Follow the News Bengaluru channel on WhatsApp

സിനിമ സ്റ്റൈലിൽ യുവതിയെ ചുംബിച്ച യുവാവിനെ തേടി പോലീസ്

ബെംഗളൂരു: സിനിമ സ്റ്റൈലിൽ യുവതിയെ ചുംബിച്ച യുവാവിനെ തേടി പോലീസ് . ബെംഗളൂരുവിലാണ് സംഭവം. ബസിൽ ഉറങ്ങുകയായിരുന്ന പെൺകുട്ടിയുടെ കവിളിൽ ചുംബിച്ച യുവാവ് ആരും കാണാതെ മുങ്ങുകയായിരുന്നു. യുവാവിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു.

സെപ്റ്റംബർ 13 ന് ബെല്ലാരിയിൽ നിന്ന് കെഎസ്ആർടിസി ബസിൽ പെൺകുട്ടി ബെംഗളൂരുവിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. തെലുങ്ക് ചിത്രം ഗീത ഗോവിന്ദം കാണുകയും അതിലെ രംഗം പ്രതി പകർത്തുകയായിരുന്നുവെന്നും പോലീസ് പറയുന്നു . ഉറങ്ങുന്നതിനുമുമ്പ് യുവാവ് വിചിത്രമായി തന്നെ നോക്കിയതായും പെൺകുട്ടി പറഞ്ഞു .

പീനിയ-ജലഹള്ളിക്ക് സമീപം ബസ് നിർത്തിയപ്പോൾ യുവാവ് പെൺകുട്ടിയുടെ കവിളിൽ ചുംബിച്ച് ഇറങ്ങി പോകുകയായിരുന്നു. യുവതി എന്താണ് സംഭവിച്ചതെന്ന് മനസിലാക്കുന്നതിനു മുൻപേ ഇയാൾ ബസിൽ നിന്നും രക്ഷപ്പെട്ടു. പെൺകുട്ടിയുടെ പരാതിയിൽ ബാഗലഗുണ്ടെ പോലീസ് അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും മറ്റ് യാത്രക്കാരുടെയും മൊഴികൾ ശേഖരിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.