Follow the News Bengaluru channel on WhatsApp

ഹൃദ്രോഗം

ആയുര്‍വേദശാസ്ത്രമനുസരിച്ച് അഞ്ചുതരം ഹൃദ്രോഗങ്ങളുണ്ട്. ഓരോന്നിലും പ്രത്യേക രീതിയിലുള്ള വേദനയും അനുഭവപ്പെടും, ശരീരം പിളര്‍ക്കുന്നതുപോലെ, പൊള്ളുന്നതുപോലെ, ഈര്‍ച്ചവാള്‍കൊണ്ട് മുറിക്കുന്നതുപൊലെ, കുത്തുന്നതുപോലെ, ഇതെല്ലാം ചേര്‍ന്നപോലെ എന്നിങ്ങനെ പലതരത്തിലുള്ള വേദനകള്‍ രോഗികള്‍ക്ക് അനുഭവപ്പെടാം. പ്രമേഹരോഗികള്‍ക്ക് വേദന അനുഭവപ്പെട്ടില്ലെന്നും വരാം.

നടക്കുമ്പോള്‍ കിതപ്പ് അനുഭവപ്പെടുക, കയറ്റം കയറുമ്പോള്‍ ശ്വാസം തിങ്ങലുണ്ടാവുക, വിശ്രമിക്കുമ്പോഴും കിടക്കുമ്പോഴും ശ്വാസതടസ്സമുണ്ടാവുക എന്നിവ ഹൃദയസംബന്ധമായ രോഗങ്ങളില്‍ ഉണ്ടാകും. പാരമ്പര്യമായും ഹൃദ്രോഗം വരാറുണ്ട്. കുടുംബാംഗങ്ങളില്‍ ആര്‍ക്കെങ്കിലും ഹൃദ്രോഗമുണ്ടെങ്കില്‍ മറ്റുള്ളവരും വിദഗ്ധ ഡോക്ടറുടെ പരിശോധനയ്ക്കു വിധേയരാകേണ്ടതാണ്.

അമിതവണ്ണം, വ്യായാമക്കുറവ്, അമിതാഹാരശീലം, കൊഴുപ്പധികമുള്ളവ അമിതമായി ഉപയോഗിക്കുക, അതിയായ ചിന്ത, ഭയം, മാനസികസംഘര്‍ഷങ്ങള്‍, ആഹാരത്തില്‍ എരിവ്, ഉപ്പ് എന്നിവ അമിതമാവുക, ഹൃദയവാല്‍വുകള്‍ക്കുള്ള തകരാറുകള്‍, ഹൃദയപേശികള്‍ക്കുണ്ടാകുന്ന തകരാറുകള്‍, രക്തധമനികളില്‍ മാലിന്യമടിഞ്ഞുകൂടി ധമനി പ്രതിചയമുണ്ടാവുക, ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകള്‍ക്കുണ്ടാവുന്ന തകരാറുകള്‍, ധമനികളില്‍ പറ്റിപിടിച്ചിട്ടുള്ള മാലിന്യങ്ങള്‍ അടിഞ്ഞ് രക്തക്കുഴലുകളില്‍ തടസ്സമുണ്ടാക്കുക, രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിക്കുക, രക്തസമ്മര്‍ദ്ദം, പ്രമേഹം, വൃക്കരോഗങ്ങള്‍, പുകവലി എന്നിവയെല്ലാം ഹൃദ്രോഗം ബാധിക്കാന്‍ കാരണമാണ്.

ശരിയായ ആഹാരം, വ്യായാമം, ഔഷധപ്രയോഗങ്ങള്‍ എന്നിവയിലൂടെ ഹൃദ്രോഗത്തിന്റെ അപകടസാധ്യത കുറയ്ക്കാനാകും. പ്രമേഹരോഗമുള്ളവര്‍ ആഹാരനിയന്ത്രണം പാലിക്കണം. കൊഴുപ്പ്, മധുരം എന്നിവ ഒഴിവാക്കണം. ആപ്പിള്‍, പേരയ്ക്ക, നെല്ലിക്ക, പപ്പായ, ഓറഞ്ച് എന്നിവ എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന ഫലങ്ങളാണ്. മുളപ്പിച്ച ചെറുപയര്‍ ഉപയോഗിക്കുന്നത് നല്ലതാണ്. പച്ചക്കറികളും ഇലക്കറികളും കൂടുതല്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. അരി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങളുടെ അളവ് കുറച്ച് ആഹാരത്തിന്റെ അളവ് ക്രമീകരിക്കണം. നാരിന്റെ അംശം കൂടുതലുള്ള ആഹാരങ്ങള്‍ ഉപയോഗിക്കുക. ഇളനീര്‍, പഴച്ചാറുകള്‍, മോര്, ചെറുചൂടുവെള്ളം എന്നിവ ഉപയോഗിക്കുന്നത് നല്ലതാണ്. വെള്ളരിക്ക, പാവക്ക, പടവലം, കുമ്പളങ്ങ, വെളുത്തുള്ളി എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.

നയോപായം കഷായം, ഇന്ദുകാന്തം കഷായം, ഗുഗ്ഗുലുതിക്തം കഷായം, പാര്‍ത്ഥാദ്യരിഷ്ടം, അഗസ്ത്യരസായനം, ധാന്വന്തരം ഗുളിക എന്നിങ്ങനെയുള്ള ഔഷധങ്ങള്‍ വൈദ്യനിര്‍ദ്ദേശാനുസൃതം രോഗാവസ്ഥ അനുസരിച്ച് ഉപയോഗിക്കുന്നത് ഹൃദ്രോഗം കൊണ്ടുള്ള ബുദ്ധിമുട്ടുകളെ കുറയ്ക്കുതാണ്.

നെഞ്ചുവേദന, കിതപ്പ്, ക്ഷീണം, തലചുറ്റല്‍, ഛര്‍ദ്ദി, അമിതമായി വിയര്‍ക്കല്‍ എന്നിവ അനുഭവപ്പെട്ടാല്‍ വിദഗ്ധ ഡോക്ടറുടെ പരിശോധനയ്ക്കു വിധേയമായി ചികിത്സകള്‍ ചെയ്യണം.

കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ബെംഗളൂരു ജയനഗറിലുള്ള കോട്ടക്കല്‍ ആര്യ വൈദ്യശാലയിലെ 080-26572955, 56, 57, 9916176000 എന്നീ നമ്പരുകളിലും blorebr@aryavaidyasala.com എന്ന വിലാസത്തില്‍ ഇമെയിലിലും ബന്ധപ്പെടാവുന്നതാണ്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.