Follow the News Bengaluru channel on WhatsApp

ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ യുവതിക്കും യുവാവിനുമെതിരെ സദാചാര ഗുണ്ടാ ആക്രമണം; രണ്ടു പേർ അറസ്റ്റിൽ

ബെംഗളൂരു: ഇതരമതക്കാരിയും സഹപ്രവര്‍ത്തകയുമായ യുവതിയെ ബൈക്കില്‍ വീട്ടിലേക്ക് കൊണ്ടുവിടുന്നതിനിടെ സദാചാര ഗുണ്ടകളുടെ ആക്രമണം. ബെംഗളൂരു ഹൊസൂര്‍ റോഡില്‍ വെള്ളിയാഴ്ച രാത്രി ഒമ്പതരമണിയോടെയാണ് സംഭവം. ബാങ്ക് ജീവനക്കാരനായ യുവാവാണ് മര്‍ദ്ദനത്തിന് ഇരയായത്. സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ജോലി കഴിഞ്ഞ് സഹപ്രവര്‍ത്തകയായ യുവതിയെ ബൈക്കില്‍ വീട്ടിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് ഒരു സംഘം ആളുകള്‍ തടഞ്ഞുവെച്ചത്. വര്‍ഗീയമായി അധിക്ഷേപിച്ച സംഘം യുവതിയുടെ ഭര്‍ത്താവിന്റെ ഫോണില്‍ വിളിച്ച് താക്കീത് നല്‍കി. ഇരുവരേയും യാത്ര തുടരുന്നതു തടയുന്നതും മര്‍ദ്ദിക്കുന്നതും അടങ്ങിയ ദൃശ്യങ്ങള്‍ അക്രമികള്‍ പകര്‍ത്തി സമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിട്ടുണ്ട്. ബൈക്കില്‍ നിന്നിറക്കിയ യുവതിയെ പിന്നീട് ഓട്ടോ റിക്ഷയിലാണ് പോകാന്‍ അനുവദിച്ചത്. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെ ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യക്തമാക്കി.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.