ഇരുട്ടടിയായി ഇന്ധനവില; ഡീസല്‍ ലിറ്ററിന് രണ്ടു ദിവസം കൊണ്ട് കൂട്ടിയത് 53 പൈസ
ബെംഗളൂരു: തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് ഡീസല്‍ വില വര്‍ധിച്ചു. ഇന്ന് ലിറ്ററിന് 27 പൈസ വര്‍ധിപ്പിച്ചതോടെ ബെംഗളൂരുവിൽ ഡീസല്‍ ഒരു ലിറ്ററിന്റെ വില 94.80 ആയി ഉയര്‍ന്നു. ഞായറാഴ്ച 26 പൈസയും സെപ്തംബര്‍ 24 ന് 23 പൈസയും വര്‍ധിപ്പിച്ചിരുന്നു. സെപ്തംബര്‍ 5 ന് 94.04 രൂപയായിരുന്നു ലിറ്ററിന് ഈടാക്കിയിരുന്നത്. 76 പൈസയുടെ വര്‍ധനവാണ് ഈ മാസം ഉണ്ടായത്.
ഇന്ത്യന്‍ നഗരങ്ങളില്‍ ഡീസല്‍ വിലയില്‍ രണ്ടാം സ്ഥാനത്താണ് ബെംഗളൂരു. മുംബൈയില്‍ ലിറ്ററിന് 96.94 രൂപയാണ് ഡീസലിന്റെ വില. ചെന്നൈയില്‍ 93.93 രൂപയും കൊല്‍ക്കത്തയില്‍ 92.42 രൂപയുമാണ് നിരക്ക്. ഡല്‍ഹിയിൽ ഡീസൽ ലിറ്ററിന് 89. 32 രൂപയാണ്. മെട്രോ നഗരങ്ങളില്‍ ഏറ്റവും കുറഞ്ഞ തുക ഈടാക്കുന്നത് ഡൽഹിയിലാണ്.
അതേ സമയം പെട്രോള്‍ നിരക്കില്‍ കഴിഞ്ഞ 21 ദിവസമായി മാറ്റമില്ലാതെ തുടരുകയാണ്. 104.80 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ ബെംഗളൂരുവിലെ നിരക്ക്. അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ ഇന്ധന വില വര്‍ധിച്ചതാണ് നിരക്കു വര്‍ധനക്ക് കാരണമായി എണ്ണ കമ്പനികള്‍ പറയുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.