്മഹത്യയ്ക്ക് കാരണം എന്ന് പൊലീസും ഡോക്ടര്‍മാരും വിധിയെഴുതി. അവളെ ആ അവസ്ഥയിലേക്കെത്തിച്ചതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ കഴിയില്ലെന്ന് ഞാനൊരിക്കല്‍ നാട്ടിലെ വീട്ടില്‍ ചെന്ന് അവനോടും അവന്റമ്മയോടും മുഖത്തു നോക്കി പറഞ്ഞു. അപ്പൊഴും യാതൊരു കുറ്റബോധവും അവരുടെ മുഖത്ത് എനിക്ക് കാണാന്‍ കഴിഞ്ഞില്ല.

ബോംബെയിലെ ജോലി രാജി വെച്ച് അവന്‍ നാട്ടില്‍ തന്നെ മറ്റൊരു ജോലിയും കണ്ടെത്തി ബോംബെ ജീവിതത്തോട് വിട പറഞ്ഞു.

പിന്നീട് മൂന്നു നാലു വര്‍ഷങ്ങള്‍ക്ക് ശേഷം ഓഫീസില്‍ വിസിറ്റേഴ്‌സ് റൂമില്‍ മകളെയും കൂട്ടി എന്നെ കാണാന്‍ വന്ന അവന്റെ മുഖത്ത് അന്ന് നിമിഷ മരണപ്പെട്ടപ്പോള്‍ കാണാതിരുന്ന കുറ്റബോധം ഞാന്‍ കണ്ടു. അവന്റെ അമ്മ മരിച്ചത് ഞാനറിഞ്ഞിരുന്നു. നാട്ടിലെ ജോലി നഷ്ടപ്പെട്ടതിന്റെ വിഷമത്തിലാണ് അവന്‍ എന്നോട് സംസാരിച്ചു തുടങ്ങിയത്. വീണ്ടും ഈ ഓഫീസില്‍ തന്നെ ജോലിക്ക് കയറാന്‍ അവന്‍ ആഗ്രഹിച്ചു. ഇനിയങ്ങോട്ട് ബോംബെയിലെ ആ പഴയ ഫ്‌ലാറ്റില്‍ ജീവിക്കാനാണ് അവന്റെ തീരുമാനം എന്ന് ഞാന്‍ മനസ്സിലാക്കി.

‘നീ ജോലിക്ക് പോകുമ്പോള്‍ മോളെ എന്ത് ചെയ്യും?’

‘നാട്ടിലുണ്ടായിരുന്ന ഒരു ആയയുണ്ട്.അവരെ കൊണ്ട് വരണം, പിന്നെ അവളെ ഇവിടെ സ്‌കൂളില്‍ ചേര്‍ക്കണം.’

അവനെ പാടേ അവഗണിക്കാന്‍ എനിക്ക് തോന്നിയില്ല. അങ്ങനെ ആ കമ്പനിയില്‍ അവന്‍ തിരിച്ചു കയറി.ആ മകളെയോര്‍ത്ത് എനിക്ക് വിഷമം തോന്നി. അച്ഛന്റെയും അമ്മയുടെയും ലാളനയും കരുതലും അനുഭവിച്ച് വളരേണ്ട പ്രായം. പാവം കുഞ്ഞ്.

മൂന്നാലു മാസം കഴിഞ്ഞ് ഒരു ഞായറാഴ്ച ഞാന്‍ ഊച്ചിയുടെ ഫ്‌ലാറ്റിലേക്ക് ചെന്നു.മുഖവുരകളൊന്നുമില്ലാതെ അവനോട് കാര്യം പറഞ്ഞു.

‘നിന്റെ മകളെ നമുക്ക്രണ്ടു പേര്‍ക്കും കൂടി വളര്‍ത്തിയാലോ?കുഞ്ഞ് വളര്‍ന്നു വലുതാകുന്നതു വരെ അവള്‍ക്ക് അച്ഛന്റെയും അമ്മയുടെയും പരിചരണം ആവശ്യമാണ്’

എന്റെ ചോദ്യം കേട്ട് അവനാകെ അമ്പരന്നു.

‘നീയെന്താ മന്‍ചീ ഉദ്ദേശിക്കുന്നത്?’

‘നീ കരുതുന്നത് പോലെ ഒന്നുമില്ല.മോളെ വളര്‍ത്താന്‍ മാത്രം, അവള്‍ക്ക് വേണ്ട പരിചരണം നല്‍കാന്‍, അവള്‍ക്ക് നല്ലതും ശക്തവുമായ സാമൂഹിക കാഴ്ചപ്പാടുകള്‍ ഉണ്ടാക്കിക്കൊടുക്കാന്‍.’

