Follow the News Bengaluru channel on WhatsApp

അച്ഛേമയും കുറെ ചക്ക കുരുക്കളും ഒരു മൂര്‍ഖന്‍ പാമ്പും

അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍

സതീഷ് തോട്ടശ്ശേരി

മുപ്പത്തിയൊന്ന്      

അച്ഛേമയും കുറെ ചക്ക കുരുക്കളും ഒരു മൂര്‍ഖന്‍ പാമ്പും

 

സ്ഥലം : തോട്ടശ്ശേരി അച്ഛന്‍വീട്ടിലെ അടുക്കള
സമയം : കാലത്തു 11.30
കഥാപാത്രങ്ങള്‍ : വാച്ചി അച്ഛേമ, മുത്തശ്ശന്‍, രാജി എളേച്ഛന്‍, ലീല എളേമ്മ, അമ്മു, ചന്ദ്രന്‍, രാശേട്ട, ഭൂതഗണങ്ങള്‍ .

കിര്‍ണീ…..
ബെല്ലടിച്ചില്ല
തിരശീല പൊങ്ങിയില്ല.ഉച്ചഭാഷിണിയില്‍ അനൗണ്‍സ്മെന്റ് വന്നില്ല. നാടകം തുടങ്ങുന്നു.
അച്ഛേമ അടുപ്പില്‍ വെച്ച കല്‍ച്ചട്ടിയില്‍ തിളക്കുന്ന മാങ്ങാപ്പഴ പുളിശ്ശേരി വലത്തേ കയ്യിലില്‍ ഉള്ള ചിരട്ട കയിലില്‍ സ്വല്പം കോരിയെടുത്ത് ഇടത്തെ ഉള്ളം കയ്യിലേക്കൊഴിച്ചു. ചൂടാറുവാന്‍ രണ്ടു വട്ടം ‘ഫൂ ഫൂ’ എന്നൂതി ഒരുതുള്ളി പോലും പുറത്തു പോകാതെ നാവിലെത്തിച്ചു.

വീട്ടിലെ മനുഷ്യരൊഴിച്ചുള്ള ഭൂമിയിലെ അവകാശികളുമായി സൊറ പറഞ്ഞു സമയം നീക്കുന്ന പഴയ സിംഹത്തിനു കൂട്ടാനില്‍ ഉപ്പു കുറച്ചേ കൊടുക്കൂ. അല്ലെങ്കില്‍ ബി.പി കൂടി മ്ലേച്ച മലയാളത്തിന് കടുപ്പം കൂടും. ഉപ്പ്, മധുരം, പുളി, എരുവ് എല്ലാം വിചാരിച്ച പോലെ തന്നെ. മനസ്സില്‍ ‘അമ്പടി ഞാനേ’ ന്ന് പറഞ്ഞു പുളിശേരി അടുപ്പില്‍ നിന്ന് വാങ്ങി അടുത്തുള്ള കറുകറുത്ത കയര്‍ തെരുക്കിന് മേലെ വെച്ച് ഒരു കിണ്ണവും കവുത്തി. ഇനി ഉപ്പേരിക്കുള്ള പണി നോക്കണം. ചക്കക്കുരു ഉണ്ട്. രണ്ടു ദിവസം തുടച്ചയായി ചക്ക കൂട്ടാന്‍ കൂട്ടി ഇനി ചക്കക്കുരു ഉപ്പേരി കൂടിയായാല്‍ ബക്കിയുള്ളവര്ക്ക് കുരു പൊട്ടു
മെന്നറിയാം. ബട്ട് നോ അദര്‍ ചോയ്‌സ്.

ചക്കക്കുരു വെച്ച പാത്രമെടുത്ത് നടക്കുമ്പോള്‍ സുന്ദരി പൂച്ച ഐ ലവ് യു എന്ന് പറഞ്ഞു കൊണ്ട് വാലും പൊക്കി നടക്കുന്നുണ്ടായിരുന്നു. സുന്ദരിയൊഴിച്ചു വേറെ ആരും ചുറ്റുവട്ടത്തൊന്നുമില്ല.

