Follow the News Bengaluru channel on WhatsApp

ആൺകുട്ടികളോട് സംസാരിച്ചതിന്റെ പേരിൽ പെൺകുട്ടിയെ കുത്തി പരിക്കേൽപ്പിച്ച പത്താം ക്ലാസ്സുകാരനെതിരെ വധശ്രമത്തിന് കേസെടുത്തു

ബെംഗളൂരു: ആൺകുട്ടികളോട് സംസാരിച്ചതിന്റെ പേരിൽ പെൺകുട്ടിയെ കുത്തി പരിക്കേൽപ്പിച്ച പത്താം ക്ലാസ്സുകാരനെതിരെ വധശ്രമത്തിന് കേസെടുത്തു. ബെംഗളൂരു ജയനഗറിലാണ് 16-കാരിയായ പെൺകുട്ടിയാണ് ആക്രമണത്തിനിരയായത്. സ്വയം മുറിവേൽപ്പിച്ച് ആൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും ബന്ധുക്കളെത്തി ഇരുവരെയും ആശുപത്രിയിലേക്കു മാറ്റി.

പെൺകുട്ടിയുടെ വീട്ടിൽ കഴിഞ്ഞദിവസം ഉച്ചയോടെയാണ് സംഭവം. പെൺകുട്ടിയുടെ വീട്ടിലെത്തിയ സുഹൃത്ത്, സ്കൂളിലെ മറ്റു ആൺകുട്ടികളോട് സംസാരിക്കുന്നതിനെ ചോദ്യം ചെയ്തു. ഇതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തർക്കം മൂർച്ഛിച്ചതോടെ സമീപത്തുണ്ടായിരുന്ന കത്തികൊണ്ട് പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. പിന്നീട് സ്വന്തം കൈത്തണ്ട മുറിച്ചു.

പിന്നീട് ആൺകുട്ടി ബന്ധുവിനെ ഫോണിൽ വിളിച്ച് സഹായമഭ്യർഥിക്കുകയായിരുന്നു. രണ്ടുപേരും അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു . ഇരുവരും ബെംഗളൂരുവിലെ സ്കൂൾ വിദ്യാർഥികളാണ്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിദ്യാർഥിയുടെ പേരിൽ പോക്സോ വകുപ്പ് ചുമത്തി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.