കന്റോണ്‍മെന്റ്-ശിവാജി നഗര്‍ മെട്രോ ഭൂഗര്‍ഭ പാതയിലെ തുരങ്ക നിര്‍മാണം പൂര്‍ത്തിയാക്കി ‘ഊര്‍ജ’ പുറത്തെത്തി

ബെംഗളൂരു: നമ്മ മെട്രോയുടെ രണ്ടാം ഘട്ട വിപുലീകരണത്തിന്റെ ഭാഗമായുള്ള പിങ്ക് ലൈനിലെ കന്റോണ്‍മെന്റ് സ്റ്റേഷനിൽ നിന്നും ശിവാജി നഗർ വരെയുള്ള ഭൂഗര്‍ഭ പാതയിലെ തുരങ്ക നിര്‍മാണം പൂര്‍ത്തിയാക്കി ‘ഊര്‍ജ’ എന്ന തുരങ്ക നിര്‍മാണ യന്ത്രം പുറത്തേക്കെത്തി. ബുധനാഴ്ച രാവിലെ 10.15 ഓടെയാണ് തുരങ്ക നിര്‍മാണം ഊര്‍ജ പൂര്‍ത്തിയാക്കിയത്. ഇതിന് സാക്ഷ്യം വഹിക്കാന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.

കാലന്ന അഗ്രഹാര മുതല്‍ നാഗവാര വരെയുള്ള 21 കിലോമീറ്റര്‍ പിങ്ക് ലൈനിലെ കന്റോണ്‍മെന്റ് സ്റ്റേഷന്‍ മുതല്‍ ശിവാജി നഗര്‍ വരെയുള്ള 855 മീറ്റര്‍ തുരങ്ക പാതയാണ് ഊര്‍ജ നിര്‍മിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈ 30 ന് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുടെ സാന്നിധ്യത്തിലാണ് കന്റോണ്‍മെന്റില്‍ നിന്നും ശിവാജി നഗറിലേക്കുള്ള തുരങ്ക പാതയുടെ നിര്‍മാണം ആരംഭിച്ചത്. 102 മീറ്റര്‍ നീളമുള്ള ഊര്‍ജ തുരങ്ക നിര്‍മാണ യന്ത്രം ലാര്‍സണ്‍ ആന്റ് ട്രൂബോയുടേതാണ്. ഒമ്പത് മാസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട തുരങ്ക നിര്‍മാണം കോവിഡിനെ തുടര്‍ന്നാണ് നീണ്ടുപോയത്. കന്റോണ്‍മെന്റു മുതല്‍ ശിവാജി നഗര്‍ വരെ ഇതേ പാതക്ക് സമാന്തരമായി വിന്ധ്യ എന്ന യന്ത്രവും തുരങ്ക നിര്‍മാണത്തിലേര്‍പ്പെട്ടിട്ടുണ്ട്. ഈ റുട്ടില്‍ നാല് തുരങ്കങ്ങളിലായി ആകെ 13.76 കിലോമീറ്റര്‍ ഭൂഗര്‍ഭ പാതയാണ് ഉള്ളത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Get real time updates directly on you device, subscribe now.

Leave A Reply

Your email address will not be published.