Follow the News Bengaluru channel on WhatsApp

ആശങ്ക ഒഴിയുന്നു; രാജ്യത്ത് കോവിഡ് മുക്തനിരക്ക് 98.07 ശതമാനമായി വർദ്ധിച്ചു

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ആശങ്ക ഒഴിയുന്നു. കോവിഡ് മുക്തനിരക്ക് 98.07 ശതമാനമായി വർദ്ധിച്ചു. 2020 മാര്‍ച്ചിന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണിത്. വിവിധ സംസ്ഥാനങ്ങളിൽ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തിലും കുറവുണ്ട്.

രാജ്യത്ത് വാക്സിനേഷന്‍ യജ്ഞം പുരോഗമിക്കുകയാണ്. 96.82 കോടി വാക്സിന്‍ ഡോസുകള്‍ ഇതുവരെ നല്‍കിക്കഴിഞ്ഞു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 18,987 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 19,808 പേർ രോഗമുക്തരായി. രോഗം ഭേദമായ ആളുകളുടെ എണ്ണം 3362709 ആയി ഉയർന്നു. മരണനിരക്ക് 1.33 ശതമാനമായി. 24 മണിക്കൂറിനിടെ 246 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇതോടെ മരിച്ചവരുടെ എണ്ണം 4,51,435 ആയി. രാജ്യത്ത് നിലവില്‍ 2.06 ലക്ഷം പേരാണ് ചികിത്സയിൽ കഴിയുന്നത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.46 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.44 ശതമാനവും രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.