Follow the News Bengaluru channel on WhatsApp

ബെംഗളൂരു ലുലു ഗ്ലോബൽ മാൾ തിങ്കളാഴ്ച മുതൽ പ്രവർത്തനമാരംഭിക്കും

ബെംഗളൂരു: ലുലു ഗ്രൂപ്പിന്റെ ബെംഗളൂരുവിലെ ഗ്ലോബല്‍ മാള്‍ തിങ്കളാഴ്ച്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. വെസ്റ്റ് ബെംഗളൂരുവിലെ സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്ടില്‍പ്പെട്ട രാജാജി നഗറിലെ 14 ഏക്കര്‍ ഭൂമിയില്‍ അഞ്ച് നിലകളിലാണ് ലുലുവിന്റെ ഗ്ലോബല്‍ മാള്‍സ് പ്രവര്‍ത്തനമാരംഭിക്കുന്നത്. 132 സ്റ്റോറുകളും 17 കിയോസ്‌കുകളും ഇതില്‍ പ്രവര്‍ത്തിക്കും. തിങ്കളാഴ്ച വൈകീട്ട് അഞ്ചുമുതല്‍ മാള്‍ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും.

ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍, ഫാഷന്‍ ആക്‌സസറികള്‍, ആഭരണങ്ങള്‍, ഗിഫ്റ്റ്, ഫുഡ് കോര്‍ട്ട്, റസ്റ്റോറന്റ്, കഫെ തുടങ്ങി എല്ലാ ഷോപ്പിംഗ് സംവിധാനങ്ങളും മാളില്‍ ഒരുക്കിയിട്ടുണ്ട്. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലോകത്തെ ഏറ്റവും വലിയ ഇന്‍ഡോര്‍ എന്റര്‍ടെയിന്‍മെന്റ് സോണായ ഫണ്‍ച്യൂറ എന്നിവ മാളിനെ ശ്രദ്ധേയമാക്കും.

ബഹുരാഷ്ട്ര കമ്പനിയായ ലുലു ഗ്രൂപ് ഇന്റര്‍നാഷണലിന്റെ സംസ്ഥാനത്തെ ആദ്യ ഷോപ്പിംഗ് മാളാണ് ഗ്ലോബല്‍ മാള്‍സ്. എം.എ. യൂസഫലിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ലുലുവിന് ഇന്ത്യയിലും വിദേശത്തുമായി നിലവില്‍ 215 ഹൈപ്പര്‍മാര്‍ക്കറ്റുകളും ഷോപ്പിംഗ് മാളുകളുമുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.