Follow the News Bengaluru channel on WhatsApp

ബന്ധുവീട്ടിൽ കുളിക്കാൻ പോയ യുവതിയെ കയ്യും കാലും കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമം

തിരുവനന്തപുരം : ബന്ധുവീട്ടിൽ കുളിക്കാൻ പോയ യുവതിയെ കയ്യും കാലും കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമം. സംഭവത്തിൽ 4 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കല്ലമ്പലം മുത്താനയിൽ ശനിയാഴ്ച രാവിലെയാണ് യുവതിക്കുനേരെ അതിക്രമമുണ്ടായത്. ബന്ധുവീട്ടിൽ കുളിക്കാൻ പോയ 22 വയസ്സുകാരിക്ക് നേരെയാണ് അതിക്രമമുണ്ടായത്.

വീട്ടിൽ ആരുമില്ലെന്ന് തിരിച്ചറിഞ്ഞ് എത്തിയ സംഘം കയ്യും കാലും കെട്ടിയിട്ട് ഉപ്രദവിക്കുകയായിരുന്നു. കുളിക്കാനും തുണി അലക്കാനുമായി തൊട്ടടുത്തെ കുളമുള്ള ബന്ധുവീട്ടിൽ യുവതി ദിവസവും പോകാറുണ്ട്. ബന്ധുവീട്ടിലുള്ളവർ ജോലിക്ക് പോയതിനാൽ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ഈ സമയത്താണ് സംഭവം. നാലുപേർ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. കയ്യും കാലും കെട്ടിയ ശേഷം വായിൽ ഷാൾ തിരുകിക്കയറ്റി യുവതിയെ അക്രമികൾ ഉപ്രദവിച്ചു.

ഇതിനിടെ, ഭിത്തിയിൽ തലയിടിച്ച് യുവതിയുടെ ബോധം നഷ്ടപ്പെട്ടതോടെ സംഘം ഓടി രക്ഷപ്പെട്ടതായാണ് വിവരം. യുവതി മടങ്ങിയെത്താതിനെ തുടർന്ന് അമ്മ ബന്ധുവീട്ടിൽ എത്തിയതോടെയാണ് വിവരം അറിയുന്നത്. പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സ നൽകിയ ശേഷം വിദഗ്ധ പരിശോധനയ്ക്കായി യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.