Follow the News Bengaluru channel on WhatsApp

മൈസൂരു ദസറ ആഘോഷങ്ങള്‍ക്ക് ഇന്ന് സമാപനം; നഗരത്തില്‍ ഗതാഗത നിയന്ത്രണം

മൈസൂരു:  മൈസൂരു ദസറ ആഘോഷങ്ങള്‍ക്ക് ഇന്ന് സമാപനം. വെള്ളിയാഴ്ച വൈകിട്ട് മൈസൂരു കൊട്ടാരത്തില്‍ നടക്കുന്ന ഘോഷയാത്രയോടു കൂടിയാണ് 412- മത് ദസറക്ക് തിരശ്ശീല വീഴുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയാണ് ഒമ്പതു ദിവസം നീണ്ടു നിന്ന ചടങ്ങുകള്‍ അരങ്ങേറിയത്. ഇന്ന് നടക്കുന്ന ഘോഷയാത്ര ഒഴികെ മറ്റെല്ലാ കലാ-സാംസ്‌കാരിക പരിപാടികളും ഒഴിവാക്കിയിരുന്നു.

സമാപന ഘോഷയാത്രയുടെ ഉദ്ഘാടനം വൈകുന്നേരം 4.30 നും 4.46 നും ഇടയില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിര്‍വഹിക്കും. തുടര്‍ന്ന് 5 മണിക്കും 5.30 നും ഇടയില്‍ ഘോഷയാത്ര ആരംഭിക്കും. മൈസൂരു കൊട്ടാരവളപ്പില്‍ മാത്രമാണ് ഘോഷയാത്ര നടക്കുന്നത്. അഞ്ച് ആനകള്‍, എട്ട് വിവിധ കലാരൂപങ്ങള്‍, ആറ് നിശ്ചല ദൃശ്യങ്ങള്‍ എന്നിവ ഘോഷയാത്രയില്‍ അണിനിരക്കും. പൊതുജനങ്ങള്‍ക്ക് പ്രവേശന വിലക്കുണ്ട്.

മൈസൂരു സിറ്റി കമീഷണറുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് നഗരത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഘോഷയാത്ര നടക്കുന്ന വെള്ളിയാഴ്ച മൈസൂരു കൊട്ടാരത്തിനുചുറ്റും ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ് നിയന്ത്രണം. ബെംഗളൂരു-നീലഗിരി റോഡ്, പുരന്ദര റോഡ്, സയ്യാജിറാവു റോഡ്, ആല്‍ബര്‍ട്ട് വിക്ടര്‍ റോഡ് എന്നീ റോഡുകളിലാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. കൊട്ടാരത്തിനുചുറ്റും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും വിലക്കിയിട്ടുണ്ട്.

രാജകുടുംബാംഗങ്ങള്‍, വി.ഐ.പി.കള്‍, ദസറ ഡ്യൂട്ടിയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് നിയന്ത്രണം ബാധകമല്ല. കൂടാതെ കെ.എസ്.ആര്‍.ടി.സി. ബസുകളെയും നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എച്ച്.ഡി. കോട്ട ഭാഗത്തുനിന്ന് എത്തുന്ന ബസുകള്‍ മാനന്തവാടി റോഡ്, എന്‍.ഐ.ഇ. കോളേജ് ജങ്ഷന്‍, ജെ.എല്‍.ബി. റോഡ്, റേസ് കോഴ്സ് സര്‍ക്കിള്‍ വഴി ബസ് സ്റ്റാന്‍ഡിലെത്തണം.

ഹുന്‍സൂര്‍, മടിക്കേരി, ഹാസന്‍ ഭാഗത്തുനിന്നുള്ള ബസുകള്‍ മൈസൂരു-ഹുന്‍സൂര്‍ റോഡ്, മെട്രോപോള്‍ ഹോട്ടല്‍ സര്‍ക്കിള്‍, ചാമരാജ ഡബിള്‍ റോഡ്, ഗണ്‍ഹൗസ് സര്‍ക്കിള്‍, നഞ്ചന്‍കോട് റോഡ് വഴിയാണ് സ്റ്റാന്‍ഡില്‍ എത്തേണ്ടത്. ബന്നൂര്‍, ടി. നര്‍സിപുര്‍, മലവള്ളി ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ മാലെ മഹാദേശ്വര റോഡ്, ഡയറി സര്‍ക്കിള്‍, ഗോപാലഗൗഡ സര്‍ക്കിള്‍, റാണി ചെന്നമ്മ സര്‍ക്കിള്‍ വഴി സ്റ്റാന്‍ഡിലെത്തണം. നഞ്ചന്‍കോട്, ചാമരാജനഗര്‍, ഗുണ്ടല്‍പേട്ട് ഭാഗത്തുനിന്നുള്ള ബസുകള്‍ നഞ്ചന്‍കോട് റോഡ്, ഗണപതി സച്ചിദാനന്ദ സര്‍ക്കിള്‍, രാജഹംസ സര്‍ക്കിള്‍, ട്രക്ക് ടെര്‍മിനല്‍, റേസ് കോഴ്സ് സര്‍ക്കിള്‍, ഗോപാലഗൗഡ സര്‍ക്കിള്‍, റാണി ചെന്നമ്മ സര്‍ക്കിള്‍ വഴിയാണ് സ്റ്റാന്‍ഡില്‍ എത്തേണ്ടത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.