Follow the News Bengaluru channel on WhatsApp

പാംഓയിൽ, സോയാബീൻ, സൂര്യകാന്തി എണ്ണ എന്നിവയുടെ വില കുറയും

ന്യൂഡൽഹി: പാംഓയിൽ, സോയാബീൻ, സൂര്യകാന്തി എണ്ണ എന്നിവയുടെ ഇറക്കുമതി തീരുവ ഒഴിവാക്കി. കാർഷിക സെസിൽ കുറവുവരുത്തുകയും ചെയ്തു. പാംഓയിൽ ഉൾപ്പടെയുള്ളവയുടെ അടിസ്ഥാന തിരുവ താൽക്കാലികമായി ഒഴിവാക്കിയതോടെ ഇവയുടെ റീട്ടെയിൽ വിലയിൽ കുറവ് വരും.

ഭക്ഷ്യ എണ്ണകളുടെ റീട്ടെയിൽ വിലയിൽ 10 രൂപമുതൽ 15 രൂപവരെ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. 2022 മാർച്ച് 31വരെയാണ് തീരുവയിൽ ഇളവ് അനുവദിച്ചിട്ടുള്ളത്. പുതുക്കിയ നിരക്ക് പ്രകാരം അസംസ്കൃത പാം ഓയിലിന് 8.2 ശതമാനവും സൺഫ്ളവർ ഓയിലിനും സോയാബീൻ എണ്ണക്കും 5.5 ശതമാവുമാണ് തീരുവ ബാധകമാകുക. സംസ്കരിച്ച സൂര്യകാന്തി, സോയാബീൻ പാം ഓയിലുകളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 32.5 ശതമാനത്തിൽനിന്ന് 17.5 ശതമാനവുമയും കുറച്ചിട്ടുണ്ട്.

വർധിച്ചുവരുന്ന ഭക്ഷ്യവിലക്കയറ്റം പിടിച്ചുനിർത്താൻ കഴിയാത്ത സാഹചര്യത്തിലാണ് സർക്കാർ ഇളവ് അനുവദിച്ചത്. അസംസ്കൃത പാമോയിലിന് കാർഷിക-ഇൻഫ്രസ്ട്രേക്ചർ ഡെവലപ്മെന്റ് സെസായി 17.5 ശതമാനവും സൺ ഫ്ളവർ ഓയിലിനും സോയാബീൻ എണ്ണക്കും 20 ശതമാനവുമാണ് ഈടാക്കിയിരുന്നത്. ഇത് യഥാക്രമം 7.5 ശതമാനവും 5 ശതമാനവുമായി കുറയും.ഇറക്കുമതി തീരുവയിൽ നേരത്തെ സർക്കാർ കുറവുവരുത്തിയിരുന്നെങ്കിലും വിപണിയിൽ പ്രതിഫലിച്ചിരുന്നില്ല.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.