കെ.ജി.എഫിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകന്‍ രവി ബസ്രൂര്‍ പശ്ചാത്തല സംഗീതമൊരുക്കുന്ന മഡ്ഡി മലയാളത്തിലും

ബെംഗളൂരു: കെ.ജി.എഫിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകന്‍ രവി ബസ്രൂര്‍ പശ്ചാത്തല സംഗീതമൊരുക്കുന്ന മഡ്ഡി എന്ന ആക്ഷന്‍ ത്രില്ലര്‍ മലയാളത്തിലും. ഡോ. പ്രഗഭല്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. പ്രഗഭലിന്റെ ആദ്യ ചിത്രമാണ് മഡ്ഡി. മലയാളത്തിന് പുറമെ കന്നഡ, തെലുഗ്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലും ചിത്രം ഇറങ്ങും. രാക്ഷസന്‍ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയനായ സാന്‍ ലോ കേഷാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.

ഇന്ത്യയിലെ ആദ്യത്തെ 4×4 മഡ് റൈസ് ചിത്രമാണ് മഡ്ഡി. കാര്‍ റൈസ് വിഷയമായുള്ള ചിത്രങ്ങള്‍ ഏറെ വന്നിട്ടുണ്ടെങ്കിലും മഡ് റൈസ്(ചെളിയിലെ വാഹന ഓട്ട മത്സരം) സിനിമക്ക് പശ്ചാത്തലമാകുന്നത് ആദ്യമാണ്. ചിത്രത്തിലെ അതീവ സാഹസികകരമായ രംഗങ്ങള്‍ ചിത്രീകരിക്കാനായി നടന്‍മാര്‍ക്ക് രണ്ടു വര്‍ഷത്തോളം പരിശീലനം നല്‍കിയതായി അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

കോവിഡ് നിയന്ത്രണങ്ങളില്‍ തിയറ്റര്‍ പ്രദര്‍ശനങ്ങള്‍ക്ക് ഇളവുകള്‍ നല്‍കുന്ന തോടെ ഡിസംബര്‍ 10 ന് ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം. യുവന്‍, റിഥാന്‍ കൃഷ്ണ, അനുഷ സൂരജ്, അമിത് ശിവദാസന്‍ നായര്‍, ഹരീഷ് പേരാടി, ഐ. എം. വിജയൻ, രഞ്ജി പണിക്കര്‍, സുനില്‍ സുഖദ, ശോഭ മോഹന്‍, മനോജ് ഗിന്നസ് എന്നിവര്‍ ചിത്രത്തില്‍ വേഷമിടുന്നു.

ചിത്രത്തിന്റെ ട്രയിലർ കാണാം:

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.