Follow the News Bengaluru channel on WhatsApp

യാത്രക്കാർ മുറുക്കി തുപ്പുന്നത് കഴുകിക്കളയാൻ ഇന്ത്യൻ റെയിൽവേ വർഷം ചെലവാക്കുന്നത് 1200 കോടി രൂപ; യാത്രക്കാർക്ക് ചെറിയ തുപ്പൽ പാത്രങ്ങൾ നൽകാൻ പദ്ധതി

ന്യൂഡൽഹി: ട്രെയിനുകളിലും പ്ലാറ്റ്‌ഫോമുകളിലും യാത്രക്കാർ മുറുക്കി തുപ്പുന്നത് കഴുകിക്കളയാൻ ഇന്ത്യൻ റെയിൽവേ ഒരു വർഷം ചെലവാക്കുന്നത് 1200 കോടി രൂപ. ട്രെയിനുകളിലും പ്ലാറ്റ്‌ഫോമുകളിലുമെല്ലാം മുറുക്കി തുപ്പുന്നത് കഴുകിക്കളയാനാണ് ഇത്രയും രൂപ റെയിൽവേ ചെലവഴിക്കുന്നത്.

യാത്രക്കാര്‍ പാന്‍മസാലയും വെറ്റിലയുമൊക്കെ മുറുക്കി തുപ്പുന്നത് കഴുകിക്കളഞ്ഞാലും ഇതിന്‍റെ കറ ദിവസങ്ങളോളം നിൽക്കുന്നു. അതിനാൽ കറ ഇളക്കുന്ന ലായനി ഉപയോഗിച്ച് മണിക്കൂറുകളെടുത്താണ് ഇത് കഴുകിക്കളയുന്നത്. ഈ പ്രശ്‌നം ഇപ്പോൾ റെയിൽവേക്ക് തലവേദന സൃഷ്ടിക്കുകയാണ്. തുപ്പൽ പ്രശ്നം പരിഹരിക്കാൻ യാത്രക്കാർക്ക് ചെറിയ തുപ്പൽ പാത്രങ്ങൾ നൽകാൻ റെയിൽവേ പദ്ധതിയിട്ടിട്ടുണ്ട്. മണ്ണിൽ പെട്ടെന്ന് അലിയുന്ന തുപ്പൽ പാത്രത്തിന് അഞ്ചു മുതൽ പത്ത് രൂപയാണ് വില. വീണ്ടും ഉപയോഗിക്കാവുന്ന തരത്തിലുള്ളതാണ് ഈ പാത്രങ്ങള്‍.

സ്റ്റേഷനുകളിലെ വെന്‍റിംഗ് മെഷീനിലും കിയോസ്‌കുകളിലുമാണ് ഇത് ലഭിക്കുക. ഇതുമായി ബന്ധപ്പെട്ട് നാഗ്പൂര്‍ ആസ്ഥാനമായുള്ള ഈസി സ്പിറ്റ് എന്ന സ്റ്റാർട്ടപ്പുമായി റെയിൽവേ കരാറിലെത്തിയിട്ടുണ്ട്. വെസ്റ്റേണ്‍,നോര്‍ത്തേണ്‍,സെന്‍ട്രല്‍ റെയില്‍വെ സോണുകളാണ് സ്റ്റാര്‍ട്ടപ്പുമായി കരാറിലെത്തിയിട്ടുള്ളത്. നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷനും ഔറംഗബാദ് മുനിസിപ്പൽ കോർപ്പറേഷനുമായും കരാർ ഒപ്പിട്ടു. പ്രായമായ യാത്രക്കാര്‍ക്ക് ഇതു തീര്‍ച്ചയായും പ്രയോജനം ചെയ്യുമെന്നും റെയില്‍വെ പരിസരത്ത് തുപ്പുന്നതില്‍ നിന്നും ആളുകളെ നിരുത്സാഹപ്പെടുത്തുമെന്നും ഒരു റെയില്‍വെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.