എന്റെ ഈ ഉത്തരവും അവന് തീരെ ഉള്‍ക്കൊള്ളാന്‍ പറ്റിയില്ല.

‘നീയെന്താണ് പറയുന്നത്?നമ്മള്‍ വിവാഹം കഴിക്കാതെ അതെങ്ങനെ സാധ്യമാകും?’

‘വിവാഹം കഴിക്കാതെയും അത് സാധ്യമാകും എന്ന് നിയമം അനുവദിക്കുന്നുണ്ട് എന്ന് നിനക്ക് സത്യത്തില്‍ അറിയാത്തതാണോ അതോ നീ സോ കോള്‍ഡ് നാട്ടുനടപ്പ് നിയമങ്ങള്‍ മാത്രം അനുസരിച്ചേ ജീവിക്കുകയുള്ളോ?നിനക്കിതെന്തു പറ്റി ഊച്ചി,പണ്ട് നീ ഇങ്ങനൊന്നും അല്ലായിരുന്നല്ലോ?’

‘അതൊന്നും ശരിയാവില്ല മന്‍ചീ,നാട്ടുകാര് അതും ഇതുമൊക്കെ പറയും,വെറുതെ എന്തിനാ?’

എനിക്ക് ശരിക്കും ദേഷ്യം വന്നു. ഇത്രയും നാളും അവനോടുണ്ടായ ദേഷ്യം മുഴുവന്‍ പുറത്തേക്കെടുത്ത് ഞാന്‍ പൊട്ടിത്തെറിച്ചു.

‘നീ ഇനിയും മറ്റു പലരെയും ബോധ്യപ്പെടുത്താന്‍ വേണ്ടി ജീവിച്ചോ,അങ്ങനെ ജീവിച്ച് ജീവിച്ച് ഒരു പെണ്ണിനെ നീ കൊന്നു,ഇനി ഈ മകളെയും ഈ പറയുന്ന നാട്ടുകാരുടെ കഴുകന്‍ കണ്ണുകള്‍ക്ക് വിട്ടു കൊടുക്കണോ,ജീവിതം ഒന്നേയുള്ളൂ, ഈ നാട്ടുകാരും നീയും മരിക്കുന്നതു വരെയേ ഉള്ളൂ ഈ ‘അതും ഇതും ‘ പറച്ചിലുകളൊക്കെ.’

എത്ര പറഞ്ഞിട്ടും മനസിലാവാത്ത അവനോട് അന്ന് ഞാന്‍ മറ്റൊന്നും പറഞ്ഞില്ല.മറ്റൊരു ഒഴിവു ദിവസം വീണ്ടും ഞാന്‍ ഇതേ വിഷയം അവന്റെ മുന്നിലേക്കിട്ടു.നമുക്കൊരുമിച്ച് മോളെ വളര്‍ത്തുന്നതിന് ഞാനും അവനും തമ്മില്‍ യാതൊരു ആത്മബന്ധത്തിന്റെയോ വിവാഹബന്ധത്തിന്റെയോ ആവശ്യമില്ല എന്നതിന്റെ നിയമവശങ്ങളെപ്പറ്റി ഞങ്ങള്‍ കൂടുതല്‍ സംസാരിച്ചു.ഞാനും അവനും തമ്മില്‍ ഒരു അനാവശ്യ കെട്ടുപാടുകളുടെയും ചുമതലകളുടെയും ബന്ധനം ഉണ്ടാവാന്‍ പാടില്ല എന്ന് അവനോടു എടുത്തു പറഞ്ഞു.മോളുടെ മാനസിക ആരോഗ്യവും, അവളുടെ സന്തോഷവും, അച്ഛന്റെയും അമ്മയുടെയും എന്നതിലുപരി രണ്ട് രക്ഷകര്‍ത്താക്കളുടെ പരിചരണവും സംരക്ഷണവും അറിഞ്ഞ് അവള്‍ വളരുക ഇതു മാത്രമാവണം നമ്മളൊന്നിച്ച് മോളെ വളര്‍ത്തുന്നു എന്ന് പറയുമ്പോള്‍ മനസിലേക്കെത്തേണ്ടത്.തുല്ല്യമായ പങ്കാളിത്തത്തിന്റെ അനിവാര്യതയെപ്പറ്റിയും അവനെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ഞാന്‍ ശ്രമിച്ചു.അവന്‍ ഇക്കാര്യത്തില്‍ തീരുമാനം ഒരാഴ്ചയ്ക്കകം പറയാം എന്ന് പറഞ്ഞ് ഞങ്ങളുടെ അന്നത്തെ സംസാരം അവസാനിച്ചു.അങ്ങനെ പറഞ്ഞെങ്കിലും അവനത് സമ്മതിക്കും എന്നെനിക്ക് തോന്നി.
ആ മകളെ ഇന്നത്തെ നമ്മുടെ സമൂഹത്തിന്റെ കപടതയെപ്പറ്റി ബോധ്യമുള്ളവളായി തന്റെ തീരുമാനങ്ങള്‍ ദൃഢമായി, ധൈര്യമായി തുറന്ന് സംസാരിക്കാന്‍ ശേഷിയുള്ളവളായി എല്ലാത്തിനുമുപരി സ്വതന്ത്രയായി വളര്‍ത്തണം എന്നുറച്ച് ഞാന്‍ എന്റെ ഫ്‌ലാറ്റ് ലക്ഷ്യമാക്കി നടന്നു.
ഉമേഷും അതിനൊന്നും ചെവികൊടുക്കാറേയില്ല. അതുകൊണ്ട് തന്നെ അവന്‍ എന്റെ ചങ്ക് കൂട്ടുകാരന്‍ ആയിരുന്നു.