പിന്നെ, അയ്യോ…ഓടിവരണേ..ഞാന്‍ വീണുവോ..ന്നുള്ള അച്ഛേയുടെ ദീന രോദനവും കേട്ട് ഓടിയെത്തിയ മുത്തശ്ശന്നെ കൂടാതുള്ളവര്‍ കണ്ടത് ചിതറി
തെറിച്ച ചക്കകുരുക്കള്‍ക്കു നടുവില്‍ പ്ലാവിന്‍ തുഞ്ചത്തു നിന്നും വീണ ചക്കപ്പഴം പോലെ നിലത്തു മലന്നു കിടക്കുന്ന അച്ഛേമയെയാണ്. വേദന കൊണ്ട് അടി കിട്ടിയ പാമ്പിനെപ്പോലെ പുളയുകയും

കണ്ണില്‍ നിന്ന് പ്രളയത്തില്‍ ഡാമു കവിഞ്ഞു വെള്ളം വരുന്നതുപോലെ കണ്ണീരും വരുന്നുണ്ട്. ലീലയമ്മ വേഗം പോയി മുത്തശ്ശന്റെ പോത്തുംപാടം എണ്ണ കൊണ്ടുവന്ന് ചക്കപ്പഴത്തിനെ ചോറ്

വാര്‍ക്കാന്‍ വയ്ക്കുന്ന തിട്ടില്‍ പിടിച്ചിരുത്തി മുട്ടുംകാല് തൊട്ടു താഴോട്ട് അമര്‍ത്തി ഉഴിയാന്‍ തുടങ്ങി. പേടിച്ചു വിറച്ച ലീലയമ്മക്ക് എന്തിനൊക്കെയോ മുട്ടിയപ്പോള്‍ അമ്മു ഉഴിച്ചില്‍ ഏറ്റെടുത്തു. വിവരമറിഞ്ഞ സിംഹം ഗര്‍ജ്ജിച്ചു തുടങ്ങി. ബഹളം കേട്ടെത്തിയ ബാബു നായ അയ്യോ..ന്നു ഓളിയിട്ടു ദുഃഖം രേഖപ്പെടുത്തി.രാജിയെളേച്ഛന്‍സൈക്കിളെടുത്തു ടാക്‌സി വിളിക്കാന്‍ പുറപ്പെട്ടു.

കര്‍ട്ടന്‍ ….

രംഗം രണ്ട്

അച്ഛേമ കുടത്തില്‍ വെള്ളവുമായി കിണറ്റിന്‍ പള്ളയില്‍ നിന്നും അടുക്കളയിലേക്കുള്ള പതിനെട്ടാംപടി ചവിട്ടാന്‍ കല്ലും മുള്ളും കാലിക്കു മെത്ത എന്ന മുദ്രാ വാക്യം വിളിയുമായി നടന്നടുക്കുന്നു .ഗുണ്ട് മൂച്ചി ചുവട്ടില്‍ വിറകടുക്കിയതിനു സമീപം എത്തിയതും ‘അയ്യോ …പാമ്പ്’ എന്ന് വലിയ വായില്‍ വിളിച്ചു കൂവി. എച്ചു മുത്തിയുടെ വീട്ടില്‍ കിണറുകുത്തുന്ന തെണ്ടമുത്ത ചാരന്‍ മായപ്പന്റെ അനിയന്‍ ചന്ദ്രനെയും ഭൂതഗണങ്ങളെയും വിളിച്ചുകൂട്ടി. ഉഗ്രവിഷ ജാതിയും ഒരാള്‍ നീളവും ഉള്ള സാധനമാണെന്ന് എല്ലാവരെയും ധരിപ്പിച്ചു.
സംഘം വടിയും കുന്തവുമായി വിറകുകള്‍ മാറ്റി സാധനത്തെ തപ്പി. വിറകുകള്‍ അവിടെ തന്നെ ഇടേണ്ടേന്നും പടി മുകളിലുള്ള വിറകു തൊട്ടിയില്‍ ഇടാനും അച്ഛേമ കല്പിച്ചു.

തപാലാപ്പീസില്‍ നിന്നും നാണ്വാരുടെ കത്ത് കാര്‍ഡുമായി വന്ന രാശേട്ട പാമ്പിനെ കൊല്ലാന്‍ ഒലക്കയുമായി സ്റ്റപ്പെടുത്തു നിന്നു. പത്തു മിനിട്ടു കൊണ്ട് യുദ്ധ കാലാടിസ്ഥാത്തില്‍ വിയര്‍ത്തു കുളിച്ച് വിറകൊക്കെ മാറ്റിക്കഴിഞ്ഞിട്ടും പാമ്പിനെ കാണാതെ സംഘം രണ്ടു താങ്ക്സും വാങ്ങി ഭഗ്‌നാശരായി കിണറു കുത്താന്‍ പോയി. അച്ഛേമ രണ്ടു മിനിറ്റു അവിടെ തന്നെ നിന്നിട്ട് ‘അമ്പടി ഞാനേ’ ന്നും പറഞ്ഞു പതിനെട്ടാം പടി കയറി.

