Follow the News Bengaluru channel on WhatsApp

മാണ്ഡ്യയിൽ വെള്ളച്ചാട്ടം സന്ദർശിക്കാൻ പോയ രണ്ട് മലയാളി യുവാക്കൾ മരിച്ച നിലയിൽ

 

ബെംഗളൂരു: മാണ്ഡ്യയിലെ യെലഗുരുവിന് സമീപത്തെ ഫയര്‍ ഫാള്‍സ് വെള്ളച്ചാട്ടം സന്ദര്‍ശിക്കാന്‍ എത്തിയ രണ്ട് മലയാളി യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. ബെംഗളൂരു വിദ്യാരണ്യപുര എം.എസ്. പാളയത്ത് താമസിക്കുന്ന ഇരിട്ടി വള്ളിത്തോട് പൊന്‍തോക്കന്‍ തോമസിന്റെയും നീനയുടേയും ഏക മകന്‍ സിബില്‍ തോമസ് (21) ബെംഗളൂരു കോള്‍സ് പാര്‍ക്കിന് സമീപം നെഹ്രുപുരം ബ്രോഡ് വേ റോഡില്‍ താമസിക്കുന്ന ആലുവ സ്വദേശിയായ ജേക്കബിന്റേയും ജയ്‌മോളിന്റെയും മകന്‍ സാമുവല്‍ ജേക്കബ് (21) എന്നിവരെയാണ് ഞായറാഴ്ച്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇരുവരും ശനിയാഴ്ച രാവിലെയാണ് ബെംഗളൂരുവിലെ വീട്ടില്‍ നിന്നും വെള്ളച്ചാട്ടം കാണാനും ചിത്രങ്ങള്‍ പകര്‍ത്താനുമായി തിരിച്ചത്. മാണ്ഡ്യയില്‍ എത്തിയതായി വീട്ടുകാരെ അറിയിച്ചിരുന്നെങ്കിലും പിന്നീട് വീട്ടുകാര്‍ വിളിച്ചപ്പോള്‍ ഇരുവരും ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. മൊബൈല്‍ നമ്പറിന്റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഫയര്‍ ഫാള്‍സിന് സമീപത്താണ് ഇരുവരും ഉള്ളതെന്ന് പോലീസ് മനസിലാക്കുന്നത്. ഫയര്‍ ഫാള്‍സിലേക്കുള്ള വഴിയില്‍ ഇരുവരും സഞ്ചരിച്ച സ്‌കൂട്ടറും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ തെരച്ചലില്‍ വെളളച്ചാട്ടത്തിന് 200 അടിയോളം താഴെയുള്ള വെള്ള കെട്ടില്‍ ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.

ഫോട്ടോ ഷൂട്ടിനായി പാറക്കല്ലിന് മുകളില്‍ ക്യാമറസെറ്റ് ചെയ്തതായും പോലീസ് കണ്ടെത്തി. ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെ ഇരുവരും അബദ്ധത്തില്‍ താഴെ വീണതാവാമെന്നാണ് പോലീസ് നിഗമനം.

പ്രദേശവാസികളുടെയും മാണ്ഡ്യ കെ. എം. സി. സി. പ്രവര്‍ത്തകാരുടേയും സഹായത്തോടെ ഇരുവരുടേയും മൃതദേഹങ്ങള്‍ മാണ്ഡ്യ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

കൊത്തന്നൂര്‍ ക്രിസ്തു ജയന്തി കോളേജില്‍ നിന്നും ബിരുദ പഠനം പൂര്‍ത്തിയാക്കിയ ഇരുവരും പി.ജി പഠനത്തിന് ചേര്‍ന്നിരുന്നു. തിങ്കളാഴ്ച പി.ജി. ക്ലാസുകള്‍ തുടങ്ങാനിരിക്കെയാണ് അപകടം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.