മഴയുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാൻ 63 കണ്ട്രോള് റൂമുകള്‍ സജ്ജമാക്കി ബി.ബി.എം.പി
ബെംഗളൂരു: നഗരത്തില്‍ തുടര്‍ച്ചയായുള്ള കനത്ത മഴയുടെ സാഹചര്യത്തില്‍ മഴയുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാനും മറ്റു സഹായങ്ങള്‍ക്കുമായി ബെംഗളൂരു കോര്‍പ്പറേഷനിലെ സബ് ഡിവിഷണല്‍ തലത്തില്‍ 63 കണ്ട്രോള് റൂമുകള്‍ ബി.ബി.എം.പി ഏര്‍പ്പെടുത്തി. ഇവ ഒക്ടോബര്‍ അവസാനം വരെ പ്രവര്‍ത്തിക്കുമെന്നും 24 മണിക്കൂറും ഇതിന്റെ സഹായങ്ങള്‍ ലഭ്യമാകുമെന്നും ബി.ബി.എം.പി. ചീഫ് കമീഷണര്‍ ഗൗരവ് ഗുപ്ത അറിയിച്ചു.
നഗരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ വ്യാപക നഷ്ടങ്ങളാണ് ഉണ്ടായത്. മഴയില്‍ വിവിധ ഇടങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ നേരിടാന്‍ 750 കിലോമീറ്ററിലായി അഴുക്കുചാല്‍ നവീകരണ നിര്‍മാണ പ്രവര്‍ത്തനങ്ങളടക്കം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭാവിയില്‍ വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളുടെ സര്‍വേ എടുത്ത് മുന്നൊരുക്കം നടത്താന്‍ ജോയിന്റ് കമീഷണര്‍മാര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.