മകളെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത പിതാവിനെ കൊലപ്പെടുത്താന്‍ ശ്രമം
ബെംഗളൂരു: മകളെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത അച്ഛനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ അഞ്ചുപേര്‍ ബെംഗളൂരുവില്‍ പിടിയിലായി. വിത്സന് ഗാര്ഡന് സ്വദേശികളായ ഡേവിഡ് (24), ബി.എം. മഞ്ജുനാഥ് (28), കെ. മഞ്ജുനാഥ് (27), മുനികൃഷ്ണ (25), സന്ദീപ് (23) എന്നിവരാണ് അറസ്റ്റിലായത്. സമീപവാസിയായ പെണ്‍കുട്ടിയോട് നിരന്തരം ഡേവിഡ് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. മൂന്നുദിവസം മുമ്പ് പെണ്‍കുട്ടിയുടെ വീടിന് മുമ്പില്‍ വെച്ച് ഡേവിഡിന്റെ പിറന്നാള്‍ ആഘോഷം നടത്തിയിരുന്നു. പെണ്‍കുട്ടിയുടെ അച്ഛന് ഇത് ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.
പിറന്നാള്‍ ആഘോഷത്തെ എതിര്‍ത്തതോടെ ഡേവിഡും പെണ്‍കുട്ടിയുടെ അച്ഛനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടർന്ന് ആയുധവുമായെത്തി സംഘം ഇദ്ദേഹത്തെ അക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിയിലാണ് വിത്സന് ഗാര്ഡന് പോലീസ് അഞ്ചുപേരെയും അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ അച്ഛനെ നേരത്തേ രണ്ടുതവണ അക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായി പ്രതികള്‍ പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്. മുമ്പും ഒട്ടേറെ കേസുകളില്‍ ഇവര്‍ പ്രതികളായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.