Follow the News Bengaluru channel on WhatsApp

ഒരു മിനിറ്റിനകം നൂറ് രാജ്യങ്ങളുടെയും കലകളുടെയും പേരുകൾ ; ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ആറാം ക്ലാസുകാരി ശ്രിയ

പയ്യന്നൂർ: ഒരു മിനുട്ടിനുള്ളിൽ നൂറ് രാജ്യങ്ങളുടേയും ആ രാജ്യങ്ങളിലെ ദേശീയ നൃത്ത രൂപങ്ങളുടെയും പേരുകൾ പറഞ്ഞ് ആരെയും വിസ്മയിപ്പിക്കുകയാണ് ശ്രീയയെന്ന ആറാം ക്ലാസുകാരി. കാങ്കോൽ സ്വദേശിയായ ഈ കൊച്ചു മിടുക്കി ഒരു മിനിറ്റിൽ നൂറ് രാജ്യങ്ങളുടെ പേരുകളും ദേശീയ നൃത്തരൂപങ്ങളുടെ പേരുകളും പറഞ്ഞാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയിരിക്കുന്നത്.

ഇതിനായി 240 വാക്കുകളാണ് കുറഞ്ഞ സമയത്തിനുള്ളിൽ പറഞ്ഞ് തീർത്തത്.
കൂടുതൽ രാജ്യങ്ങളേയും അവിടുത്തെ കലാരൂപങ്ങളേയും മനസിലാക്കാനുള്ള ശ്രമത്തിലാണ് ശ്രീയ. ഷാർജയിലെ ലീഡേഴ്സ് പ്രൈവറ്റ് സ്കൂളിൽ ആറാം ക്ലാസുകാരിയാണ് ശ്രീയ. സിവിൽ എൻജിനിയർ ടി. വി. രമേശിന്റെയും ഗൾഫ് ഇന്ത്യൻ സ്കൂൾ അധ്യാപിക വീണയുടെയും മകളാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



  1. Bhairavi says

    ഭാഷ ഏതാണ് ??😬

Leave A Reply

Your email address will not be published.