ഞങ്ങള്‍ ജോലിക്ക് കയറി രണ്ട് വര്‍ഷം കഴിഞ്ഞപ്പൊഴാണ് നിമിഷ ഞങ്ങളുടെ കമ്പനിയില്‍ വന്നത്. മറ്റൊരു കമ്പനിയില്‍ ജോലി ചെയ്ത് ഞങ്ങളേക്കാള്‍ എക്‌സ്പീരിയന്‍സ് ഉണ്ടായിരുന്നു അവള്‍ക്ക്. പ്രായം ഞങ്ങളുടേത് തന്നെ. ഒരേ ഡിപ്പാര്‍ട്ട്മെന്റില്‍ ആയതുകൊണ്ട് ഞങ്ങള്‍ മൂന്നു പേരും വളരെ പെട്ടെന്ന് സൃഹൃത്തുക്കളായി.പിന്നീടെപ്പൊഴാണ് ഊച്ചിക്കും നിമിഷയ്ക്കുമിടയില്‍ പ്രണയം മുളച്ചു തുടങ്ങിയത് എന്ന് എനിക്ക് കൃത്യമായി ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. പക്ഷെ ഇരുവരും പ്രണയം തുറന്നു പറഞ്ഞ അന്ന് ഞങ്ങള്‍ മൂന്നു പേരും ഒരു റിസോര്‍ട്ടില്‍ ആയിരുന്നു.അവിടെ വച്ചാണ് അവരുടെ പ്രണയത്തിന് ഔദ്യോഗികമായ തുടക്കം സംഭവിക്കുന്നതും അതെന്നോട് പറയുന്നതും.

പിന്നീട് ഇരുവരും അവരവരുടെ വീടുകളില്‍ വിഷയം അവതരിപ്പിച്ചു.ആദ്യം കുറച്ചു പൊട്ടലും ചീറ്റലും ഒക്കെ ഉണ്ടായി.നിമിഷയുടെ വീട്ടുകാര്‍ക്ക് ആ വിവാഹത്തോട് എതിര്‍പ്പ് ആയിരുന്നെങ്കിലും അവസാനം നാട്ടുനടപ്പ് പ്രകാരം വിവാഹം നടത്തിക്കൊടുത്തു. വിവാഹത്തോടെ എന്നോടൊപ്പം നടന്നതിന്റെ പേരിലുണ്ടായ ചീത്തപ്പേരില്‍ നിന്നും ഊച്ചിക്ക് മോചനം ലഭിച്ച് അവന്‍ പുണ്യവാനായി.ഞാന്‍ പഴയ തേവിടിച്ചി തന്നെ.വിവാഹം കഴിച്ചാല്‍ ഒരുവന്‍/ഒരുവള്‍ പുണ്യവാനാകുന്ന അപൂര്‍വ പ്രക്രിയ എനിക്ക് നേരിട്ട് അനുഭവവേദ്യമായി.

