ആംബുലന്‍സ് ലോറിയിലിടിച്ച് രോഗിയും ഡോക്ടറും ഉള്‍പ്പെടെ മൂന്ന് പേര് മരിച്ചു
ബെംഗളൂരു: മുംബൈയില്‍ നിന്നും രോഗിയെ തമിഴ്നാട്ടിലേക്ക് തുടര്‍ചികിത്സക്കായി കൊണ്ടുവരുന്നതിനിടെ രോഗിയുമായി സഞ്ചരിച്ച ആംബുലന്‍സ് ലോറിയിലിടിച്ച് രോഗിയും ഡോക്ടറും ഉള്‍പ്പെടെ മൂന്ന് പേര് മരിച്ചു. ആറു പേര്‍ക്ക് പരിക്കേറ്റു. അത്തിബെലെ നേരല്ലൂര് ഗേറ്റിന് സമീപത്താണ് അപകടം. പരിക്കേറ്റവരെ അത്തിബെല്ലെക്ക് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തമിഴ്നാട് നെല്ലിക്കുപ്പം സ്വദേശി അന്‍വര്‍ ഖാന് (68), മുംബൈ നാസിക്കിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ജയദേവ് ഭൂഷണ് (40) ആംബുലന്‍സ് ഡ്രൈവര്‍ തുക്കറാം നാംദേവ് (35) എന്നിവരാണ് മരിച്ചത്. ലോറിയെ മറികടക്കുന്നതിനിടെയാണ് അപകടം. നിയന്ത്രണം തെറ്റിയ ആംബുലൻസ് ലോറിയിൽ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന സമീപവാസികളാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.