14.69 ലക്ഷം രൂപയുടെ അനധികൃത സ്വര്‍ണവുമായി മലയാളി പിടിയിൽ
മംഗളൂരു: 14.69 ലക്ഷം രൂപയുടെ അനധികൃത സ്വര്‍ണവുമായി മലയാളി പിടിയിൽ. കാസര്‍കോട് കോട്ടിക്കുളം സ്വദേശിയാണ് മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായത്. കോട്ടിക്കുളത്തെ സാദിഖ് അബ്ദുല്‍ റഹ്മാനെയാണ് കഴിഞ്ഞ ദിവസം കസ്റ്റംസ് അറസ്റ്റ് ചെയ്തത്.
ഷാര്‍ജയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ മംഗളൂരു വിമാനതാവളത്തിലെത്തിയ സാദിഖിനെ കസ്റ്റംസ് പരിശോധിച്ചപ്പോള്‍ 14.69 ലക്ഷം രൂപ വിലമതിക്കുന്ന 310 ഗ്രാം സ്വര്‍ണം കണ്ടെത്തുകയായിരുന്നു. സ്വര്‍ണം പെയിന്റ് രൂപത്തിലാക്കി സാദിഖ് ധരിച്ചിരുന്ന പാന്റ്സില്‍ തേച്ചുപിടിപ്പിച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്നു.
വസ്ത്രത്തിന്റെ ഉള്‍ഭാഗത്ത് സ്വര്‍ണം പെയിന്റ് രൂപത്തില്‍ പൂശി ഈ രീതിയില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാളെ കണ്ണൂര്‍ വിമാനത്താവളത്തിൽ കഴിഞ്ഞമാസം കസ്റ്റംസ് പിടികൂടിയിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.