നിമിഷയുടെയും ഊച്ചിയുടെ വിവാഹശേഷം ഞങ്ങള്‍ താമസസ്ഥലം മാറി.ഓഫീസിനടുത്തു തന്നെ ഒരേ അപ്പാര്‍ട്ട്മെന്റില്‍ നാലാം നിലയിലുള്ള രണ്ട് ഫ്‌ലാറ്റുകള്‍ ഞങ്ങള്‍ കണ്ടുപിടിച്ചു.ഒന്നില്‍ ഞാന്‍ തനിച്ചും മറ്റേതില്‍ നിമിഷയും ഊച്ചിയും.നിമിഷയും ഞാനും വളരെ നല്ല സൃഹൃത്തുക്കളായിരുന്നു.ആ സൃഹൃത്ബന്ധം വളര്‍ന്ന് എന്തും എന്നോട് ഊച്ചിയേക്കാള്‍ കൂടുതല്‍ തുറന്ന് പറയുന്ന ഒരു ഘട്ടം വരെയെത്തി.ഞാനും ഊച്ചിയും തമ്മിലുള്ള സൃഹൃത്ബന്ധം നിമിഷയ്ക്ക് വളരെ സ്വഭാവികമായ ഒന്നായിരുന്നു. നാട്ടിലെയും കുടുംബത്തിലെയും ഇനിയും നേരം വെളുക്കാത്ത പിന്തിപ്പന്‍മാരെ പോലെ അവളൊരിക്കലും ഞങ്ങളുടെ ബന്ധത്തെ കണ്ടിട്ടില്ല.

വിവാഹത്തിന് മുമ്പുണ്ടായിരുന്ന പ്രണയം പിന്നീട് ഊച്ചിക്കും നിമിഷയ്ക്കുമിടയില്‍ എപ്പൊഴോ നഷ്ടപ്പെടാന്‍ തുടങ്ങി. അവര്‍ക്കിടയില്‍ വളരെ പെട്ടെന്ന് തന്നെ അഭിപ്രായവ്യത്യാസങ്ങളും കലഹങ്ങളും ഉണ്ടാവാന്‍ തുടങ്ങി. അതിന് നിമിഷയാണ് കാരണം എന്ന് ഞാന്‍ ഒരിക്കലും പറയില്ല. പലരും അങ്ങനെ ആക്കിത്തീര്‍ക്കാനാണ് ശ്രമിക്കുന്നതെങ്കിലും.നിമിഷ ബോംബെയിലെ ജോലി കളഞ്ഞ് നാട്ടില്‍ ഊച്ചിയുടെ അച്ഛന്റെയും അമ്മയുടെയും കൂടെ അവരെ പരിചരിച്ച് നില്‍ക്കണം എന്നായിരുന്നു ഊച്ചിയുടെ അച്ഛന്റെയും അമ്മയുടെയും ആഗ്രഹം.തുറന്നു പറയാറില്ലെങ്കിലും ഊച്ചിക്കും അതു തന്നെയാണ് ഇഷ്ടം എന്ന് എനിക്ക് മനസിലായി.ഊച്ചിയുടെ അച്ഛനും അമ്മയും ഇക്കാര്യം നേരിട്ട് അവതരിപ്പിക്കാറില്ല.ഊച്ചിയെ ഫോണ്‍ ചെയ്യുമ്പൊഴൊക്കെ ഇല്ലാത്ത രോഗത്തിന്റെയും വയ്യായ്കയുടെയും കാരണങ്ങള്‍ നിരത്തി, സങ്കടങ്ങള്‍ പറഞ്ഞ് അവര്‍ പലപ്പൊഴായി നിമിഷയെ നാട്ടിലേക്ക് വരുത്തിച്ചിട്ടുണ്ട്.ഇടയ്ക്കിടെ അവള്‍ക്ക് ഓഫീസില്‍ ലീവെടുക്കേണ്ടതായും വന്നു. ഒരിടയ്ക്ക് ആ ലീവ് ഒരു മാസം തുടര്‍ച്ചയായി എടുക്കേണ്ടി വന്നു അവള്‍ക്ക്.
ഒരിക്കല്‍ ഞാന്‍ ഊച്ചിയോട് പറഞ്ഞു.’എന്തിനാണ് നിമിഷയെ ഇങ്ങനെയിട്ട് ബുദ്ധിമുട്ടിപ്പിക്കുന്നത്?’

