Follow the News Bengaluru channel on WhatsApp

കോവിഡ് വ്യാജ പ്രചാരണങ്ങളിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത്

ന്യൂഡൽഹി : കോവിഡ് വ്യാജ പ്രചാരണങ്ങളിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത്.
138 രാജ്യങ്ങളിലായി കോവിഡ് സംബന്ധിച്ച് പ്രചരിക്കുന്ന 9657 വ്യാജ വിവരങ്ങളുടെ ഉറവിടം സംബന്ധിച്ച പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തായത്. സേജിന്റ്‌ ഇന്‍റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ലൈബ്രറി അസോസിയേഷന്‍ നടത്തിയ പഠനത്തിലാണ് ഇ വിവരങ്ങൾ.

കാനഡയിലെ ആല്‍ബെര്‍ട്ടാ സര്‍വ്വകലാശാലയുമായി ചേര്‍ന്നാണ് പഠനം നടന്നത്. സമൂഹമാധ്യമങ്ങളാണ് ഇത്തരം വ്യാജ പ്രചാരണങ്ങളുടെ പ്രധാന വേദിയാവുന്നത്. തെറ്റായ പ്രചാരണങ്ങളുടെ 85 ശതമാനവും സമൂഹ മാധ്യമങ്ങളിലൂടെയാണ് നടക്കുന്നത്. ലോകത്തില്‍ കോവിഡ് സംബന്ധിച്ച വ്യാജവിവരങ്ങളുടെ പ്രധാന ഉറവിടമാണ് ഇന്ത്യയെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ഒന്നര വര്‍ഷക്കാലത്ത് കോവിഡ് സംബന്ധിയായ തെറ്റായ വിവരങ്ങളുടെ പ്രചാരണത്തിലും ഉല്‍ഭവത്തിലും ഇന്ത്യയാണ് മുന്നിലുള്ളത്. പുറത്തുവരുന്ന ആറ് തെറ്റായ വിവരങ്ങളില്‍ ഒന്ന് ഇന്ത്യയില്‍ നിന്നാണെന്നാണ്
138 രാജ്യങ്ങളിലായി കൊവിഡ് 19 സംബന്ധിച്ച് പ്രചരിക്കുന്ന 9657 വ്യാജ വിവരങ്ങളുടെ ഉറവിടം സംബന്ധിച്ചാണ് കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഈ വര്‍ഷം മാര്‍ച്ച് വരെ പ്രചരിച്ച ഇംഗ്ലീഷ്, ഇംഗ്ലീഷേതര പ്രചാരണങ്ങള്‍ സംബന്ധിച്ചായിരുന്നു പഠനം നടന്നത്.

അന്തര്‍ദേശീയ വസ്തുതാ പരിശോധക ഏജന്‍സികളില്‍ നിന്നാണ് പ്രചാരണങ്ങള്‍ സംബന്ധിച്ച വിവര ശേഖരണം നടന്നത്. സമൂഹമാധ്യമങ്ങളാണ് ഇത്തരം വ്യാജപ്രചാരണങ്ങളുടെ പ്രധാന വേദിയാവുന്നത്. തെറ്റായ പ്രചാരണങ്ങളുടെ 85 ശതമാനവും സമൂഹമാധ്യമങ്ങളിലൂടെയാണ് നടക്കുന്നത്.

രാജ്യങ്ങളുടെ കണക്കിലേക്ക് വരുമ്പോള്‍ കൊവിഡ് വ്യാജ പ്രചാരണങ്ങളില്‍ ഒന്നാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. വ്യാജവിവരങ്ങളില്‍ 18 ശതമാനവും ഇന്ത്യയാണ് ഉറവിടമായിട്ടുള്ളത്. 9 ശതമാനത്തോടെ രണ്ടാം സ്ഥാനത്ത് ബ്രസീലും 8.6 ശതമാനത്തോടെ അമേരിക്കയുമാണ് മൂന്നാം സ്ഥാനത്തുള്ളത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.