Follow the News Bengaluru channel on WhatsApp

കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് നൽകാനായി ഓട്ടോ ഡ്രൈവർ കാത്തിരുന്നത് നാല് വർഷം

നിലമ്പൂർ : കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് നൽകാനായി ഓട്ടോ ഡ്രൈവർ കാത്തിരുന്നത് നാല് വർഷം. ഓട്ടോ ഡ്രൈവറായ നിലമ്പൂർ രാമംകുത്ത് പാറേങ്ങൽ ഹനീഫയാണ് നാലു വർഷം മുമ്പ് തന്റെ ഓട്ടോറിക്ഷയിൽ നിന്ന് കളഞ്ഞു കിട്ടിയ രണ്ട് സ്വർണപാദസരങ്ങൾ ഉടമയ്ക്ക് നൽകാനായി നാലു വർഷത്തോളം കാത്തിരുന്നത്.

അന്ന് ഉടമയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഒന്നരപവൻ തൂക്കം വരുന്ന പാദസരങ്ങൾ ഓട്ടോറിക്ഷ കഴുകുന്നതിനിടെ പിറകിലെ സീറ്റിനടിയിൽ ചെളി മൂടിയ നിലയിലായിരുന്നു. കഴിഞ്ഞ ദിവസം ഓട്ടോയിൽ കയറിയ യുവതി യാത്രക്കിടെ നാലു വർഷം മുമ്പ് ഓട്ടോ റിക്ഷയിൽ നഷ്ടപ്പെട്ട സ്വർണാഭരണത്തെക്കുറിച്ച് ഹനീഫയോട് സംസാരിച്ചപ്പോഴാണ് കളഞ്ഞുപോയത് ഇവരുടെ ആഭരണം തന്നെയാകുമെന്ന സംശയം ഉദിച്ചത്.

നിലമ്പൂർ റെയിൽവേ സ്റ്റേഷനു സമീപം വീട്ടിച്ചാലിൽ താമസിക്കുന്ന യുവതിയോട് കൂടൂതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ താൻ സൂക്ഷിച്ചു വെച്ച പാദസരത്തിന്റെ ഉടമ തന്നെയാണിതെന്ന് വ്യക്തമായി. തെളിവുകൾ കൂടി ചോദിച്ചതോടെ യുവതി കൃത്യമായി മറുപടി പറഞ്ഞു. തുടർന്ന് ആഭരണം തിരിച്ചുനൽകി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.