Follow the News Bengaluru channel on WhatsApp

നഗരത്തിലെ അപകടാവസ്ഥയിലായ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ നിര്‍ദേശം  

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ കാലപ്പഴക്കമുള്ള കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാനുള്ള നടപടികളുമായി അധികൃതര്‍. 2019-ല്‍ നടത്തിയ കണക്കെടുപ്പില്‍ 185 കെട്ടിടങ്ങളാണ് അപകടാവസ്ഥയിലുള്ളതായി കണ്ടെത്തിയത്. ഇതില്‍ 10 എണ്ണമാണ് പൊളിച്ചു നീക്കിയത്. ബാക്കിയുള്ളവ ഭീഷണിയായി നില നില്‍ക്കുകയാണെന്നും റവന്യൂ മന്ത്രി ആർ. അശോക പറഞ്ഞു. 30 മുതല്‍ 40 വര്‍ഷത്തിലേറെയുള്ള കാലപഴക്കം ചെന്ന പൊളിച്ചു മാറ്റേണ്ട കെട്ടിടങ്ങളുടെ സര്‍വേ നടത്താനും മന്ത്രി ബി.ബി.എം.പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭീഷണിയായി നില്‍ക്കുന്ന കെട്ടിടങ്ങളുടെ ഉടമകള്‍ക്ക് നോട്ടീസ് നല്‍കുമെന്നും തുടര്‍ന്ന് വൈദ്യുതി വിച്ഛേദിച്ച ശേഷം പോലീസിന്റെ സഹായത്തോടെ കെട്ടിടം പൊളിച്ചു മാറ്റുമെന്നും മന്ത്രി പറഞ്ഞു.

സര്‍വേ പൂര്‍ത്തിയാക്കി രണ്ടാഴ്ചക്കുള്ളില്‍ പൊളിച്ചു മാറ്റേണ്ട കെട്ടിട ഉടമകള്‍ക്ക് നോട്ടീസ് അയക്കാനാണ് ബി.ബി.എം.പി. അധികൃതരുടെ തീരുമാനം. കഴിഞ്ഞ ദിവസങ്ങളില്‍ ഡെയിലി സര്‍ക്കിളിലും ലക്ക സാന്ദ്രയിലും കാല പഴക്കമുള്ള കെട്ടിടങ്ങള്‍ നിലം പതിച്ചിരുന്നു. ഇതോടെയാണ് ഇക്കാര്യത്തില്‍ സത്ത്വര നടപടികളിലേക്ക് അധികൃതര്‍ കടക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.