Follow the News Bengaluru channel on WhatsApp

ട്രെയിന്‍ തട്ടി മരിച്ച യുവാവിന്റെ ഫോണ്‍ എസ്ഐ മോഷ്ടിച്ച് ഉപയോഗിച്ചു

തിരുവനന്തപുരം: ട്രെയിന്‍ തട്ടി മരിച്ച വ്യക്തിയുടെ ഫോണ്‍ എസ്ഐ മോഷ്ടിച്ച് ഉപയോഗിച്ചു. ഫോൺ യുവാവിന്‍റെ ബന്ധുക്കൾക്ക് കൈമാറാതെ ഔദ്യോഗിക സിംകാർഡ് ഇട്ട് ഉപയോഗിക്കുകയായിരുന്നു ജ്യോതി സുധാകർ.

മംഗലപുരം എസ്ഐ ആയിരിക്കെയാണ് സംഭവം. നിലവില്‍ ചാത്തന്നൂര്‍ എസ്ഐയാണ് ജ്യോതി സുധാകർ. ഉദ്യോഗസ്ഥനിൽ നിന്ന് ഫോൺ പിടിച്ചെടുത്തു. യുവാവിന്റെ മരണം സംബന്ധിച്ചു സംശയമുയർന്നതോടെ ഫോൺ കോളുകളുടെ വിവരങ്ങൾ വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ മൊബൈല്‍ ഫോണ്‍ ബന്ധുക്കള്‍ക്ക് തിരികെ ലഭിച്ചിരുന്നില്ല. ഇതോടെ സംഭവത്തില്‍ ദുരൂഹതയേറി. ബന്ധുക്കളുടെ പരാതിയില്‍ ഇഎംഇഐ നമ്പര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഫോണ്‍ എസ്ഐയുടെ കയ്യിലുണ്ടെന്ന് കണ്ടെത്തിയത്. ഇതോടെ എസ്ഐ ഫോണ്‍ തിരികെ മംഗലപുരം സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.