Follow the News Bengaluru channel on WhatsApp

സിനിമാ നടനല്ല സംസ്ഥാന അധ്യക്ഷന്റെ ജോലി ചെയ്യേണ്ടത് ബി.ജെ.പി പ്രസിഡന്റാകാനില്ല; സുരേഷ് ഗോപി

കൊച്ചി: സിനിമാ നടനല്ല സംസ്ഥാന അധ്യക്ഷന്റെ ജോലി ചെയ്യേണ്ടത് ബി.ജെ.പി പ്രസിഡന്റാകാനില്ല; നടനും എം.പിയുമായ സുരേഷ് ഗോപി. രാഷ്ട്രീയത്തിൽ കാൽവച്ച് വളർന്നവരാണ് ഇത്തരം സ്ഥാനങ്ങളിലേക്ക് കയറി വരേണ്ടതെന്നും വി. മുരളീധരനോ കെ. സുരേന്ദ്രനോ പറഞ്ഞാലും പാർട്ടിയുടെ തലവനാകാൻ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അതു പറയില്ലെന്നും പ്രസിഡന്റ് സ്ഥാനം രാഷ്ട്രീയത്തിൽ തന്നെ വളർന്ന് വന്നവർ തന്നെ ആകണമെന്നും അദ്ദേഹം തുറന്നു പറഞ്ഞു. പാലാ ബിഷപ്പിന്റെ പ്രസ്താവനയെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത് കാര്യങ്ങൾ ശരിയായി മനസിലാക്കാതെയാകാമെന്നും ഭരണപരമായി എന്തു ചെയ്യുമെന്ന് നോക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭൂരിപക്ഷം വരുന്ന ജനതയ്ക്ക് സ്വീകാര്യമല്ലാത്ത തീരുമാനമാണെങ്കിൽ അപ്പോൾ നോക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു.

കേന്ദ്രം സഭാ അധ്യക്ഷന്മാരുടെ യോഗം വിളിക്കുമെന്നും അവരുടെ ആകുലതകൾ ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. യോഗം നേരത്തേ തീരുമാനിച്ചതാണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ അതിന് വേഗം കൂടുമെന്നും അദ്ദേഹം അറിയിച്ചു. വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ഒരു സമുദായത്തിനും അലോസരമുണ്ടാക്കരുതെന്നും എന്നാൽ അതിനു വേണ്ടി ഒരു സാമൂഹിക വിപത്തിനെ കണ്ടില്ലെന്നു നടിക്കാനാകില്ലെന്നും എം.പി പറഞ്ഞു. പാലാ ബിഷപ്പ് ഒരു സമുദായത്തെയും വിമർശിച്ചിട്ടില്ലെന്നും ആ സമുദായത്തിലെ നല്ലവരായ ആളുകൾക്ക് വിഷമമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.