Follow the News Bengaluru channel on WhatsApp

കേരളത്തിലേക്കുള്ള കയറ്റുമതി കുറഞ്ഞു; കർണാടകത്തിൽ ഇഞ്ചിയുടെ വില കുത്തനെ ഇടിഞ്ഞു

മൈസൂരു: കർണാടകത്തിൽ ഇഞ്ചിയുടെ വില കുത്തനെ ഇടിഞ്ഞു. കേരളത്തിലെ കോവിഡ് നിയന്ത്രണങ്ങൾ കാരണം കയറ്റുമതി തടസ്സപ്പെട്ടതാണ് ഇഞ്ചിയുടെ വില കുറയാനുള്ള കാരണം. കയറ്റുമതി നിലച്ചതോടെ പല കൃഷിയിടങ്ങളിലും വൻതോതിൽ ഇഞ്ചി കെട്ടിക്കിടക്കുകയാണ്. ഇഞ്ചിയുടെ ഏറ്റവും വലിയ ആഭ്യന്തരവിപണികളിലൊന്നാണ് കേരളം. എന്നാൽ, കോവിഡ് കാരണം കേരളത്തിൽ വിൽപ്പന തടസ്സപ്പെട്ടിരിക്കുകയാണ്.

മൈസൂരു, ചാമരാജനഗർ, ഹാസൻ, ചിക്കമംഗളൂരു എന്നീ ജില്ലകൾ ഉൾപ്പെടുന്ന പഴയ മൈസൂരു മേഖലയിലാണ് കൂടുതലായും ഇഞ്ചികൃഷി നടക്കുന്നത്. ഇഞ്ചിയുടെ വില കുത്തനെ കുറയുന്നത് കാരണം ഇഞ്ചി കർഷകർ ഏറെ ആശങ്കയിലാണ്.

ഏറെ ലാഭസാധ്യതയുള്ളതിനാൽ കേരളത്തിൽനിന്നുള്ള ഒട്ടേറെ കർഷകർ കർണാടകത്തിൽ ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചിക്കൃഷി ചെയ്യുന്നുണ്ട്. ലക്ഷക്കണക്കിനു രൂപ നൽകിയാണ് സ്ഥലം പാട്ടത്തിനെടുക്കുന്നത്. ഒരേക്കറിനു ഒന്നുമുതൽ 1.40 ലക്ഷം രൂപവരെയാണ് 18 മാസത്തേക്ക് പാട്ടത്തിനെടുക്കാൻ ഭൂവുടമകൾക്ക് കർഷകർ നൽകുന്നത്. ആറുലക്ഷത്തോളം രൂപയാണ് ഒരേക്കറിൽ കൃഷിയിറക്കാൻ വേണ്ടിവരുക. കുറഞ്ഞതു അഞ്ചേക്കറിലെങ്കിലും കൃഷിചെയ്താൽ മാത്രമേ മതിയായ ലാഭംകിട്ടൂ. അതിനാൽ, കൃഷിക്കായി ലക്ഷക്കണക്കിനു രൂപയാണ് കർഷകർ മുടക്കുന്നത്.

രണ്ടുവർഷം മുമ്പ് 60 കിലോഗ്രാം ഇഞ്ചിക്ക് 3000-4000 രൂപയായിരുന്ന സ്ഥാനത്ത് ഇപ്പോൾ 1600 രൂപയായി ഇടിഞ്ഞു. മറ്റു വിളകളെപ്പോലെ ഇഞ്ചി സംഭരിക്കാൻ സർക്കാർ പദ്ധതികളൊന്നുമില്ലാത്തതിനാൽ കനത്ത സാമ്പത്തികനഷ്ടമാണ് നേരിടുന്നതെന്നും അവർ വ്യക്തമാക്കി.

സാധാരണഗതിയിൽ ഫെബ്രുവരിയിലാണ് പഴയ മൈസൂരു മേഖലയിൽ ഇഞ്ചിക്കൃഷി ആരംഭിക്കുക. നവംബറിലോ ഡിസംബറിലോ ആണ് വിളവെടുപ്പ് നടക്കുക. വരാനിരിക്കുന്ന വിളവെടുപ്പ് സമയത്ത് വില വീണ്ടും താഴോട്ടു പോകുമോയെന്നാണ് കർഷകരുടെ ആശങ്ക. വിഷയത്തിൽ സംസ്ഥാന സർക്കാർ ഇടപെടണമെന്നും ആവശ്യമുയരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.