അപൂര്‍വ രോഗം ബാധിച്ച കുരുന്നിനെ കണ്ണൂരില്‍ നിന്നും ബെംഗളൂരുവിലെത്തിച്ചത് നാലു മണിക്കൂറിനുള്ളില്‍; ദൗത്യം ഏറ്റെടുത്തത് എ.ഐ.കെ.എം.സി.സി ആംബുലന്‍സ്

ബെംഗളൂരു:  ഒമ്പതു മാസം പ്രായമുള്ള കുരുന്നിനെ വിദഗ്ധ ചികിത്സക്കായി നാലു മണിക്കൂറിനുള്ളില്‍ ബെംഗളൂരുവിലെത്തിച്ച് എ.ഐ.കെ.എം.സി.സിയുടെ ആംബുലന്‍സ്. സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) എന്ന അപൂര്‍വ രോഗം ബാധിച്ച കണ്ണൂരിലെ മുഴപ്പിലങ്ങാട് കെട്ടിനകത്തെ മുഹമ്മദ് റാഷിദ് – ഫാത്തിമ ദമ്പതികളുടെ ഒമ്പതു മാസം പ്രായമുള്ള ഇനാറ മറിയം എന്ന പിഞ്ചുകുട്ടിയെയാണ് വിദഗ്ധ ചികിത്സക്കായി കണ്ണൂരിലെ ചാലയിലെ ആസ്റ്റര്‍ മിംസില്‍ നിന്നും ബെംഗളൂരുവിലെ മണിപ്പാള്‍ ആശുപത്രിയിലെത്തിച്ചത്.

ആസ്റ്റര്‍ മിംസില്‍ നിന്നും രാവിലെ 11 മണിക്ക് പുറപ്പെട്ട ആംബുലന്‍സ് മട്ടന്നൂര്‍ – ഇരിട്ടി – മാക്കൂട്ടം -ഗോണിക്കുപ്പ-ഹുന്‍സൂരു വഴി ബെംഗളൂരുവിലേക്ക് മൂന്ന് മണിയോടെയാണ് എത്തിയത്. കേരള-കര്‍ണാടക സംസ്ഥാനങ്ങളിലെ സര്‍ക്കാറിന്റെയും ജനങ്ങളുടേയും സഹകരണത്തോടെയാണ് പാതയൊരുക്കിയത്. റോഡില്‍ മറ്റു തടസങ്ങള്‍ ഒഴിവാക്കാന്‍ കര്‍ണാടക പോലീസ് സീറോ ട്രാഫിക്ക് ഒരുക്കിയിരുന്നു. യാത്രക്കായി ട്രാഫിക് നിയന്ത്രണങ്ങൾ ഒരുക്കാൻ സമൂഹമാധ്യമങ്ങളിലടക്കം അഭ്യർഥന നടന്നിരുന്നു.

കാസറഗോഡ് സ്വദേശി ഹനീഫായിരുന്നു കെ.എം.സി.സി.യുടെ ആംബുലന്‍സ് ഡ്രൈവര്‍. ഇതിനു മുമ്പും ഹനീഫ് ഇത്തരം ദൗത്യങ്ങള്‍ ഏറ്റെടുത്തത് വിജയിപ്പിച്ചിരുന്നു.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Get real time updates directly on you device, subscribe now.

Leave A Reply

Your email address will not be published.