ബൈക്ക് യാത്രക്കാരും കാർ ഡ്രൈവറും തമ്മിലുള്ള സംഘർഷത്തിനിടെ വെടിവെയ്പ്
ബെംഗളൂരു: ബൈക്ക് യാത്രക്കാരും കാർ ഡ്രൈവറും തമ്മിലുള്ള സംഘർഷത്തിനിടെ വെടിവെയ്പ്. ഒടുവിൽ കാർ ഡ്രൈവർ ബൈക്ക് യാത്രക്കാരന് നേരെ വെടിയുതിർത്തു. ബുധനാഴ്ച രാത്രി എംഎസ് രാമയ്യ മെഡിക്കൽ കോളേജിന് സമീപമാണ് സംഭവം.
ലക്ഷ്യം തെറ്റിയതിനാൽ ബൈക്ക് യാത്രക്കാരൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ബൈക്കിനെ ഓവർ ടൈക്ക് ചെയ്യാൻ ശ്രമിച്ച കാറിന് വഴിയൊരുക്കാത്തതാണ് സംഘർഷത്തിന് കാരണം. ഇതോടെ കാർ ഡ്രൈവറും ബൈക്ക് യാത്രക്കാരനും തമ്മിൽ വാക്കേറ്റമുണ്ടായി.
പ്രകോപിതനായ കാർ ഡ്രൈവർ തോക്ക് പുറത്തെടുത്ത് ഓടിക്കൊണ്ടിരുന്ന കാറിൽ നിന്ന് ബൈക്ക് യാത്രികനെ വെടിവെയ്ക്കുകയായിരുന്നു. ലക്ഷ്യം തെറ്റിയതാണ് ബൈക്ക് യാത്രക്കാരന്റെ ജീവൻ രക്ഷിച്ചത്. സംഭവത്തിൽ യശ്വന്ത്പൂർ പോലീസ് കേസെടുത്തു. പ്രതികൾക്കായി തിരച്ചിൽ തുടങ്ങി. വാഹനത്തെ തിരിച്ചറിയാനായി സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.