Follow the News Bengaluru channel on WhatsApp

എറണാകുളം- പൂനെ റൂട്ടില്‍ കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു

ബെംഗളൂരു: കൊങ്കണ്‍ റൂട്ടില്‍ കേരളത്തിലേക്ക് സതേണ്‍, സെന്‍ട്രല്‍ റെയില്‍വേ സോണുകള്‍ മൂന്ന് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ കൂടി ആരംഭിക്കുന്നു. നേരത്തെ സര്‍വീസ് നടത്തിയിരുന്ന, കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന സര്‍വീസുകളാണ് ഇപ്പോള്‍ പുന:സ്ഥാപിച്ചിരിക്കുന്നത്.

പൂനെ ജംഗ്ഷന്‍ – എറണാകുളം ജംഗ്ഷന്‍ വീക്കിലി എക്‌സ്പ്രസ് ട്രെയിന്‍ (01197) സെപ്തംബര്‍ 25 മുതല്‍ എല്ലാ ശനിയാഴ്ചകളിലും രാത്രി 10 .10 ന് പൂനെയില്‍ നിന്നും എറണാകുളത്തേക്ക് സർവീസ് നടത്തും. കർണാടകയിലെ കാർവാർ, കുംട്ട, മുരുഡേശ്വർ, ബട്ക്കൽ, കുന്താപുരം, ഉഡുപ്പി, മംഗളൂരു എന്നി സ്റ്റേഷനുകളിൽ ട്രെയിനിന് സ്റ്റോപ്പുണ്ട്. മൂന്നാമത്തെ ദിവസം പുലർച്ചെ 3.30 ന് ട്രെയിൻ എറണാകുളം ജംഗ്ഷനിലെത്തും. എറണാകുളത്തു നിന്നും പൂനെയിലേക്ക് (01198)എല്ലാ തിങ്കളാഴ്ചയും വൈകുന്നേരം 6. 50 നാണ് മടക്കയാത്ര. പിറ്റേ ദിവസം രാത്രി 23.55 ന് പൂനെയിലെത്തും. സെപ്തംബർ 27 നാണ് ആദ്യ സർവീസ്.

യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതിനെ തുടര്‍ന്ന് ആഴ്ചയില്‍ ഒരു തവണ സര്‍വീസ് നടത്തിയിരുന്ന പൂനെ ജംഗ്ഷന്‍ – എറണാകുളം ജംഗ്ഷന്‍ (01150) സെപ്തംബര്‍ 29 മുതല്‍ ഞായര്‍, ബുധന്‍ ദിവസങ്ങളില്‍ കൂടി സര്‍വീസ് നടത്തും. ഇതേ ട്രെയിനിന്റെ (01149) എറണാകുളത്ത് നിന്നും പൂനെയിലേക്കുള്ള മടക്കയാത്ര ചൊവ്വ, വെള്ളി ദിവസങ്ങളിലാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.enquiry.indianrail.gov.in

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.