കര്‍ട്ടന്‍..

ബിഹൈന്‍ഡ് ദി സീന്‍..

ഈ രണ്ടു സംഭവങ്ങളും നടന്നത് രണ്ടു വര്‍ഷത്തെ വിഡ്ഢി ദിനങ്ങളിലായിരുന്നത്രെ. ഏപ്രില്‍ ഫൂളിനെ കുറിച്ചുള്ള സമഗ്ര ചര്‍ച്ചകള്‍ നടന്നു കൊണ്ടിരുന്ന രണ്ട് അവസരങ്ങള്‍ക്കിടയിലാണ് ഈ നാടകങ്ങള്‍ അരങ്ങേറിയത് എന്ന വസ്തുത എടുത്തു പറയേണ്ടതും അച്ഛേമയുടെ അഭിനയ പാടവം വിളിച്ചറിയിക്കുന്നതുമാണ്.
ആദ്യ സംഭവത്തില്‍ നിലത്തു സുന്ദരി പൂച്ച തട്ടിക്കളിച്ചിരുന്ന ചക്ക കുരുവില്‍ കാല്‍ നിരങ്ങി സ്‌കെയ്റ്റ് ചെയ്തു താരം നിലംപതിച്ചതാണെന്നും, വീണേടം വിദ്യയാക്കിയതാണെന്നും
ചിലര്‍ പറഞ്ഞു നടക്കുന്നുണ്ട്.
എനി ഹൌ,
സംഭവം കേട്ടറിഞ്ഞ ഡ്രൈവര്‍ ശശി പൊറാട്ടം കളി മത്സരം ഉത്ഘാടനത്തിനു അയിലൂരില്‍ വന്ന ലോഹിയോട് താരത്തെ പറ്റി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍
അടുത്ത സിനിമയില്‍ തരക്കേടില്ലാത്ത ഒരു റോള്‍ അദ്ദേഹം ഓഫര്‍ ചെയ്തെന്നും താരം സ്‌നേഹപൂര്‍വ്വം ‘പാം പറ’ എന്ന് പാഞ്ഞു ഓഫര്‍ നിരസിച്ചുവെന്നും തോട്ടശ്ശേരിക്കാര്‍ പറയുന്നു.

⏹️അനുഭവ നര്‍മ്മ നക്ഷത്രങ്ങള്‍
കഥ ഒന്ന്-കുഞ്ഞിലക്ഷി അമ്മയുടെ ക്യാറ്ററാക്ട് ഓപ്പറേഷന്‍
വായിക്കാം⏩

കുഞ്ഞിലക്ഷ്മി അമ്മയുടെ ക്യാറ്ററാക്ട് ഓപ്പറേഷന്‍

 

കഥ രണ്ട്-കൊരട്ടു വലി
വായിക്കാം⏩

കൊരട്ടു വലി

 

