Follow the News Bengaluru channel on WhatsApp

വൈദ്യുതിലൈനിൽ അറ്റകുറ്റപ്പണി; ബെംഗളൂരുവിലെ വിവിധ ഇടങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ വൈദ്യുതി വിതരണത്തില്‍ തടസ്സം നേരിടുമെന്ന് ബെസ്‌കോം അറിയിച്ചു. ബെംഗളൂരു ഈസ്റ്റ് സോണില്‍ ഇന്ദിരാനഗര്‍, വൈറ്റ്ഫീല്‍ഡ്, ശിവാജിനഗര്‍, വിധാന്‍ സൗധ എന്നീ ഡിവിഷനുകളിൽ വൈദ്യുതിലൈനിൽ നടക്കുന്ന അറ്റകുറ്റപ്പണിയെത്തുടര്‍ന്നാണ് വിതരണം തടസ്സപ്പെടുക.

നാഗവാര പാളയ മെയിന്‍ റോഡ്, ഡിഫന്‍സ് കോളനി ആറാം മെയിന്‍ റോഡ് എന്നിവിടങ്ങളില്‍ രാവിലെ പത്തുമണി മുതല്‍ നാലുമണി വരെയും ചാണക്യ ലേഔട്ട്, അറബിക് കോളജ്, റഷാദ് നഗര്‍, ശിവാജി നഗര്‍ എന്നിവിടങ്ങളില്‍ രാവിലെ പത്തുമണി മുതല്‍ ഉച്ചയ്ക്ക് 12.30വരെയും സി.എം.ആര്‍ റോഡില്‍ വൈകീട്ട് അഞ്ചുവരെയും ഒബ്റോയി ഹോട്ടല്‍ പ്രദേശത്തും എം.ജി റോഡിലും ഉച്ചയ്ക്ക് 2.30 മുതല്‍ വൈകീട്ട് അഞ്ചുവരെയും വൈദ്യുതി മുടങ്ങും.

ബെംഗളൂരു നോര്‍ത്ത് സോണില്‍ മല്ലേശ്വരം, ജാലഹള്ളി, ഹെബ്ബാള്‍, പിനീയ ഡിവിഷനുകളിലെ വിവിധയിടങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചുവരെയുള്ള സമയങ്ങളില്‍ വൈദ്യുതി വിതരണമുണ്ടാകില്ല. ആനന്ദ് നഗര്‍, എം.എസ്.എച്ച്. ലേഔട്ട്, എസ്.ബി.എം കോളനി, ബെള്ളാരി മെയിന്‍ റോഡ്, എസ്.എസ്.എ. റോഡ്, വിനായക ലേഔട്ട്, ഹെബ്ബാള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ രാവിലെ 10.30 മുതല്‍ വൈകീട്ട് ആറുവരെയും എം.എം.എസ് ലേഔട്ട്, നരസിപുര, ബാലാജി ലേഔട്ട്, രാഘവേന്ദ്ര കോളനി എന്നിവിടങ്ങളില്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയും ചിക്കസാന്ദ്ര അയ്യര്‍ ലേഔട്ട്,ഷെട്ടിഹള്ളി, മല്ലസാന്ദ്ര, മാരിഗോള്‍ഡ് അപാര്‍ട്ട്മെന്റ്, സ്പതഗിരി കോളജ് എന്നിവിടങ്ങളില്‍ രാവിലെ പത്തു മുതല്‍ വൈകീട്ട് 5.30വരെയും വൈദ്യുതി മുടങ്ങും. ബംഗളൂരു സൗത്ത് മേഖലയിലെ ജയനഗര്‍, കോറമംഗല, എച്ച്.എസ്.ആര്‍ .ലേഔട്ട് ഡിവിഷനുകളിലെ വിവിധ സ്ഥലങ്ങളിലും രാവിലെ പത്തുമുതല്‍ വൈകീട്ട് 5.30വരെയും വൈദ്യുതിമുടങ്ങും.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.