‘അത് അവളുടെ കടമയല്ലേടീ,പ്രായമായ അച്ഛനെയും അമ്മയെയും നോക്കേണ്ടത്’

‘നിന്നെക്കാള്‍ കൂടുതല്‍ നിന്റെ അച്ഛനെയും അമ്മയെയും നോക്കേണ്ട കടമ എങ്ങനെയാടാ അവള്‍ക്ക് ഉണ്ടായത്’

എന്ന എന്റെ ചോദ്യത്തിന് അവന്‍ ഉത്തരം പറഞ്ഞില്ല.പകരം ദേഷ്യം വന്ന് തറയില്‍ രണ്ട് ചവിട്ടും ചവിട്ടി ഒരു പോക്കായിരുന്നു.
പിന്നീടൊരിക്കല്‍ അച്ഛനെയും അമ്മയെയും ബോംബെയിലെ ഫ്‌ലാറ്റിലേക്ക് കൊണ്ടു വന്ന് സഹായത്തിന് ഒരു ഹൗസ്‌മെയ്ഡിനെ നിര്‍ത്തിക്കൂടെ എന്ന് ഞാന്‍ ചോദിച്ചതും ഊച്ചിക്ക് തീരെ ഇഷ്ടപ്പെട്ടില്ല. അതിനുശേഷം ഊച്ചിയുടെ അച്ഛന്‍ മരണപ്പെട്ടു. രണ്ടു മാസത്തോളം ഊച്ചിയും നിമിഷയും നാട്ടിലായിരുന്നു.അമ്മയുടെ അടുത്ത് അവരുടെ സഹോദരങ്ങള്‍ ഉണ്ടായിരുന്നതു കൊണ്ട് രണ്ടു മാസം കഴിഞ്ഞ് ഊച്ചിയും നിമിഷയും ബോംബെയില്‍ തിരിച്ചെത്തി വീണ്ടും ജോലിയില്‍ കയറി.

അതുകഴിഞ്ഞ് അമ്മയുടെ സഹോദരങ്ങള്‍ക്കൊക്കെ അവരവരുടെ വീടുകളില്‍ തിരിച്ചു പോവണം എന്ന സാഹചര്യത്തില്‍ ഊച്ചി നിമിഷയോട് ജോലി വേണ്ടെന്ന് വച്ച് നാട്ടില്‍ അമ്മയുടെ അടുത്ത് പോയി നില്‍ക്കണം എന്ന് പറഞ്ഞു കൊണ്ടേയിരിക്കാന്‍ തുടങ്ങി. നിമിഷ ആ പ്രതിസന്ധിക്ക് ഒരു പരിഹാരത്തിനായി എന്റടുത്തേക്ക് വന്നു.അമ്മയെ ഇങ്ങോട്ട് കൊണ്ട് വരണം എന്ന തീരുമാനം നടപ്പിലാകില്ല എന്ന് എനിക്ക് നന്നായി അറിയാമായിരുന്നു.കാരണം ആ സ്ത്രീക്ക് നിമിഷ ജോലിയും കളഞ്ഞ് അവരെയും പരിചരിച്ച് നാട്ടിലെ വീട്ടില്‍ താമസിക്കണം എന്നാണ് ആഗ്രഹം.ഊച്ചിയുടെ ഉള്ളിലും അതേ ആഗ്രഹത്തിന്റെ വിത്തുകള്‍ തന്നെ ആ അമ്മ പാകിയിട്ടുണ്ട്.അതിനു വേണ്ടി അവരെന്ത് വൈകാരിക പ്രകടനങ്ങള്‍ വേണമെങ്കിലും നടത്തും.ഇതേ പ്രശ്‌നത്തില്‍ പരിഹാരം കാണാനാണ് ഊച്ചിയും എന്നെ വിളിച്ചത്.

നിമിഷ ജോലി കളഞ്ഞ് നാട്ടിലേക്ക് പോവണം എന്നാണ് എന്റെ വായില്‍ നിന്നും വീഴേണ്ട ഉത്തരം എന്ന് ഊച്ചി ആദ്യമേ തീരുമാനിച്ചുറച്ചിരുന്നു.ആ ഉത്തരം കിട്ടാന്‍ വേണ്ടി അവന്‍ എന്റെ മുന്നില്‍ കിടന്ന് നാടകം കളിക്കുന്നത് എല്ലാം അറിഞ്ഞു കൊണ്ട് തന്നെ ഞാന്‍ ആസ്വദിച്ചു.

