Follow the News Bengaluru channel on WhatsApp

മതപരിവര്‍ത്തനത്തിനെതിരെ നിയമം കൊണ്ടുവരുമെന്ന് കര്‍ണാടക അഭ്യന്തരമന്ത്രി

ബെംഗളൂരു: കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കാന്‍ ആലോചിക്കുന്നതായി കര്‍ണാടക അഭ്യന്തര മന്ത്രി അരഗ നാഗേന്ദ്ര. ഇക്കാര്യം സര്‍ക്കാര്‍ പഠിച്ചു വരികയാണെന്നും നിയമ നിര്‍മാണത്തിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. നിയമസഭയിലെ ശൂന്യവേളയില്‍ ഹോസ്ദുര്‍ഗ എം.എല്‍.എ ഗൂളിഹട്ടി ശേഖര്‍ സംസ്ഥാനത്ത് മതപരിവര്‍ത്തനം സജീവമാണെന്ന് നടത്തിയ പ്രസ്താവനക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

പ്രലോഭനത്തെ തുടര്‍ന്ന് തന്റെ മാതാവ് ക്രിസ്തുമതത്തിലേക്ക് മതം മാറിയതായി ഗൂളിഹട്ടി ശേഖര്‍ നേരത്തെ ആരോപിച്ചിരുന്നു. തന്റെ മാതാവിനെ പ്രലോഭിപ്പിച്ച് ക്രിസ്ത്യാനിയാക്കിയെന്നും ഇപ്പോള്‍ അവര്‍ നെറ്റിയില്‍ കുറിവരക്കുകയോ പൂജ ചെയ്യുകയോ ചെയ്യുന്നില്ലെന്നും ഫോണിലെ റിങ് ടോണ്‍ പോലും ക്രിസ്ത്യന്‍ ഭക്തിഗാനമാണെന്നും ശേഖര്‍ പറഞ്ഞു. തന്റെ മണ്ഡലത്തില്‍ നിന്നും 20000 ഓളം പേര്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം നടത്തിയെന്നും ശേഖര്‍ പറഞ്ഞു.

മതപരിവര്‍ത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ സര്‍ക്കാറിന് അറിയാമെന്നും ആളുകളെ പ്രലോഭിപ്പിച്ച് മറ്റൊരു മതത്തിലേക്ക് ചേര്‍ക്കുന്നത് തെറ്റാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് മാത്രമല്ല, രാജ്യത്തുടനീളം വ്യാപകമായ മതപരിവര്‍ത്തന ശൃംഖല പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുന്‍ സ്പീക്കര്‍ കെ. ജി. ബൊപ്പയ്യ, നാഗ്താന്‍ എം.എല്‍.എ ദേവാനന്ദ് എന്നിവരും സംസ്ഥാനത്തെ മതപരിവര്‍ത്തനത്തെ കുറിച്ചുള്ള ആശങ്ക പങ്കു വെച്ചിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.