ലോകത്തെ ഏറ്റവും വലിയ കടലാമകളിലൊന്നായ 11 പച്ച ആമകളെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി

ക്വലാലംപുർ: 11 പച്ച ആമകളെ മലേഷ്യയിൽ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സംരക്ഷിതവിഭാഗത്തിൽപ്പെടുന്ന ആമകളെയാണ് വേട്ടയാടി കൊന്ന നിലയിൽ കണ്ടെത്തിയത്. ബോർണോ ദ്വീപിന്റെ മലേഷ്യൻ ഭാഗത്താണ് ആമകളുടെ ശരീരഭാഗങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.

കടലോരത്തോട് ചേർന്നുകഴിയുന്ന നാടോടി ഗോത്രക്കാർ ആമകളെ ഭക്ഷണത്തിനായി വേട്ടയാടിയതാവാമെന്നാണ് പ്രാഥമിക നിഗമനം.
ലോകത്തെ ഏറ്റവും വലിയ കടലാമകളിലൊന്നാണ് ശരാശരി ഒന്നര മീറ്റർവരെ നീളവും 160 കിലോഗ്രാം തൂക്കവുമുള്ള പച്ച ആമകൾ. പുറംതോടിനുമാത്രം 78 മുതൽ 112 സെന്റീമീറ്റർവരെ നീളമുണ്ടാകും.

ഐ.യു.സി.എന്നിന്റെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലുൾപ്പെട്ടിട്ടുണ്ട്. സഭാ സംസ്ഥാനത്തെ സെംപോർ നഗരത്തോടു ചേർന്നാണ് സംഭവം.സംരക്ഷിതവിഭാഗത്തിലുള്ള ആമകളെ കൊല്ലുന്നത് മലേഷ്യയിൽ ശിക്ഷാർഹമാണ്. മലേഷ്യക്കും ഇൻഡൊനീഷ്യക്കും ബ്രൂണൈയ്ക്കുമിടയിലാണ് ബോർണോ ദ്വീപുള്ളത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Get real time updates directly on you device, subscribe now.

Leave A Reply

Your email address will not be published.