‘അതിനെന്തിനാ അവള്?നിനക്ക് ജോലി കളഞ്ഞിട്ട് പൊയ്ക്കൂടെ’

ഇത് എന്നില്‍ നിന്നും ഒരിക്കലും അവന്‍ പ്രതീക്ഷിക്കാത്ത ചോദ്യമായിരുന്നു. അവന്‍ മാത്രമല്ല പല പുരുഷകേസരികളും.സ്വന്തം അച്ഛനമ്മമാരെ പരിചരിക്കേണ്ട ഉത്തരവാദിത്തം എത്ര നൈസായിട്ടാണ് പുരുഷകേസരികള്‍ പെണ്ണിന്റെ തലയിലേക്കിടുന്നത്?എന്നിട്ട് പെണ്ണതിന് തയ്യാറല്ലെങ്കില്‍ അവള്‍ അഹങ്കാരിയായി.ആദ്യമേ അതിനു തയ്യാറാകാതെ സ്വന്തം അച്ഛനമ്മമാരുടെ പരിചരണം പെണ്ണിനെ ഏല്‍പിക്കാന്‍ ഒരുങ്ങിയ ആണ് ‘അയ്യോ പാവം’.ആ നീതികേടിനോട് യോജിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.

ആ സംഭവത്തോടെ ഊച്ചി എന്നോട് പഴയപോലെ മിണ്ടാതായി.ഞാന്‍ ഊച്ചിയോട് ചോദിച്ച ചോദ്യം ചോദിക്കാന്‍ നിമിഷയ്ക്ക് കഴിഞ്ഞതുമില്ല.അവള്‍ ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതയായി.ഓഫീസില്‍ റെസിഗ്‌നേഷന്‍ ലെറ്ററും കൊടുത്ത് തലയും താഴ്ത്തി നടന്നു പോകുന്ന നിമിഷയെ കണ്ടപ്പോള്‍ സത്യം പറഞ്ഞാല്‍ എനിക്ക് ദേഷ്യമാണ് വന്നത്.

‘നിനക്ക് നാവില്ലേ?ഇത്ര സഹിച്ച് അവനോടൊപ്പം ജീവിക്കുന്നതെന്തിന്?അവനോടുള്ള സ്‌നേഹത്തിന്റെ പേരിലോ?അവന് നിന്നോട് ഒരു തരിമ്പു പോലും സ്‌നേഹം ഇല്ലെന്ന് ഇപ്പൊ മനസ്സിലായില്ലേ?ഇനി അഥവാ അവന് നിന്നോട് തോന്നുന്ന വികാരത്തെ സ്‌നേഹം എന്നാണ് അവന്‍ വിളിക്കുന്നതെങ്കില്‍ പോയി പണി നോക്കാന്‍ പറ.ഇത്രയും നല്ല ജോലി ഉപേക്ഷിച്ചാല്‍ നഷ്ടം നിനക്ക് മാത്രമാണ്’.ഇതൊക്കെ അവളോട് ചെന്ന് പറയണം എന്ന് കരുതിയതാണ്. പക്ഷെ ഇരുന്നിടത്തു നിന്നും എഴുന്നേല്‍ക്കാന്‍ ദേഷ്യം എന്നെ അനുവദിച്ചില്ല.അതിന്റെ പിറ്റേ ദിവസം നിമിഷ നാട്ടിലേക്ക് പോയി.

പിന്നീട് ഊച്ചി എന്നോടധികം മിണ്ടാറില്ല.കണ്ടാലും കാണാത്തതു പോലെ നില്‍ക്കും.എനിക്ക് മിണ്ടണമെന്നുണ്ടായിരുന്നു.പക്ഷെ അവന്റെ മുഖത്തെ താല്‍പര്യമില്ലായ്മയെ മാനിച്ച് ഞാനും ഒന്നും സംസാരിക്കാറില്ല.
നിമിഷ നാട്ടില്‍ പോയി ഒരു മാസം കഴിഞ്ഞ സമയം.പതിവില്ലാതെ വാട്‌സാപ്പില്‍ ഊച്ചിയുടെ മെസേജിന്റെ നോട്ടിഫിക്കേഷന്‍ കണ്ട് ഞാന്‍ ആകാംക്ഷയോടെ മെസേജ് തുറന്നു.
‘Nimisha is Pregnant’

