Follow the News Bengaluru channel on WhatsApp

ദസറ-ദീപാവലി ആഘോഷങ്ങള്‍; 1000 ലധികം സര്‍വീസ് ഏര്‍പ്പെടുത്തി കര്‍ണാടക ആര്‍. ടി. സി.

ബെംഗളൂരു: ദസറ ദീപാവലി ആഘോഷങ്ങളുടെ പശ്ചാതലത്തില്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും 1000 – ലേറെ പുതിയ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കര്‍ണാടക ആര്‍ ടി സി. ദസറയുടെ ഭാഗമായി ഒക്ടോബര്‍ 13 മുതല്‍ 21 വരെയും ദീപാവലിയോടനുബന്ധിച്ച് ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ ഏഴു വരെയുമാണ് അധിക സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ബെംഗളൂരുവില്‍ നിന്ന് മറ്റു ജില്ലകളിലേക്കും കൂടുതല്‍ സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ധര്‍മസ്ഥല, കുക്കെ സുബ്രഹ്മണ്യ, ശിവമൊഗ്ഗ, ഹാസന്‍, മംഗളൂരു, കുന്ദാപുര, ശ്രിംഗേരി, ഹൊരനാടു, മൈസൂരു, ദാവണ്‍ഗരെ, മടിക്കേരി, ഹുബള്ളി, ധാര്‍വാഡ്, ബെളഗാവി, വിജയപുര, ഗോഖര്‍ണ്ണ, സിര്‍സി, കാര്‍വാര്‍, റായ്ച്ചൂര്‍, കലബുര്‍ഗി, ബെള്ളാരി, കൊപ്പല്‍, യാദ്ഗിര്‍, ബീദര്‍ എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് കോട്ടയം, തിരുവനന്തപുരം റൂട്ടിലേക്കും, തിരുപ്പതി, വിജയവാഡ, ഹൈദരാബാദ്, പൂനെ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്കും കൂടുതല്‍ അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തും. പ്രത്യേക സര്‍വീസുകളാണെങ്കിലും യാത്രാ നിരക്കില്‍ മാറ്റമുണ്ടാകില്ല
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://ksrtc.in/oprs-web/

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.