Follow the News Bengaluru channel on WhatsApp

കുക്കെ സുബ്രഹ്മണ്യ, ധര്‍മസ്ഥല ക്ഷേത്രങ്ങളിലെ പ്രവേശന നിയന്ത്രണങ്ങൾ നീക്കി

ബെംഗളൂരു: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ദക്ഷിണ കന്നഡ ജില്ലയിലെ കുക്കെ സുബ്രഹ്മണ്യയിലെ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലും ധര്‍മസ്ഥല ശ്രീ മഞ്ജുനാഥ ക്ഷേത്രത്തിലും സന്ദര്‍ശകര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കി. വാരാന്ത്യ ദിനങ്ങളില്‍ പ്രവേശനം വിലക്കിയ നിര്‍ദേശമാണ് നീക്കിയത്. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് എല്ലാ ദിവസങ്ങളിലും ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കുമെന്ന് ജില്ലാ ഡെപ്യൂട്ടി കമീഷണര്‍ ഉത്തരവിലൂടെ അറിയിച്ചു. രണ്ടുഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് ക്ഷേത്രത്തില്‍ പൂജയും മറ്റു ചടങ്ങുകളും നടത്താം. ഇവര്‍ 72 മണിക്കൂറില്‍ കവിയാത്ത ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന്റെ നെഗറ്റീവ് റിപ്പോര്‍ട്ടും ഹാജരാക്കണം. ഡെപ്യൂട്ടി കമീഷണർ കെ.വി. രാജേന്ദ്ര പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.

കേരളത്തിലും ദക്ഷിണ കന്നഡ ജില്ലയിലും കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടായ പശ്ചാത്തലത്തിൽ സെപ്തംബർ 7 നാണ് ശനി, ഞായർ ദിവസങ്ങളിൽ സന്ദർശകരെ വിലക്കി ജില്ലാ ഭരണകൂടം ഉത്തരവിറക്കിയത്. മറ്റു ദിവസങ്ങളിൽ രാവിലെ 7 മണി മുതൽ രാത്രി 7 മണി വരെയായിരുന്നു പ്രവേശനം അനുവദിച്ചിരുന്നത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.