ഇതു മാത്രമായിരുന്നു മെസേജ്.അത് വായിച്ചിട്ട് സന്തോഷത്തേക്കാളേറെ എനിക്ക് സങ്കടമാണുണ്ടായത്.നിമിഷയെ ഞാന്‍ വിളിക്കുകയും സംസാരിക്കുകയും മെസേജ് അയക്കുകയും ഒക്കെ ചെയ്യാറുണ്ടായിരുന്നു.പഴയ ഊര്‍ജമൊന്നുമില്ലാത്ത അവളുടെ സംസാരത്തില്‍ നിന്ന് തന്നെ അവളൊരു മുഴുവന്‍ സമയ വീട്ടുജോലിക്കാരിയായി മാറി എന്ന് എനിക്ക് മനസിലായിരുന്നു.ഇതിനിടയിലൊന്നും ഈ വിശേഷത്തിന്റെ ഒരു സൂചന പോലും അവള്‍ തന്നിരുന്നില്ല.ഊച്ചിയുടെ മെസേജ് കിട്ടിയ ഉടനെ ഞാന്‍ നിമിഷയെ വിളിച്ചു. അവള്‍ അവളുടെ വീട്ടിലായിരുന്നു അപ്പോള്‍.
‘ബെഡ് റെസ്റ്റ് പറഞ്ഞിട്ടുണ്ട്, അതുകൊണ്ട് എന്റെ വീട്ടിലേക്ക് പോന്നു.’

‘പണിയെടുക്കാന്‍ വയ്യാത്ത നിന്നെ ആര്‍ക്കും വേണ്ട അല്ലേ,ഇനി വീണ്ടും എണീറ്റ് നടക്കാറാവുമ്പോള്‍ ആ തള്ളച്ചി വിളിക്കും,നീ അവരുടെ താളത്തിനൊത്ത് തുള്ളിക്കോ’ഞാന്‍ ദേഷ്യപ്പെട്ട് ഫോണ്‍ വച്ചു.മനുഷ്യരെന്താ ഇങ്ങനെ?വിവാഹം എന്ന ഏര്‍പ്പാടിന് ഒരിക്കലും തല വച്ചു കൊടുക്കില്ലെന്ന് ഞാന്‍ ഉറപ്പിച്ചു.

പിന്നീട് അവളെന്നെ വിളിച്ചതേയില്ല.മൂന്നു മാസം ആയപ്പോള്‍ അവള്‍ വീണ്ടും ഉമേഷിന്റെ വീട്ടിലേക്ക് വന്നു എന്ന് ഒരിക്കല്‍ ഞാന്‍ വാട്‌സാപില്‍ മെസേജ് അയച്ചപ്പോള്‍ പറഞ്ഞു.പിന്നെയൊരിക്കല്‍ അവളോടു സംസാരിച്ചപ്പോള്‍ അവള്‍ ഡിപ്രഷനിലേക്ക് പോവുമോ എന്ന് ഞാന്‍ ഭയപ്പെട്ടു. അത്രമേല്‍ തളര്‍ന്ന സംസാരം.നാട്ടില്‍ പോയി ഒന്നവളെ കണ്ടാലോ എന്ന് വരെ തോന്നി. പക്ഷെ അവളെ വഴിതെറ്റിക്കുന്നത്,അവരുടെ കുടുംബം നശിപ്പിക്കുന്നതിന്റെ സൂത്രധാരന്‍ ഇത്തരം വിശേഷണങ്ങളൊക്കെ എന്റെ തലയില്‍ വച്ചു കെട്ടി തന്നതു കൊണ്ട് ഞാന്‍ പോയി സംസാരിക്കുന്നത് അവള്‍ക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ബോധ്യം ഉള്ളതുകൊണ്ട് പോയില്ല.പക്ഷെ ഞാന്‍ അവളോട് ചെയ്ത ഏറ്റവും വലിയ അപരാധം ആയിരുന്നു ആ തീരുമാനം എന്ന് ഒരു ഞെട്ടലോടെ ഞാന്‍ മനസിലാക്കിയത് ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ച് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയി വന്നതിന്റെ പിറ്റേ ദിവസം നിമിഷയുടെ മരണ വാര്‍ത്ത കേട്ടപ്പൊഴാണ്.മനസിന്റെ തരിപ്പ് മാറുന്നേയില്ല.നിമിഷയുടെ മരണം ഒരു ആത്മഹത്യ എന്നതിലുപരി ഒരു കൊലപാതകം ആണ് എന്നുള്ളത് ഏറ്റവും നന്നായി അറിയുന്നത് എനിക്കാണ്.പ്രസവാനന്തര ഡിപ്രഷന്‍ ആണ് ആത്മഹത്യയ്ക്ക് കാരണം എന്ന് പൊലീസും ഡോക്ടര്‍മാരും വിധിയെഴുതി. അവളെ ആ അവസ്ഥയിലേക്കെത്തിച്ചതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ കഴിയില്ലെന്ന് ഞാനൊരിക്കല്‍ ഊച്ചിയുടെ നാട്ടിലെ വീട്ടില്‍ ചെന്ന് അവനോടും അവന്റമ്മയോടും മുഖത്തു നോക്കി പറഞ്ഞു. അപ്പൊഴും യാതൊരു കുറ്റബോധവും അവരുടെ മുഖത്ത് എനിക്ക് കാണാന്‍ കഴിഞ്ഞില്ല.

