Follow the News Bengaluru channel on WhatsApp

ബെംഗളൂരുവില്‍ യുവതിയെയും മൂന്ന് വയസുള്ള മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ യുവതിയുടെ ഫേസ്ബുക്ക് കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു

ബെംഗളൂരു: ബെംഗളൂരുവില്‍ യുവതിയെയും മൂന്ന് വയസുള്ള മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ വഴിത്തിരിവ്. യുവതിയുടെ ഫേസ്ബുക്ക് കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. ബെല്ലാരി സ്വദേശിയായ പ്രശാന്തിനെയാണ് കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തത്.

ബേഗൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചൗദേശ്വരിനഗറിലുള്ള ഫ്ളാറ്റിലാണ് യുവതിയെയും മകളെയും കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കുകയും സി.സി.ടി.വി ദൃശ്യങ്ങളും അയല്‍വാസികളുടെ മൊഴികളും ശേഖരിക്കുകയും ചെയ്തതോടെയാണ് ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ പ്രശാന്താണെന്ന് വ്യക്തമായത്. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ചന്ദ്രകല ഫേസ്ബുക്കിലൂടെയാണ് പ്രശാന്തിനെ പരിചയപ്പെട്ടത്. തന്നെ ചന്ദ്രകല ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തിയെന്നും ഉറങ്ങുമ്പോള്‍ നഗ്‌നചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നും പ്രശാന്ത് പോലീസിനോട് വെളിപ്പെടുത്തി. പിന്നീട് ഭീഷണിപ്പെടുത്തി പണം ആവിശ്യപ്പെട്ടു. ഇതേ ചൊല്ലി തമ്മില്‍ വഴക്കുണ്ടായെന്നും പ്രശാന്ത് പറഞ്ഞു. ചന്ദ്രകല കത്തിയുമായി വന്ന്  കുത്താന്‍ ശ്രമിച്ചെന്നും താന്‍ കത്തി പിടിച്ചുവാങ്ങി ചന്ദ്രകലയുടെ കഴുത്ത് മുറിക്കുകയായിരുന്നുവെന്നും പ്രശാന്ത് വെളിപ്പെടുത്തി.

ചന്ദ്രകലയുടെ ശരീരത്തില്‍ ഇരുപതിലധികം കുത്തേല്‍ക്കുകയും ചെയ്തു. ചന്ദ്രകലയുടെ മൂന്നുവയസുകാരിയായ മകള്‍ ഉച്ചത്തില്‍ കരയാന്‍ തുടങ്ങിയപ്പോള്‍ ശബ്ദം കേട്ട് ആളുകള്‍ എത്തുമെന്ന് ഭയന്നാണ് കുഞ്ഞിനെയും കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയതെന്ന് പ്രശാന്ത് പോലീസിനോട് അറിയിച്ചു. പ്രതിയെ കോടതി റിമാണ്ട് ചെയ്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.