Follow the News Bengaluru channel on WhatsApp

മെഡിക്കല്‍ വിദ്യാര്‍ഥികളെ അക്രമിച്ച കേസില്‍ അറസ്റ്റിലായ അഞ്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകർക്ക് ജാമ്യം; പ്രതിഷേധം ശക്തം

മംഗളൂരു: മംഗളൂരുവിലെ സൂറത്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥികളെ അക്രമിച്ച കേസില്‍ അറസ്റ്റിലായ അഞ്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഇതോടെ സര്‍ക്കാരിനും പോലീസിനുമെതിരെ പ്രതിഷേധവുമായി പ്രതിപക്ഷവും ഡി.വൈ.എഫ്.ഐയും രംഗത്തുവന്നു.

കടല്‍തീരത്ത് പോയി മടങ്ങിവരികയായിരുന്ന മൂന്ന് പെണ്‍കുട്ടികള്‍ അടക്കമുള്ള മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് അക്രമമുണ്ടായത്. ഒരു ട്രാഫിക് പോലീസ് ഇന്‍സ്പെക്ടറുടെ കണ്‍മുന്നിലായിരുന്നു സംഭവം . ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നിരപരാധികളായ വിദ്യാര്‍ത്ഥികളെ അക്രമിച്ചത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. പകല്‍സമയത്ത് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ മുന്‍പിലാണ് മെഡിക്കല്‍ വിദ്യാര്‍ഥികളെ അക്രമിച്ചതെന്നത് കേസിന്റെ ഗൗരവം വര്‍ധിപ്പിക്കുകയാണെന്ന് ഡിവൈഎഫ്ഐ പ്രസിഡണ്ട് മുനീര്‍ കാടിപള്ള പറഞ്ഞു.

പോലീസ് ഉദ്യോഗസ്ഥന്‍ ഇടപെട്ടപ്പോഴും സംഘം മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ ഉപദ്രവിക്കുകയായിരുന്നു. അവര്‍ പെണ്‍കുട്ടികളുടെ കൈകളില്‍ പിടിച്ച് കാറില്‍ നിന്ന് വലിച്ചിറക്കാന്‍ ശ്രമിച്ചാതായും റിപ്പോർട്ടുണ്ട്. കേസ് അട്ടിമറിക്കാന്‍ പോലീസ് പ്രതികള്‍ക്കെതിരെ ദുര്‍ബല വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് പോലീസ് കീഴടങ്ങിയിരിക്കുകയാണ്.

എം.പിയും എം.എല്‍.എയും അടക്കമുള്ളവര്‍ കേസില്‍ ഇടപെട്ടിട്ടുണ്ടെന്ന് മുനീര്‍ ആരോപിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് പ്രമുഖ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുന്ന ആറ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാഹനം ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞത്. വാഹനത്തില്‍ നിന്ന് വലിച്ചിറക്കുന്നതിനിടെ ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.