കഥ മൂന്ന്-ചാര്‍വാക ദര്‍ശനം
വായിക്കാം⏩

ചാര്‍വാക ദര്‍ശനം

കഥ നാല്-നാടക സ്മരണകൾ
വായിക്കാം⏩

നാടക സ്മരണകൾ

കഥ അഞ്ച്-യാത്രയിലെ രസഗുള
വായിക്കാം⏩

യാത്രയിലെ രസഗുള

കഥ ആറ്-ആംഗ്ലോ പ്രൊപ്പിസം ബാംഗ്‌ളൂരിസം
വായിക്കാം⏩

ആംഗ്ലോ പ്രൊപ്പിസം ബാംഗ്‌ളൂരിസം

കഥ ഏഴ്-മെമ്മറി ഓഫ് വണ്‍ ഗ്രേറ്റ് വിക്ടറി
വായിക്കാം⏩

മെമ്മറി ഓഫ് വണ്‍ ഗ്രേറ്റ് വിക്ടറി

കഥ എട്ട്-ഉറങ്ങുന്നവർ ഭാഗ്യവാൻമാർ
വായിക്കാം⏩

ഉറങ്ങുന്നവർ ഭാഗ്യവാൻമാർ

കഥ ഒമ്പത്-ചിന്നമ്മു ചേച്ചിടെ ചീരെഴിവ്
വായിക്കാം⏩

ചിന്നമ്മു ചേച്ചിടെ ചീരെഴിവ്

കഥ പത്ത്-കൂളിംഗ് ഗ്ലാസും ചേടത്തിയാരും
വായിക്കാം⏩

കൂളിംഗ് ഗ്ലാസും ചേടത്തിയാരും

കഥ പതിനൊന്ന്-കുഞ്ഞുലക്ഷ്മി അമ്മയുടെ പല്ലു പറി
വായിക്കാം⏩

കുഞ്ഞുലക്ഷ്മി അമ്മയുടെ പല്ലു പറി

കഥ പന്ത്രണ്ട്-കൃഷ്ണേട്ടനും ഒരു പരേതനും
വായിക്കാം⏩

കൃഷ്‌ണേട്ടനും ഒരു പരേതനും

 

കഥ പതിമൂന്ന്-നാണ്വാര് ചരിതം
വായിക്കാം⏩

നാണ്വാര് ചരിതം

കഥ പതിനാല്-ലഗ്‌നേശേ കേന്ദ്രകോണേ സ്ഫുടകരനികരേ
വായിക്കാം⏩

ലഗ്‌നേശേ കേന്ദ്രകോണേ സ്ഫുടകരനികരേ

കഥ പതിനഞ്ച്-ഈ മനോഹര തീരത്ത്
വായിക്കാം⏩

ഈ മനോഹര തീരത്ത്

കഥ പതിനാറ്-കോപ്പുണ്ണിയാരുടെ ഓണസദ്യ
വായിക്കാം⏩

കോപ്പുണ്ണിയാരുടെ ഓണസദ്യ

കഥ പതിനേഴ്‌-ഒരു പൊറാട്ടന്‍കളിയുടെ നേരോര്‍മ്മ
വായിക്കാം⏩

ഒരു പൊറാട്ടന്‍കളിയുടെ നേരോര്‍മ്മ

കഥ പതിനെട്ട് -രണ്ട് കഥകള്‍
വായിക്കാം

രണ്ട് കഥകള്‍

കഥ പത്തൊമ്പത്- ആരാന്റെ മാവിലെ മാങ്ങ
വായിക്കാം⏩

ആരാന്റെ മാവിലെ മാങ്ങ

കഥ ഇരുപത് –ചിരിക്കാം കുലുങ്ങരുത്
വായിക്കാം⏩

ചിരിക്കാം കുലുങ്ങരുത്

കഥ ഇരുപത്തിയൊന്ന് –റോസിയുടെ എലിവേട്ട

വായിക്കാം⏩

റോസിയുടെ എലിവേട്ട

കഥ ഇരുപത്തിരണ്ട് -അച്ഛേമയുടെ ചായ

വായിക്കാം⏩

അച്ഛേമയുടെ ചായ

 

കഥ ഇരുപത്തിമൂന്ന് -ഒരു വേലവിശേഷത്തിന്റെ പാവനസ്മരണക്ക്

വായിക്കാം⏩

ഒരു വേലവിശേഷത്തിന്റെ പാവനസ്മരണക്ക്

കഥ ഇരുപത്തിനാല്-ഒരു ദുബായ് കത്തിന്റെ കഥ

വായിക്കാം⏩

ഒരു ദുബായ് കത്തിന്റെ കഥ

കഥ ഇരുപത്തിയഞ്ച്-കൾച്ചറൽ ഗ്യാപ്

വായിക്കാം⏩

കൾച്ചറൽ ഗ്യാപ്

കഥ ഇരുപത്തിയാറ്-അങ്കുച്ചാമി ദി ഗ്രേറ്റ്

വായിക്കാം⏩

അങ്കുച്ചാമി ദി ഗ്രേറ്റ്

കഥ ഇരുപത്തിയേഴ് -അപ്പുക്കുട്ടന്റെ സൗദിവിലാപം

വായിക്കാം⏩

അപ്പുക്കുട്ടന്റെ സൗദിവിലാപം

കഥ ഇരുപത്തിയെട്ട്-തെണ്ടമുത്ത വൃത്താന്തം
വായിക്കാം⏩

തെണ്ടമുത്ത വൃത്താന്തം

കഥ ഇരുപത്തിയൊമ്പത്-കേശവന്റെ തിരോധാനം
​വായിക്കാം⏩

കേശവന്റെ തിരോധാനം

കഥ മുപ്പത് -പാലക്കാടന്‍ പെരുമകള്‍
വായിക്കാം⏩

പാലക്കാടന്‍ പെരുമകള്‍

 

 

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.