Follow the News Bengaluru channel on WhatsApp

കേരളത്തില്‍ ലോഡ്ഷെഡിങ്ങും പവർകട്ടും പ്രഖ്യാപിച്ചേക്കും

തിരുവനന്തപുരം: കൽക്കരി ക്ഷാമം രൂക്ഷമായതോടെ രാജ്യം വൈദ്യുതി പ്രതിസന്ധിയിലേക്ക്. പല സംസ്ഥാനങ്ങളിലും താപ വൈദ്യുതി നിലയങ്ങളുടെ പ്രവർത്തനം നിലച്ചു. വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തില്‍ ലോഡ്ഷെഡിങ്ങും പവർകട്ടും പ്രഖ്യാപിച്ചേക്കും.

മുഖ്യമന്ത്രിയുമായി നടക്കുന്ന ചർച്ചയിൽ അന്തിമ തീരുമാനമുണ്ടാകും. വൈദ്യുതി ലഭ്യതക്കുറവ് ചര്‍ച്ച ചെയ്യാന്‍ വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍ കുട്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് നിയന്ത്രണം വേണ്ടിവരുമെന്ന് വിലയിരുത്തിയത്. യോഗത്തില്‍ കെ.എസ്.ഇ.ബി. ചെയര്‍മാന്‍, ബോര്‍ഡ് ഡയറക്ടര്‍മാര്‍ എന്നിവരും പങ്കെടുത്തിരുന്നു.

കല്‍ക്കരിക്ഷാമത്തെ തുടര്‍ന്ന് പുറത്തു നിന്ന് ലഭിക്കേണ്ട 300 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് കേരളം നേരിടുന്നത്. പവര്‍ എക്സ്ചേഞ്ചില്‍ നിന്ന് യൂണിറ്റിന് 18 രൂപ മുടക്കി വൈദ്യുതി വാങ്ങിയാണ് ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കുന്നത്. പഞ്ചാബ്, രാജസ്ഥാൻ, യുപി എന്നിവിടങ്ങളിൽ പവർകട്ട് പ്രഖ്യാപിച്ചു. കേരളത്തിലും വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി ഇന്നലെ പറഞ്ഞിരുന്നു.

രാജ്യത്തെ ആകെ വൈദ്യുതി ഉൽപാദനത്തിന്‍റെ 70 ശതമാനവും കൽക്കരിയെയാണ് ആശ്രയിക്കുന്നത്. ആകെയുള്ള 135 താപവൈദ്യുതി നിലയങ്ങളിൽ 110 എണ്ണത്തിലും കൽക്കരി ക്ഷാമം രൂക്ഷമാണ്. കൽക്കരിയുടെ സ്റ്റോക്ക് തീർന്നതോടെ ഉത്തർപ്രദേശിലെ എട്ടും പഞ്ചാബിലെ രണ്ടും താപവൈദ്യുത നിലയങ്ങളുടെ പ്രവർത്തനം പൂർണമായി നിലച്ചു.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് പുറമേ കേരളം തമിഴ്നാട് സംസ്ഥാനങ്ങളെയും കൽക്കരി ക്ഷാമം ബാധിക്കുന്നുണ്ട്. കേരളം ജലവൈദ്യുതിയെ ആണ് ആശ്രയിക്കുന്നതെങ്കിലും കേന്ദ്ര വിഹിതത്തിൽ നിന്നും സംസ്ഥാനത്തിന് ലഭിക്കേണ്ട വൈദ്യുതി കുറഞ്ഞു. കേന്ദ്രവിഹിതം കുറഞ്ഞാൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവരും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.