റെയില്‍വെ അടിപ്പാതയിലെ വെള്ളക്കെട്ടില്‍ കാര്‍ മുങ്ങി; യുവ വനിതാ ഡോക്ടര്‍ക്ക് ദാരുണാന്ത്യം
ചെന്നൈ: റെയില്‍വെ അടിപ്പാതയിലെ വെള്ളക്കെട്ടില്‍ കാര്‍ മുങ്ങി യുവ വനിതാ ഡോക്ടര്‍ക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ കൃഷ്ണഗിരി ഹൊസൂര്‍ സര്‍കാര്‍ ആശുപത്രിയിലെ ഡോ. എസ് സത്യ(35) ആണ് മരിച്ചത്. കനത്ത മഴയില്‍ വെള്ളം പൊങ്ങിയ റെയില്‍വെ അടിപ്പാതയിലൂടെ രാത്രിയില്‍ കാറോടിക്കുന്നതിനിടെയാണ് അപകടം.
വെള്ളിയാഴ്ച രാത്രി പുതുക്കോട്ട ജില്ലയിലെ തുടിയല്ലൂരിനടുത്തുള്ള റെയില്‍വെ അടിപ്പാതയിലാണ് സംഭവം. സ്വന്തം പട്ടണമായ തുടിയല്ലൂരിലേക്ക് പോവുകയായിരുന്നു ഭര്‍തൃമാതാവ് ജയയ്ക്കൊപ്പം സത്യ. മുന്നില്‍ പോയ ലോറിയെ പിന്തുടര്ന്ന് സത്യയും അടിപ്പാതയിലേക്ക് കാര്‍ ഇറക്കി. അതേസമയം ലോറിയുടെ ക്യാബിന്റെ മുകള്‍ത്തട്ടോളം വെള്ളത്തില്‍ താണതോടെ ലോറി ജീവനക്കാര്‍ നീന്തി പുറത്തുകടന്നു. എന്നാല്‍ ഇത്രയും ദൂരം എത്തുന്നതിനു മുമ്പേ തന്നെ കാര്‍ പൂര്‍ണമായും മുങ്ങിയിരുന്നു. നിലവിളി കേട്ട് ലോറി ജീവനക്കാര്‍ എത്തിയെങ്കിലും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്ന ഡോക്ടറെ പെട്ടെന്ന് പുറത്തിറക്കാന്‍ കഴിഞ്ഞില്ല. ഒപ്പമുണ്ടായിരുന്ന ഭര്‍തൃമാതാവിനെ ലോറി ജീവനക്കാർ രക്ഷിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.