ഊച്ചി ബോംബെയിലെ ജോലി രാജി വെച്ച് നാട്ടില്‍ തന്നെ മറ്റൊരു ജോലിയും കണ്ടെത്തി ബോംബെ ജീവിതത്തോട് വിട പറഞ്ഞു.

പിന്നീട് മൂന്നു നാലു വര്‍ഷങ്ങള്‍ക്ക് ശേഷം ഓഫീസില്‍ വിസിറ്റേഴ്‌സ് റൂമില്‍ മകളെയും കൂട്ടി എന്നെ കാണാന്‍ വന്ന ഊച്ചിയുടെ മുഖത്ത് അന്ന് നിമിഷ മരണപ്പെട്ടപ്പോള്‍ കാണാതിരുന്ന കുറ്റബോധം ഞാന്‍ കണ്ടു.അവന്റെ അമ്മ മരിച്ചത് ഞാനറിഞ്ഞിരുന്നു.നാട്ടിലെ ജോലി നഷ്ടപ്പെട്ടതിന്റെ വിഷമത്തിലാണ് അവന്‍ എന്നോട് സംസാരിച്ചു തുടങ്ങിയത്.വീണ്ടും ഈ ഓഫീസില്‍ തന്നെ ജോലിക്ക് കയറാന്‍ അവന്‍ ആഗ്രഹിച്ചു. ഇനിയങ്ങോട്ട് ബോംബെയിലെ ആ പഴയ ഫ്‌ലാറ്റില്‍ ജീവിക്കാനാണ് അവന്റെ തീരുമാനം എന്ന് ഞാന്‍ മനസ്സിലാക്കി.
‘ജോലിക്ക് പോകുമ്പോള്‍ മോളെ എന്ത് ചെയ്യും’ ഞാന്‍ തിരക്കി
‘നാട്ടിലുണ്ടായിരുന്ന ഒരു ആയയുണ്ട്.അവരെ കൊണ്ട് വരണം. പിന്നെ അവളെ ഇവിടെ സ്‌കൂളില്‍ ചേര്‍ക്കണം.’
അമ്മയില്ലാത്ത കൊച്ചു മോളെ അവഗണിക്കാന്‍ എനിക്ക് തോന്നിയില്ല. ആ മകളെയോര്‍ത്ത് എനിക്ക് വിഷമം തോന്നി. അച്ഛന്റെയും അമ്മയുടെയും ലാളനയും കരുതലും അനുഭവിച്ച് വളരേണ്ട പ്രായം. പാവം കുഞ്ഞ്.
ഒരു പ്രതിസന്ധിയും അറിയാതെ അവളെ വളര്‍ത്തണം എന്ന എന്റെ തീരുമാനത്തിനുമുന്നില്‍ അവന്‍ ഒന്നുമല്ലായിരുന്നു. പുതിയ തലമുറക്ക് സ്വന്തം ജീവിതം കൊണ്ട് അനശ്വരമായ സന്ദേശവും ആര്‍ജ്ജവവും നല്‍കാന്‍ അവള്‍ ദൃഢപ്രതിജ്ഞയെടുത്തു.
മകളെ സമൂഹത്തിന്റെ കപടതയെപ്പറ്റി ബോധ്യമുള്ള സമത്വത്തിനായി ധൈര്യത്തില്‍ നില്‍ക്കാന്‍ ശേഷിയുള്ളവളായി, സ്വതന്ത്രയായി വളര്‍ത്തണം എന്നുറച്ച് ഞാന്‍ എന്റെ ഫ്ലാറ്റ് ലക്ഷ്യമാക്കി നടന്നു.

📝

കീര്‍ത്തി പ്രഭ

കണ്ണൂര്‍ സ്വദേശിനി. ബെംഗളൂരുവിലെ സ്വകാര്യ ക്ലിനിക്കില്‍ ഡോക്ടറായി പ്രവര്‍ത്തിക്കുന്നു. ആനുകാലികങ്ങളില്‍ കഥ, കവിത, ചലച്ചിത്ര നിരൂപണം എന്നിവ എഴുതാറുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.