Follow the News Bengaluru channel on WhatsApp

ഭാര്യാ സഹോദരിയുമായുള്ള വിവാഹം മാതാപിതാക്കൾ എതിർത്തു;നാല് പെണ്‍മക്കളെ കൊലപ്പെടുത്തിയശേഷം അച്ഛന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ബാര്‍മറി: രാജസ്ഥാനില്‍ നാല് പെണ്‍മക്കളെ കൊലപ്പെടുത്തിയശേഷം അച്ഛന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഭാര്യാ സഹോദരിയുമായുള്ള വിവാഹം മാതാപിതാക്കൾ എതിർത്തതിനെ തുടർന്നാണ്. നാല് കുട്ടികളെ വിഷം നല്‍കി കൊലപ്പെടുത്തി പിതാവ് അത്മഹത്യക്ക് ശ്രമിച്ചത്.

ഒന്‍പതും ഏഴും മൂന്നും ഒന്നരയും വയസുള്ള പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയശേഷം കിണറ്റിലെറിഞ്ഞാണ് ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവം നടന്നത് രാജസ്ഥാനിലെ ബാര്‍മറിലാണ്. പോഷാല സ്വദേശി മുപ്പതുകാരനായ പുര്‍ഖ റാം ആണ് തന്‍റെ പിഞ്ചുമക്കളെ ദാരുണമായി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. ഒന്‍പതുവയസുകാരി സിയോ, ഏഴുവയസുകാരി നോജി, മൂന്നുവയസുള്ള ഹിന, ഒന്നര വയസുകാരി ലാസി എന്നിവരാണ് കൊല്ലപ്പെട്ടത്. വിഷം നല്‍കി മക്കളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം ഇതേ കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു

മൂന്ന് മാസം മുൻപാണ് പുഖാറാം എന്നയാളുടെ ഭാര്യ കോവിഡ് ബാധിച്ച്‌ മരിക്കുന്നത്. ഭാര്യയുടെ മരണശേഷം ഇയാള്‍ കടുത്ത വിഷാദരോഗത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. നാല് പെണ്‍മക്കളെ തനിച്ച്‌ വളര്‍ത്തുന്നതിനെ കുറിച്ച്‌ ഇയാൾക്ക് ആശങ്കയുണ്ടായിരുന്നു. മക്കളെ നോക്കാന്‍ ഭാര്യയുടെ സഹോദരിയെ വിവാഹം കഴിക്കാന്‍ ഇയാള്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഈ ആവശ്യം അംഗീകരിച്ചില്ല.

ഭാര്യയുടെ മരണ ശേഷം ഭാര്യയുടെ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു കുട്ടികൾ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഭാര്യാ വീട്ടിലെത്തിയ പുഖാറാം നാല് മക്കളേയും തന്റെ ഗ്രാമത്തിലേക്ക് കൊണ്ടുപോയി. അന്ന് രാത്രി കുഞ്ഞുങ്ങളെ വിഷം നല്‍കി കൊലപ്പെടുത്തി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.