Follow the News Bengaluru channel on WhatsApp

സൂപ്പർ.. സൂപ്പർ… ചെന്നൈ; ഐ.പി.എൽ കിരീടം ചെന്നൈ സൂപ്പർ കിങ്സിന്, ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കീഴടക്കി

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനാലാം സീസണിലെ കലാശ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തകര്‍ത്ത് ചെന്നൈ സൂപ്പൂര്‍ കിങ്‌സ് കിരീടം സ്വന്തമാക്കി. കിങ്‌സ് നായകന്‍ ധോണിയുടെ കീഴില്‍ നേടുന്ന നാലമത്തെ ഐ.പി.എല്‍ കിരീടത്തിനാണ് ദുബായി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. കൊല്‍ക്കത്തയെ 27 റണ്‍സിന് തോല്‍പ്പിച്ചാണ് ചെന്നൈ കിരീടത്തില്‍ മുത്തമിട്ടത്. കഴിഞ്ഞ സീസണിലെ മത്സരങ്ങളില്‍ അവസാന സ്ഥാനങ്ങളിലേക്ക് തള്ളപ്പെട്ട മാനക്കേടില്‍ നിന്നുള്ള ഉയര്‍ത്തെഴുന്നേല്‍പ്പാണ് തകര്‍പ്പന്‍ ജയത്തിലൂടെ സൂപ്പര്‍ കിങ്‌സ് കൈവരിച്ചത്. ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സിന് കീഴടങ്ങുകയായിരുന്നു.

ചെന്നൈക്ക് വേണ്ടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഋതുരാജ് ഗെയ്ക്വാദും ഫാഫ് ഡുപ്ലെസിയും മികച്ച തുടക്കമാണ് നല്‍കിയത്. 27 പന്തില്‍ 32 റണ്‍സ് നേടി ഗെയ്ക്വാദ് പുറത്തായതോടെ റോബിന്‍ ഉത്തപ്പയെ കൂട്ട് പിടിച്ച് ഡുപ്ലെസി ആക്രമണം മുന്നോട്ട് കൊണ്ടുപോയി. തകര്‍ത്തടിച്ച ഉത്തപ്പ കൊല്‍ക്കത്തയുടെ സുനില്‍ നരൈന് മുന്നില്‍ എല്‍ ബി ഡബ്ല്യുയുവില്‍ കുരുങ്ങുമ്പോഴേക്കും 15 പന്തില്‍ നിന്ന് 31 റണ്‍സ് നേടിയിരുന്നു. പിന്നീട് മൊഈന്‍ അലിയെ കൂട്ട് പിടിച്ച ഡുപ്ലെസി അവസാന പന്തില്‍ വെങ്കിടേഷ് അയ്യര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. പുറത്താവുമ്പോള്‍ 59 പന്തില്‍ 86 റണ്‍സ് ആയിരുന്നു ഡുപ്ലെസിയുടെ സമ്പാദ്യം. മൊഈന്‍ അലി പുറത്താകാതെ 20 പന്തില്‍ 37 റണ്‍സ് നേടി.

കൊല്‍ക്കത്തക്കായി നാലോവറില്‍ സുനില്‍ നരൈന്‍ രണ്ട് വിക്കറ്റ് നേടിയെങ്കിലും 26 റണ്‍സ് അദ്ദേഹം വിട്ടുകൊടുത്തിരുന്നു. ശിവം മാവിയും കൊല്‍ക്കത്തക്ക് വേണ്ടി ഒരു വിക്കറ്റ് നേടി. നാലോവറില്‍ 14 റണ്‍സ് ഇക്കോണമി റേറ്റില്‍ 56 റണ്‍സ് നല്‍കിയ ലോക്കി ഫര്‍ഗൂസണാണ് ഏറ്റവും കൂടുതല്‍ ബാറ്റര്‍മാരുടെ പ്രഹരം ലഭിച്ചത്.

നേരത്തെ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ബാറ്റിങ്ങിന് വിടുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്ന് മാറ്റങ്ങളില്ലാതെയാണ് ഇരു ടീമും കളത്തിലിറങ്ങിയത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.