Follow the News Bengaluru channel on WhatsApp

പൂഞ്ചില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ജമ്മു കാശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ഒരു സൈനിക ഓഫീസറും സൈനികനുമാണ് വീരമൃത്യു വരിച്ചത്. ഭീകരര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. പൂഞ്ച് ജില്ലയിലെ മെന്തറില്‍ നര്‍ഖാസ് വനത്തിനുള്ളിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ ഭീകരര്‍ക്കായി തെരച്ചില്‍ നടത്തുന്നതിനിടെയാണ് വെടിവെയ്പ്പ് ആരംഭിച്ചത്. ഇതിനേതുടര്‍ന്ന് ജമ്മു-പുഞ്ച്-രജൗറി ദേശീയപാത അടച്ചു.

വ്യാഴാഴ്‌ച രാത്രിയായിരുന്നു ഏറ്റുമൊടുവിലായി ആക്രമണം നടന്നത്. സൈനിക വ്യൂഹത്തിന് നേരെ ഒളിച്ചിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഒക്‌ടോബർ 10 ന് നടന്ന ആക്രമണത്തിൽ അഞ്ച് ഇന്ത്യൻ സൈനികർക്ക് ജീവൻ നഷ്‌ടമായിരുന്നു. മലയാളിയായ ധീര സൈനികൻ വൈശാഖും ഈ ഏറ്റുമുട്ടലിലാണ് വീരമൃത്യു വരിച്ചത്. ഇതേ ഭീകരരുമായുള്ള ഏറ്റുമുട്ടലാണ് തുടരുന്നത്. കഴിഞ്ഞ നാലു ദിവസമായി ഭീകരര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.