Follow the News Bengaluru channel on WhatsApp

ഗൂഗിൾ വിവരം കണ്ടു പണം അയക്കാൻ ശ്രമിച്ച പ്രവാസികൾ വെട്ടിലായി

ന്യൂഡൽഹി : ഇന്ത്യൻ രൂപക്ക്​ വൻതിരിച്ചടിയെന്നു വ്യാപക പ്രചാരണം. കറൻസി വിനിമയം സംബന്ധിച്ചു ഗൂഗിൾ നൽകിയ വിവരമാണ്​ ​തെറ്റിദ്ധാരണയ്ക്ക്​ വഴിയൊരുക്കിയത്​. ഒരു യു.എ.ഇ ദിർഹത്തിന്​ 24 ഇന്ത്യൻ രൂപക്കും മുകളിലായിരുന്നു ഗൂഗിൾ പ്രകാരമുള്ള നിരക്ക്​.

നാട്ടിലേക്ക്​ പണമയക്കാൻ രൂപയുടെ മൂല്യം മാറിമറിയുന്നതും നോക്കി കാത്തിരിക്കുന്നവരാണ്​ പ്രവാസികളിൽ നല്ലൊരു വിഭാഗം​. ഈ മാസം തുടക്കം മുതൽ യു.എ.ഇ ദിർഹമിന്​ 20 രൂപയിൽ താഴെയാണ്​ മൂല്യം. നിരക്ക്​ 20 കടന്നാൽ പണമയക്കാമെന്ന്​ കരുതി കാത്തിരിക്കുന്ന പ്രവാസികൾ ഉച്ചയോടെ ഗൂഗിളിൽ തപ്പിയപ്പോൾ വില കണ്ണുതള്ളി. ​

24.70 രൂപയാണ്​ ഒരു ദിർഹമിന്​ ഗൂഗിൾ കാണിച്ചത്​. ഇതിനിടെ വിവരം വ്യാജമാണെന്ന വിശദീകരണവുമായി​ മണി എക്​സ്​ചേഞ്ചുകാർ രംഗത്തു വന്നു. കൂടിയ നിരക്കിൽ പണമയക്കാൻ നിരവധിപേരാണ്​ വിളിച്ചതെന്ന്​ വിവിധ പണമിടപാടു സ്​ഥാപനങ്ങൾ അറിയിച്ചു. ഇന്ത്യൻ രൂപക്കൊപ്പം പാകിസ്​താൻ രൂപക്കും ഗൂഗിൾ വലിയ നിരക്കാണ്​ നൽകിയത്​. ദിർഹത്തിന്​ ഇരുപത്​ രൂപയോളമാണ്​ ഏറ്റവും പുതിയ നിരക്ക്​.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.