അപൂർവ്വ കോവിഡാനന്തര രോഗവുമായി ഒരു വയസുള്ള കുട്ടി ആശുപത്രിയിൽ
ബെംഗളൂരു: കോവിഡാനന്തര രോഗലക്ഷണങ്ങളുമായി 1 വയസ്സുള്ള കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡിന് ശേഷമുള്ള അപൂര്‍വ അവസ്ഥയായ ഹെമികോണ്വല്ഷന് ഹെമിപ്ലീജിയ എപ്പിലപ്സി (എച്ച്എച്ച്എ) സിന്‍ഡ്രോം ബാധിച്ചാണ് കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കുട്ടിയുടെ വലതു വശത്ത് പക്ഷാഘാതം സംഭവിച്ചു. അപൂര്‍വമായാണ് ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന് കുട്ടിയെ ചികിത്സിച്ച ജെ.പി. നഗർലെ ആസ്റ്റര്‍ ആര്‍വി ഹോസ്പിറ്റലിലെ പീഡിയാട്രിക് വിഭാഗം ഡോക്ടര്‍ സുജാത ത്യാഗരാജന് അറിയിച്ചു. കുട്ടി കോമ സ്റ്റേജിലേക്ക് പോകുന്നത് തടയാന്‍ കഴിഞ്ഞതായും അവര്‍ പറഞ്ഞു.
ചികിത്സയ്ക്ക് ശേഷം കുട്ടിക്ക് കാര്യമായ പുരോഗതി ഉണ്ടെന്നും വെന്റിലേറ്ററില്‍ നിന്നു മാറ്റിയതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കുട്ടിയുടെ വീട്ടിലെ എല്ലാവര്‍ക്ക് കോവിഡ് പോസിറ്റീവായിരുന്നു. കുട്ടിക്ക് കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും കോവിഡ് പരിശോധന നടത്തിയിരുന്നില്ല.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.