Follow the News Bengaluru channel on WhatsApp

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഉടനെ അനുവദിക്കേണ്ടതില്ലെന്ന് വ്യോമയാന മന്ത്രാലയം

ന്യൂഡല്‍ഹി: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഉടനെ അനുവദിക്കേണ്ടതില്ലെന്ന് വ്യോമയാന മന്ത്രാലയം. രണ്ട് മാസത്തിന് ശേഷം മാത്രമേ ഇനി ഇക്കാര്യം പരിഗണിക്കൂ. വിമാനം ഇറക്കാനായി പുതിയ വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തണമെന്നും നിർദേശമുണ്ട്. റൺവേ വികസനം ചെലവേറിയതിനാലാണിത്. വലിയ വിമാനങ്ങൾക്ക് ഇറങ്ങാനും പറന്നുയരാനും നീളംകൂടിയ റൺവേകൾ ആവശ്യമാണ്.

കോഴിക്കോട്ട്‌ 2700 മീറ്റർ മാത്രമാണ് നീളം. ഇത് കൂട്ടുന്നതിന് പദ്ധതി തയ്യാറാക്കിയ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ.എ.ഐ.) കേരള സർക്കാരിനോട് 485 ഏക്കർ ഏറ്റെടുത്തു നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. സർക്കാർ ഇതിന് ഭരണപരമായ അനുമതി ആദ്യം നൽകിയെങ്കിലും പിന്നീട് സ്ഥലം ചുരുക്കണമെന്നാവശ്യപ്പെട്ടെന്നും ഇതിന്റെ അടിസ്ഥാനത്തിൽ 152.5 ഏക്കറാണ് ഇപ്പോൾ നിശ്ചയിച്ചിട്ടുള്ളതെന്നും അതും ഏറ്റെടുത്ത് കിട്ടിയിട്ടില്ലെന്നും ഉദ്യോഗസ്ഥവൃത്തങ്ങൾ പറഞ്ഞു.

ഇക്കാരണത്താൽ റൺവേ വികസനം സാധ്യമല്ലെന്നാണ് എയർപോർട്ട് അതോറിറ്റി മന്ത്രാലയത്തെ അറിയിച്ചിട്ടുള്ളത്. വലിയ വിമാനങ്ങളിറങ്ങുന്ന കാര്യത്തിലെ തീരുമാനം കരിപ്പൂർ വിമാനദുരന്തത്തെക്കുറിച്ചു പഠിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് വിശദമായി അവലോകനം ചെയ്തശേഷം മതിയെന്ന് വ്യോമയാന മന്ത്രാലയവും വ്യക്തമാക്കി.

റിപ്പോർട്ട് പഠിക്കാനും വിമാനത്താവളത്തിലെ ന്യൂനതകൾ പരിഹരിക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കാനും മന്ത്രാലയം വ്യോമയാന സെക്രട്ടറി പ്രദീപ് കുമാർ ഖരോല അധ്യക്ഷനായി ഒമ്പതംഗ സമിതിയെ നിയോഗിച്ചിരുന്നു. രണ്ടു മാസത്തിനുള്ളിൽ നിർദേശങ്ങൾ സമർപ്പിക്കാനാണ് സമിതിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽമാത്രം വലിയ വിമാനങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.